താൾ:Malayalam New Testament complete Gundert 1868.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. X. XI.

ളോട് ആജ്ഞാപിച്ചു. ഇവങ്കൽ വിശ്വസിക്കുന്ന ഏവനും അവൻ നാമംമൂലം പാപങ്ങളുടെ മോചനം ലഭിക്കുന്നു എന്നു സകല പ്രവാചകന്മാരും ആയവനു സാക്ഷി ചൊല്ലുന്നു.

എന്നീ മൊഴികൾ പേത്രൻ ഉരെക്കുമ്പോൾ ഹന്നെ വചനം കേൾക്കുന്ന എല്ലാവരുടെ മേലും വിശുദ്ധാത്മാവ് വീണു വന്നു. അവർ ഭാഷകളാൽ ഉരെച്ചു ദൈവത്തെ മഹത്വീകരിക്കുന്നതു കേൾക്കയാൽ, പേത്രനോടു കൂടിവന്നു പരിഛ്ശേദനയിലെ വിശ്വാസികളായവർ വിശുദ്ധാത്മാവാകുന്ന ദാനം ജാതികളുടെ മേലും പകരപ്പെട്ടതുകൊണ്ടു വിസ്മയിച്ചു പോയി. അപ്പോൾ പേത്രൻ: നമുക്ക് എന്നപോലെ ഇവൎക്കും വിശുദ്ധാത്മാവ് കിട്ടിയശേഷം സ്നാനം വരാതവണ്ണം വെള്ളത്തെ വിലക്കുവാൻ കഴിയുന്നവൻ ആർ? എന്ന് ഉത്തരം ചൊല്ലി. അവരെ കൎത്താവിൻ നാമത്തിൽ സ്നാനം കഴിപ്പാൻ നിയോഗിച്ചു; അപ്പോൾ അവൻ ചില ദിവസം വസിച്ചു കൊൾവാൻ അവർ ചോദിക്കയും ചെയ്തു.

൧൧. അദ്ധ്യായം.


യരുശലേമിലെ സഹോദരരോടു പേത്രന്റെ പ്രതിവാദം, (൧൯) അന്ത്യൊഹ്യയിൽ പുറജാതികളിൽനിന്ന് ഒന്നാം സഭ ചേൎന്നു വന്നതു.

ജാതികളും ദേവവചനം കൈക്കൊണ്ടപ്രകാരം അപോസ്തലന്മാരും യഹൂദയിലുള്ള സഹോദരന്മാരും കേട്ടറെ, പേത്രൻ യരുശലേമിൽ കരേറിവന്നപ്പോൾ, പരിഛ്ശേദനക്കാർ; നീ അഗ്രചൎമ്മമുള്ള പുരുഷന്മാർ ഇടത്തിൽ പ്രവേശിച്ച് അവരോടു കൂടെ ഭക്ഷിച്ചു എന്ന് അവനോടു വാദിച്ചു. എന്നാറെ, പേത്രൻ ആരംഭിച്ചു ക്രമപ്രകാരം അവരോടു വിവരിച്ചു ചൊല്ലിയതു: ഞാൻ യാഫൊപുരിയിൽ പ്രാൎത്ഥിക്കുമ്പോൾ, പാരവശ്യം സംഭവിച്ചതിൽ ഒരു ദൎശനം കണ്ടു; വാനത്തിൽനിന്നു നാല് അറ്റങ്ങളിലും(കെട്ടി) ഇറക്കിവിടുന്ന തുപ്പട്ടി പോലെ ഒരു പാത്രം കിഴിഞ്ഞ് എന്നോളം വന്നതു തന്നെ. അതിന്നുള്ളിൽ നോക്കി വിചാരിക്കുമ്പോൾ, ഭൂമിയിലെ നാല്ക്കാലികളെയും മൃഗങ്ങളെയും ഇഴജാതികളെയും വാനത്തിലെ പറജാതികളെയും കണ്ടു: പേത്ര, എഴുനീറ്റ് അറുത്തു തിന്നുകൊൾക! എന്ന് എന്നോടു പറയുന്ന ശബ്ദവും കേട്ടറെ: അരുതല്ലൊ കൎത്താവെ! തീണ്ടലും അശുദ്ധിയും ഉള്ളത് ഒരിക്കലും എന്റെ വായിൽ ചെന്നില്ലല്ലൊ!

൩൦൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/326&oldid=163777" എന്ന താളിൽനിന്ന് ശേഖരിച്ചത്