താൾ:Malayalam New Testament complete Gundert 1868.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧.൧. അ.

എന്നു പറഞ്ഞതിന്നു, വാനത്തിൽനിന്ന് ആ ശബ്ദം പിന്നെയും(വന്നു): ദൈവം ശുദ്ധീകരിച്ചവ നീ തീണ്ടലാക്കൊല്ലാ എന്നുത്തരം പറഞ്ഞു. ആയതു മൂന്നുകുറി സംഭവിച്ചു; പിന്നെ എല്ലാം വാനത്തേക്കും തിരികെ വലിച്ചെടുക്കപ്പെട്ടു. അപ്പോൾ, കണ്ടാലും, കൈസൎയ്യയിൽനിന്ന് എനിക്കായിട്ട് അയക്കപ്പെട്ട മൂന്നു പുരുഷന്മാർ പെട്ടന്നു ഞാൻ ഇരിക്കുന്ന വീട്ടിന്നരികെ നിന്നിരുന്നു: ഇവരോട് ഒന്നും സംശയിക്കാതെ കൂടെ പോകെണം എന്ന് ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടു കൂടെ പോന്നു, ഞങ്ങൾ പുരുഷന്റെ വീട്ടിൽ അകമ്പുക്കു. ആയവൻ തന്റെ വീട്ടിൽ ദൂതൻ നിന്നുകൊണ്ടു കണ്ടതും, നീ യാഫൊവിൽ ആളയച്ചു പേത്രൻ എന്നു മറുനാമമുള്ള ശിമോനെ വരുത്തുക. നീയും നിന്റെ ഗൃഹവും എല്ലാം രക്ഷപ്പെടുന്ന മൊഴികളെ അവൻ നിന്നോട് ഉരെക്കും എന്നു തന്നോടു പഞ്ഞപ്രകാരവും ഞങ്ങളോട് അറിയിച്ചു. പിന്നെ ഞാൻ ഉരചെയ്തു തുടങ്ങിയപ്പോഴെക്കു വിശുദ്ധാത്മാവ് അവരുടെ മേൽ വീണത് ആദിയിൽ നമ്മുടെ മേൽ വന്നപ്രകാരം തന്നെ. എന്നാറെ, (൧, ൫.) യോഹനാൻ വെള്ളത്താൽ സ്നാനം ഏല്പിച്ചു നിങ്ങളൊ വിശുദ്ധാത്മാവിൽ സ്നാനപ്പെടും എന്നു കൎത്താവ് പറഞ്ഞ മൊഴിയെ ഞാൻ ഓൎത്തു. അതുകൊണ്ട് കൎത്താവായ യേശുക്രിസ്തങ്കൽ വിശ്വസിച്ചവരായ നമുക്കൊത്തപ്രകാരം അവൎക്കും ഒരു ദാനത്തെ തന്നെ ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ വിലക്കുവാൻ കഴിവോളം ഞാൻ ആരുപോൽ? എന്ന് അവർ കേട്ട് അടങ്ങി: എന്നിട്ടു ദൈവം ജാതികൾക്കു ജീവങ്കലേക്ക് മാനസാന്തരത്തെ നല്കിവെച്ചു എന്നു ചൊല്ലി, ദൈവത്തെ തേജ്സ്കരിച്ചിരുന്നു.

അനന്തരം സ്തെഫനൻ ഹേതുവായി ഉണ്ടായ ക്ലേശത്തിൽ നിന്നു ചിതറിപോയവർ ഫൊയിനീക്ക, കുപ്ര, അന്ത്യൊഹ്യ ഈ ദേശങ്ങളോളവും സഞ്ചരിച്ചുകൊണ്ടു യഹൂദരോടല്ലാതെ ആരോടും വചനത്തെ പറയാതെ കണ്ടു നടന്നു, അവരിൽ ചിലർ കുപ്രക്കാരും കുറേനക്കാരും; ആയവർ അന്ത്യൊഹ്യയിൽ എത്തിയശേഷം കൎത്താവായ യേശുവിനെ വുഇശേഷിച്ചു കൊണ്ടു, യവനക്കാരോടു സംസാരിച്ചു പോന്നു. കൎത്താവിൻ കൈ അവരോടു കൂടെ ആകയാൽ വലിയോരു കൂട്ടം വിശ്വസിച്ചു, കൎത്താവിലേക്ക് തിരിഞ്ഞു വന്നു. അവരുടെ വൎത്തമാനം

൩൦൩


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/327&oldid=163778" എന്ന താളിൽനിന്ന് ശേഖരിച്ചത്