താൾ:Malayalam New Testament complete Gundert 1868.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൨൦. അ.

ഈ അമളിക്കു നാം ഉത്തരംപറവാൻ തക്ക സംഗതിഒന്നും ഇല്ലല്ലൊ! എന്നിവ ചൊല്ലി സഭയെ പറഞ്ഞയച്ചു.

൨൦. അദ്ധ്യായം.

അഖയ മക്കെദോന്യ നാടുകളേയും വിട്ടു, (൭) ത്രോവസ്സിലും മറ്റും, (൧൭) എഫെസ്യ മൂപ്പന്മാരോടും വിടവാങ്ങി പോയതു.

ലഹം ശമിച്ചശേഷം പൌൽ ശിഷ്യന്മാരെ കൂടിവരുത്തി അഭിവാദ്യം ചെയ്തു മക്കെദോന്യെക്കു യാത്രയാവാൻ പുറപ്പെട്ടു. ആ അംശങ്ങളൂടെ സഞ്ചരിച്ച് അങ്ങോരെ ഏറിയ വചനത്താൽ പ്രബോധിപ്പിച്ചിട്ടു യവന നാട്ടിൽ വന്നു. മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കാമാറു കപ്പൽ കയറിപ്പോവാൻ ഭാാവിക്കുമ്പോൾ യഹൂദർ അവനെക്കൊള്ളെ ചതിമന്ത്രിച്ചാറെ, മക്കെദോന്യയിൽകൂടി മടങ്ങിപ്പോവാൻ അഭിപ്രായം ഉണ്ടായി. ആസ്യയോളം പിഞ്ചെന്നു കൂടിയതോ ബരോയയിലെ (പുറന്റെ പുത്രൻ) സോപത്രൻ, തെസ്സലനീക്യരിൽ അരിസ്തൎഹനും, സെക്കുന്തനും, ദൎബ്ബയിലെ ഗായനും, തിമോത്ഥ്യനും, ആസ്യക്കാരായ തുകിക്കനും, ത്രൊഫിമനും എന്നവർ. ഇവർ മുന്നേ പോയി ത്രോവസ്സിൽ നമ്മെ കാത്തുനിന്നു; നാമൊ പുളിപ്പില്ലാത്ത നാളുകൾക്ക് പിന്നെ ഫിലിപ്പിയെ വിട്ടു കപ്പലോടി, അഞ്ചു ദിവസം കൊണ്ടു ത്രോവസ്സിൽ അവരോട് എത്തി, ഏഴു ദിവസം അവിടെ പാൎത്തിരുന്നു.

ഒന്നാം ആഴ്ചയിൽ നാം അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ, പൌൽ രാവിലെ പുറപ്പെടുവാൻ ഒരുങ്ങി, അവരോടു സംഭാഷിച്ചുനിന്നു, പാതിരാവരേയും വചനത്തെ നീട്ടിക്കൊണ്ടിരുന്നു. നാം കൂടിയിരിക്കുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു. അവിടെ യൂതുകൻ എന്നൊരു യുവാവ് കിവാൽക്കൽ ഇരുന്നു; പൌൽ വളരെ നേരം ഭാഷിച്ചു കൊള്ളുകയിൽ ഗാഢനിദ്രപിടിച്ചു, ഉറക്കത്താൽ തോറ്റു, മൂന്നാംതട്ടിൽനിന്നു താഴെ വീണ്ടു ചത്തവനായി എടുക്കപ്പെട്ടു. പൌൽ ഇറങ്ങിച്ചെന്ന് അവന്മേൽ കവിണ്ണു പുണൎന്നുകൊണ്ടു' കൂറ്റുവേണ്ടാ; അവന്റെ ദേഹി അവനിൽ ഉൺറ്റല്ലൊ! എന്നു പറഞ്ഞു. മീത്തൽ ചെന്ന് അപ്പം നുറുക്കി ആസ്വദിച്ചു പുലരുംവരെ വേണ്ടുവോളം സംസാരിച്ചിട്ടത്രെ പുറപ്പെട്ടു പോയി. അവരൊ ബാലനെ ജീവനോടെ കൊണ്ടുപോന്ന്, അളവില്ലാതെ ആശ്വാസി

൩൨൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/349&oldid=163802" എന്ന താളിൽനിന്ന് ശേഖരിച്ചത്