താൾ:Malayalam New Testament complete Gundert 1868.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XXII.

എന്നോടു പരഞ്ഞു. എന്റെ ഒപ്പരമുള്ളവരൊ, വെളിച്ചത്തെ കണ്ടു ഭയപരവശരായത് ഒഴികെ എന്നോട് പറയുന്നവന്റെ ശബ്ദത്തെ കേട്ടിട്ടില്ല. പിന്നെ: കൎത്താവെ, ഞാൻ എന്തുചെയ്യേണ്ടു? എന്നു പറഞ്ഞാറെ, കൎത്താവ് എന്നോട് ചൊല്ലിയതു: എഴുനീറ്റു ദമഷ്കിലേക്ക് പോക! നീ ചെയ്യേണം എന്നു നിൎണ്ണയിക്കപ്പെട്ടതെല്ലാം അവിടെ നിന്നോട് ഉരെക്കപ്പെടും. എന്നാറെ, ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ടു ഞാൻ നോക്കാഞ്ഞപ്പോൾ, കൂടെ ഉള്ളവർ കൈതാങ്ങി നടത്തുകയാൽ ഞാൻ ദമഷ്കിൽ എത്തി. പിന്നെ കുടിയേറുന്ന സകല യഹൂദരാലും നല്ല സാക്ഷ്യം കൊണ്ടുള്ളവനായി ധൎമ്മപ്രകാരം ഭക്തിയുള്ള പുരുഷനായ ഹനന്യ എന്നവൻ എന്നെ വന്നുകണ്ട് അരികെനിന്നു: സഹോദര ശൌലെ! കാഴ്ചപ്രാപിക്ക! എന്നു പറഞ്ഞു; ഞാൻ ആ നാഴികെക്ക് അവനെ നോക്കിക്കണ്ടു. അവനും ചൊല്ലിയതു: നമ്മുടെ പിതാക്കന്മാരുടെ ദൈവമായവൻ നീ കണ്ടും, കേട്ടും ഉള്ള വറ്റിന്ന് എല്ലാമനുഷ്യരോടും അവന്റെ സാക്ഷിയായി തീരേണ്ടതാകകൊണ്ടു, സ്വചിത്തത്തെ നീ അറികയും ആ നീതിമാനെ കാണ്കയും അവന്റെ വായിൽനിന്നു ശബ്ദം കേൾക്കയും ചെയ്യേണ്ടതിന്നു, നിന്നെ ഒരുക്കിയരുളി. ഇനി താമസിക്കുന്നത് എന്തു? നീ എഴുനീറ്റ്, അവന്റെ നാമം വിളിച്ചു പ്രാൎത്ഥിച്ചു സ്നാനം ഏറ്റു. നിൻപാപങ്ങളെ കഴുകിക്കളക. ശേഷം ഞാൻ യരുശലേമിലേക്കു മടങ്ങി ചെന്നിട്ടു ദേവാലയത്തിൽ പ്രാൎത്ഥിക്കുന്നേരം സംഭവിച്ചിതു: ഞാൻ പാരവശ്യത്തിൽ ആയി അവനെക്കണ്ടു: നീ ബന്ധപ്പെട്ടു, വിരവോട് യരുശലേമിൽനിന്നു പുറപ്പെടുക; എന്നേ കൊണ്ടു നീ സാക്ഷ്യം ചൊല്ലുന്നത് അവർ കൈക്കൊൾകയില്ല നിശ്ചയം എന്നും പറഞ്ഞു കേട്ടു: കൎത്താവെ, നിങ്കൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കിവെച്ചും. പള്ളിതോറും, അടിപ്പിച്ചും പോന്നപ്രകാരവും നിന്റെ സാക്ഷിയായ സ്തേഫനന്റെ രക്തം ചിന്നുമ്പോൾ, ഞാനും പ്രസാദസമ്മതിപൂണ്ട് അരികെനിന്ന് അവനെ ഒടുക്കുന്നവരുടെ വസ്ത്രങ്ങളെ കാത്തുകൊണ്ടിരുന്നു എന്നതും അവർ അറിയുന്നുവല്ലൊ. എന്നു പറഞ്ഞാറെ, അവൻ എന്നോടു ചൊല്ലിയതു: ഞാൻ നിന്നെ ദൂരത്തു ജാതികളിലേക്ക് അയപ്പാനുള്ളതുകൊണ്ടു യാത്രയാക!

എന്ന വാക്കിനോളം അവനെ കേട്ടു; പിന്നെ: ഇങ്ങിനത്ത

൩൩൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/356&oldid=163810" എന്ന താളിൽനിന്ന് ശേഖരിച്ചത്