താൾ:Malayalam New Testament complete Gundert 1868.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XX.

ച്ചുവന്നു. അനന്തരം നാം മുമ്പെതന്നെ കപ്പലിൽ പോയി അസ്സിലേക്ക് ഓടി; പൌൽ കാല്നടയായി പോവാൻ ഭാവിച്ച്, അങ്ങിനെ നിയോഗിക്കയാൽ അവിടെ അവനെ കയറ്റികൊൾവാൻ അണഞ്ഞു. അവനും അസ്സിൽ നമ്മോട് എത്തിയപ്പോൾ അവനെ കയറ്റിക്കൊണ്ടു മിതുലേനെക്കു വന്നു. അവിടെനിന്നു നീക്കി, പിറ്റേന്നാൾ ഖിയദ്വീപിന്റെ തൂക്കിൽ എത്തി. മറുനാൾ സാമദ്വീപിൽ അണഞ്ഞു ത്രോഗുല്യയിൽ (രാ) പാർത്തു, പിറ്റെന്നു മിലേത്തിൽ എത്തി. പൌൽ ആകട്ടെ കഴിയുന്നു എങ്കിൽ പൊന്തക്കൊസ്ത നാളേക്കു യരുശലേമിൽ ആകേണ്ടതിന്നു ബന്ധപ്പെടുകകൊണ്ട് ആസ്യയിൽ കാലക്ഷേപം ഉണ്ടാകായ്പാൻ എഫെസിൽ അണയാതെ, ഓടേണം എന്നു വിധിച്ചിരുന്നതു.

മിലേത്തിൽനിന്ന് അവൻ എഫെസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. ആയവർ അവനോട് എത്തിയാറെ, അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ പൂക്ക ഒന്നാം നാൾമുതൽ ആ കാലം എല്ലാം നിങ്ങളോട് എങ്ങിനെ ഇരുന്നു എന്നും, സകല മനത്താഴ്മയോടും ബഹു കണ്ണീരുകളോടും യഹൂദന്മാരുടെ ചതിപ്രയോഗങ്ങളാൽ എനിക്കുണ്ടായ (പല) പരീക്ഷകളോടും കൂടെ കർത്താവിനെ സേവിച്ചുവന്നു എന്നും, പ്രയോജനമുള്ളവ ഒന്നും മറെച്ചുവെക്കാതെ, പരസ്യമായും വീടുകൾ തോറും നിങ്ങൾക്കു പ്രസ്താപിച്ചുപദേശിച്ചപ്രകാരം ഇന്നതെന്നും; ദൈവത്തിലേക്ക് മനന്തിരിവും നമ്മുടെ കർത്താവാകുന്ന യേശുക്രിസ്തങ്കലേ വിശ്വാസവും ചൊല്ലി, യഹൂദന്മാർക്കും യവനന്മാർക്കും സാക്ഷ്യം ഉറപ്പിച്ചുകൊടുത്തു എന്നും, നിങ്ങൾ ബോധിക്കുന്നുവല്ലൊ. ഇപ്പോഴൊ, കണ്ടാലും ഞാൻ ആത്മാവിനാൽ കെട്ടപ്പെട്ടവനായി യരുശലേമിലേക്കു യാത്രയാകുന്നതു; ചങ്ങലകളും ഉപദ്രവങ്ങളും എന്നെ കാത്തിരിക്കുന്നു എന്നു വിശുദ്ധാത്മാവ് നഗരം തോറും സാക്ഷ്യം തരുന്നതല്ലാതെ, അവിടെ എനിക്കു തട്ടുവാനുള്ളവ അറിയാതെ കണ്ടാകുന്നു. എങ്കിലും ഞാൻ ഒന്നും കൂട്ടാക്കുന്നില്ല; പ്രാണനും എനിക്കു വിലയുള്ളതുമല്ല; ദേവകരുണയുടെ സുവിശേഷത്തിന്നു സാക്ഷിനില്ക്കുന്ന ശുശ്രൂഷ കർത്താവായ യേശുവിൽനിന്നു കിട്ടിയതിനെയും എന്റെ ഓട്ടത്തെയും സന്തോഷത്തോടെ തികെക്കയാത്രെ വേണ്ടതു. ഇപ്പോഴെ കണ്ടാലും ഞാൻ (ദേവ) രാജ്യത്തെ

൩൨൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/350&oldid=163804" എന്ന താളിൽനിന്ന് ശേഖരിച്ചത്