താൾ:Malayalam New Testament complete Gundert 1868.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. ൨൨. ൨൩. അ.

വനെ ഭൂമിയിൽനിന്നു കളക! അവൻ ജീവിച്ചിരിക്കുന്നതു പറ്റാതു! എന്നു ശബ്ദം ഉയൎത്തി പറഞ്ഞു. പിന്നെ കൂക്കലിട്ടും വസ്ത്രങ്ങളെ ചാടി തള്ളി ആകാശത്തിൽ പൂഴി എറിഞ്ഞുംകൊള്ളുമ്പോൾ, സഹസ്രാധിപൻ അവർ ഇങ്ങിനെ അവന്റെ നേരെ ശബ്ദിക്കുന്ന സംഗതി അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു നിൎബ്ബന്ധിച്ചു വിസ്തരിക്കേണം എന്നു ചൊല്ലി അവനെ കൈനിലയകത്തു കടത്തുവാൻ കല്പിച്ചു. പിന്നെ അവനെ വാറുകൾക്കായി നീട്ടിവെച്ചപ്പോൾ, പൌൽ(അരികെ) നില്ക്കുന്ന ശതാധിപനോടു: രോമക്കാരനും ദണ്ഡവിധി തട്ടാത്തവനും ആയാൽ, ചമ്മട്ടിപ്രയോഗം നിങ്ങൾക്കു വിഹിതമൊ? എന്നു പറഞ്ഞു. ശതാധിപൻ കേട്ടു സഹസ്രാധിപനെ ചെന്നുകണ്ടു: നീ എന്തു ചെയ്പാൻ പോകുന്നു? ഈ മനുഷ്യൻ രോമനാകുന്നു പോൽ! എന്നു ബോധിപ്പിച്ചു. സഹസ്രധിപൻ വന്നു: എന്നോടു പറക, നീ രോമൻ തന്നെയൊ? എന്നു പറഞ്ഞാറെ: അതെ എന്ന് അവൻ പറഞ്ഞു. സഹസ്രാധിപൻ ഉത്തരം ചൊല്ലിയതു: ഞാൻ ഏറിയ മുതൽ കൊടുത്ത് ആ പൌരത്വം മേടിച്ചു; എന്നതിന്നു പൌൽ പറഞ്ഞു: ഞാനൊ ജനിച്ചുംകിടക്കുന്നു. എന്നാറെ, ഭേദ്യം ചെയ്പാൻ ഭാവിക്കുന്നവർ ഉടനെ അവനെ വിട്ടു നീങ്ങി; സഹസ്രാധിപൻ അവൻ രോമൻ എന്നറിഞ്ഞും, അവനെ കെട്ടിവെച്ചതു വിചാരിച്ചും ഭയപ്പെട്ടുപോയി.

പിറ്റേന്ന് രാവിലെ അവൻ യഹൂദന്മാർ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ മനസ്സായി, അവനെ അഴിച്ചു വിട്ടു മഹാപുരോഹിതർ മുതലായ സുനേദ്രിയം ഒക്കയും വരുവാൻ കല്പിച്ചു. പൌലിനെ താഴെ കൂട്ടികൊണ്ടുവന്ന് അവരുടെ മുമ്പിൽ നിറുത്തി.

൨൩. അദ്ധ്യായം.


പൊൽ സുനേദ്രിയത്തിൽ പ്രതിവാദം തുടൎന്നശേഷം, (൧൨) കൈസൎയ്യയിലുള്ള നാടുവാഴിയൂടെ അടുക്കെ അയക്കപ്പെട്ടതു.

പൌൽ സുനേദ്രിയത്തെ ഉറ്റുനോക്കി പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! ഞാൻ ഇന്നെദിവസത്തോളവും സകല നല്ല മനോബോധത്തോടും ദൈവത്തിന്നു പെരുമാറി വന്നിരിക്കുന്നു. എന്നാറെ, മഹാപുരോഹിതനായ ഹനന്യ

൩൩൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/357&oldid=163811" എന്ന താളിൽനിന്ന് ശേഖരിച്ചത്