താൾ:Malayalam New Testament complete Gundert 1868.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൨൦. അ.

ഘോഷിച്ചു നടന്നുപോന്നു നിങ്ങൾ എല്ലാവരും എന്റെ മുഖം ഇനി കാണ്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ദേവാലോചനയെ ഒട്ടും മറെച്ചുവെക്കാതെ മുറ്റും നിങ്ങളോട് പ്രസ്താപിച്ചിരിക്കയാൽ, എല്ലാവരുടെ രക്തത്തിൽനിന്നും ഞാൻ ശുദ്ധനാകുന്നു എന്ന് ഇന്നേദിവസത്തിൽ നിങ്ങളോട് സാക്ഷിചൊല്ലുന്നു. ആകയാൽ നിങ്ങളെത്തന്നെയും കൎത്താവ് സ്വന്തരക്തത്താൽ സമ്പാദിച്ചുകൊണ്ട് തന്റെ സഭയെ മേയ്പാൻ വിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച് ആട്ടിങ്കൂട്ടത്തെയും എല്ലാം സൂക്ഷിച്ചുനോക്കുവിൻ. ഞാൻ നീങ്ങിയാൽ പിന്നെ ആട്ടിങ്കൂട്ടത്തെ ആദരിയാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ പ്രവേശിക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ ഞങ്ങളുടെ പിന്നാലെ വലിച്ചുകളവാൻ മറിമായങ്ങളെ പറയുന്ന പുരുഷന്മാർ നിങ്ങളിൽനിന്നും എഴുനീല്ക്കും. അതുകൊണ്ടു ഞാൻ മൂന്നുവൎഷംകൊണ്ടു രാപ്പകൽ ഇടവിടാതെ കണ്ണുൻഈരുകളോടും ഓരോരുത്തത്തനെ വഴിക്കാക്കി പോന്നത് ഓൎത്തുകൊണ്ട് ഉണൎന്നിരിപ്പിൻ! ഇനി സഹോദരന്മാരെ! നിങ്ങളിൽ വീട്ടുവൎദ്ധന നടത്തുവാനും വിശുദ്ധീകരിക്കപ്പെട്ടവരോട് ഒക്കയും അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കരുണയുടെ വചനത്തിലും ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. ആരുടെ ചൊന്നൊ വെള്ളിയൊ വസ്ത്രമൊ ഞാൻ കൊതിച്ചില്ല. എന്റെ മുട്ടുകൾക്കും എന്നോടു കൂടിയിരുന്നവൎക്കും ഈ കൈകൾ പണിചെയ്തപ്രകാരം നിങ്ങൾ തന്നെ അറിയുന്നുവല്ലൊ! ഇങ്ങിനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവൎക്കു തുണെക്കയും വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഏറെ ധന്യം എന്നു കൎത്താവായ യേശു ചൊല്ലിയ വചനങ്ങളെ ഓൎത്തു കൊൾകയും വേണ്ടുന്നത് എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു കാണിച്ചു. എന്നിവ ചൊല്ലീട്ടു മുട്ടുകുത്തി അവർ എല്ലാവരോടും കൂടെ പ്രാൎത്ഥിച്ചു. എല്ലാവരാലും ആവോളം കരച്ചൽ ഉണ്ടായി. ഇനിമേൽ അവന്റെ മുഖം കാണ്കയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റം നൊന്തുകൊണ്ടു പൌലിന്റെ കഴുത്തിൽ കെട്ടിപിടിച്ച് അവനെ ചുംബിച്ചു കപ്പലോളം കൂടിപോന്നു അവനെ യാത്രയയച്ചു.

൩൨൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/351&oldid=163805" എന്ന താളിൽനിന്ന് ശേഖരിച്ചത്