താൾ:Malayalam New Testament complete Gundert 1868.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു            അപോ. പ്രവൃ. ൨൧. ൨൨. അ.

ഉണ്ടാക്കി നാലായിരം കുട്ടരക്കാതെ മരുഭൂമിയിലേക്കു് കൂട്ടിച്ചു കൊണ്ടുപോയ മിസ്രക്കാരനല്ല എന്നു വരുന്നുവൊ? എന്നു പറഞ്ഞാറെ, പൌൽ ചൊല്ലിയതു : ഞാൻ കിലിക്യയിലെ പട്ട ൩൯ ണങ്ങളിൽ നികൃഷ്ടല്ലാത്ത തർസ എന്നതിൽ പൌരനായ യ ഹ്രദനാകുന്നു; ജനത്തോടുരിയാടുവാൻ അനുവദിക്കേണം എ ന്ന് അപേക്ഷിക്കുന്നു; എന്നാറെ, അനുവദിച്ചപ്പോൾ പൌൽ ൪0 പടികളുടെ മീതെ നിന്നുകൊണ്ടു ജനം കാണെക കൈകൊണ്ട് അ നക്കി വളരെ മൌനം ആയശേഷം എബ്രയഭാഷയാൽ വിഴി ച്ചു ചൊല്ലിയതു.

         ൨൨. അദ്ധ്യായം.
പൌൽ പ്രതിവാദം ചൊല്ലിയതു,(൨൨) പഴുതിലായശേഷം രോമപൊരത്വം തുണയായവനനതു.

സഹോദരരും പിതാക്കളുമായ പുരുഷന്മാരെ! എനിക്ക് ഇന്നു ൧ നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊണ്ടാലും! എന്നാറെ, എബ്ര ൨ യഭാഷയാൽ വിളിച്ചു പറയുന്നത് അവർ കേട്ട്, ഏറിയോരു സാവധാനം കാട്ടി അവനും പറ്ഞിതു : ഞാനൊ യഹ്രദനായി ൩ കിലിക്യയിലെ തർസിൽ ജനിച്ചവനും, ഈ നഗരത്തിൽ വളൎന്നു ഗമല്യേലിന്റെ കാൽക്കൽ പൈത്യധർമ്മത്തിന്റെ സൂക്ഷ്മപ്ര കാരം പഠിച്ചുഷീലിച്ചവനും ആകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ആകുന്നപ്രകാരം ദൈവത്തിന്ന് എരിവുള്ളവനായിച മഞ്ഞു. ഈ മാർഗ്ഗത്തെ മരണംവരെ ഹിംസിച്ചു. പുരുഷരെയും ൪ സ്ത്രീകളെയും തളെച്ചും തടവുകളിൽ ഏല്പിച്ചും കൊണ്ടിരുന്നു. അതിന്നു മഹാപുരോഹിതനും മൂപ്പക്കൂട്ടവും എല്ലാം എനിക്കു സാ ൫ ക്ഷി; അവരിൽ നിന്ന് സഹോദരന്മാർക്കായി ലേഖനം വാങ്ങി ക്കൊണ്ടു. ദമഷ്കിൽ ഇരിക്കുന്നവരെയും കെട്ടീട്ടു. ദണ്ഡനത്തി ന്നായി, യരുഷലേമിലേക്ക് കൊണ്ടുവരേണം എന്നുവെച്ചു ഞാൻ അവിടെക്കു യാത്രയായി. പിന്നെ ചെന്നുകൊണ്ടു ദമ ൬ ഷ്കിനോട് അടുക്കുമ്പോൾ, ഏകദേശം ഉച്ചെക്കു, പെട്ടന്നു വാന ത്തിൽനിന്നു തിങ്ങിയ വെളിച്ചം എന്റെ ചുറ്റും മിന്നി ഞാൻ നിലത്തുവീണു: ശൌലെ! ശൌലെ! നീ എന്നെ ഹിംസിക്കു ൭ ന്നത് എന്ത്? എന്ന് എന്നോടു പറയുന്ന ശബ്ദം കേട്ടു: കൎത്താ വെ, നീ ആർ? എന്ന് ഉത്തരം ചൊല്ലിയാറെ: നീ ഹിംസിക്കു ൮ ന്ന നചറയ്യനായ യേശു ഞാൻ ആകുന്നു എന്ന് അവൻ

                 ൩൩൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/355&oldid=163809" എന്ന താളിൽനിന്ന് ശേഖരിച്ചത്