താൾ:Malayalam New Testament complete Gundert 1868.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അപോ. പ്രവൃ. ൧0. അ.

ഇതാ എന്റെ മുമ്പിൽ നിന്നുകൊണ്ടു: കൊൎന്നേല്യ. നിന്റെ പ്രാൎഥന കേൾക്കപ്പെട്ടു; നിന്റെ ഭിക്ഷകൾ ദൈവത്തിൻമുമ്പിൽ ഓൎക്കപ്പെടുകയും ചെയ്തു. അതുകൊണ്ടു യാഫൊ വിലേക്ക് ൩൨ ആളയച്ചു. പേത്രൻ എന്ന മറുനാമമുള്ള ശിമോനേ വിളിപ്പിക്ക; അവൻ കടൽപ്പുറത്ത് തോൽക്കൊല്ലനായ ശിമോന്റെ വീട്ടിൽ പാൎക്കുന്നു; അവൻ വന്നു നിന്നോട് ഉരചെയ്യും എന്നു പറകയാൽ, ഞാൻ ക്ഷണത്തിൽ നിന്റെ അടുക്കൽ ആളയച്ചു; ൩൩ നീ വന്നതിനാൽ നന്നായി ചെയ്തു; ഇപ്പോഴൊ ഞങ്ങൾ എല്ലാവരും കൎത്താവിൻ പക്കൽനിന്നു നിണക്കു നിയോഗമായി വന്നത് ഒക്കയും കേൾപാനായി ദൈവത്തിൻമുമ്പാകെ (ഒരുങ്ങി)യിരിക്കുന്നു.

അനന്തരം പേത്രൻ വായ്തുറന്നു പറഞ്ഞിതു: ദൈവം മുഖ ൩൪ പക്ഷക്കാരനല്ല; ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതിയെ ൩൫ പ്രവൃത്തിക്കുന്നവൻ അവന് ഗ്രാഹ്യൻ എന്നു ഞാൻ ഉണ്മയിൽ ഗ്രഹിക്കുന്നു. അവൻ യേശുക്രിസ്തുനെ കൊണ്ട് സമാധാനം ൩൬ സുവിശേഷിച്ച് ഇസ്രയേൽ പുത്രൻമാൎക്ക് അയച്ച വചനം തന്നെ; ആയവനാകട്ടെ, എല്ലാവൎക്കും കൎത്താവ് തന്നെ. യോഹനാൻ ഘോഷിച്ച സ്നാനത്തിൽ പിന്നെ ഗലീലയിൽ ൩൭ തുടങ്ങി യഹൂദയിൽ ഒക്കയും ഉണ്ടായ വൎത്തമാനം (നിങ്ങൾ അറിയുന്നുവല്ലൊ) നചറത്തിൽ നിന്നുള്ള യേശുവെ തന്നെ അറിയാമല്ലൊ. അവനെ ദൈവം വിശുദ്ധാത്മാവിനാലും ൩൮ ശക്തിയാലും അഭിഷേകം ചെയ്തപ്രകാരവും, ദൈവം കൂടെയുള്ളതു കൊണ്ട് അവൻ സൽക്രിയകൾ ചെയ്തും, പിശാചിനാൽ ഹേമിക്കപ്പെട്ടവരെ ഒക്കയും സ്വസ്ഥമാക്കികൊണ്ടും നടന്നുവന്നതും (അറിയുന്നു). യഹൂദരുടെ നാട്ടിലും യരുശലേമിലും അവൻ ചെയ്ത ൩൯ സകലത്തിന്നും ഞങ്ങൾ സാക്ഷികൾ; ആയവനെ അവർ മരത്തിന്മേൽ തൂക്കി ഒടുക്കിക്കളഞ്ഞു. ദൈവമൊ മൂന്നാം നാൾ ൪൦ ഉണൎത്തി പ്രത്യക്ഷനാകുവാൻ (അനുവാദം) കൊടുത്തു. അതൊ ൪൧ സകല ജനത്തിനുമല്ല. ദൈവം മുമ്പിൽകൂട്ടി വരിച്ചെടുത്ത സാക്ഷികൾക്കത്രെ; അവൻ മരിച്ചവരിൽനിന്ന് എഴുനീറ്റ ശേഷം ഒന്നിച്ചു ഭക്ഷിച്ചു കുടിച്ച ഞങ്ങൾക്കു തന്നെ (പ്രത്യക്ഷനായതു). ജീവികൾക്കും മരിച്ചവൎക്കും ന്യായാധിപതിയായി ൪൨ ദൈവത്താൽ നിൎണ്ണയിക്കപ്പെട്ടതു താൻതന്നെ എന്ൻ ജനത്തോടു ഘോഷിച്ചു സാക്ഷ്യം ഉറപ്പിപ്പാൻ അവൻ ഞങ്ങ

൩൦൧Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/325&oldid=163776" എന്ന താളിൽനിന്ന് ശേഖരിച്ചത്