താൾ:Malayalam New Testament complete Gundert 1868.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപോ. പ്രവൃ. ൯. അ


൧൯ പിന്നെ അവൻ ദമഷ്കിലുള്ള ശിഷ്യന്മാരോടു കൂടെ ചില ദിവസം പാൎത്തശേഷം, ഉടനെ പള്ളികളിൽ വെച്ചു, ൨0 യേശു ദേവപുത്രൻ എന്നു ഘോഷിച്ചു. ൨൧ കേൾക്കുന്നവർ എല്ലാവരും ഭൂമിച്ചു: യരൂശലേമിൽ ഈ നാമം വിളിച്ചു ചോദിക്കുന്നവരെ പാഴാക്കിയവൻ ഇവനല്ലയോ? ഇവിടെയും അവരെ കെട്ടിവെച്ചു മഹാപുരോഹിതരുടെ മുമ്പിലാക്കുവാൻ വന്നില്ലയൊ? എന്നു പറയും: ൨൨ ശൗലോ ഏറ്റം ശക്തിപ്പെട്ടു "ഇവൻ മശീഹ ആകുന്നു" എന്നു തുമ്പുണ്ടാക്കി ദമഷ്കിൽ കുടിയിരിക്കുന്ന യഹൂദന്മാരെ കലക്കിക്കളഞ്ഞു. ൨൩ ഇപ്രകാരം ബഹുദിവസം തികയുമ്പോൾ യഹൂദന്മാർ അവനെ ഒടുക്കുവാൻ മന്ത്രിച്ചുകൂടി. ൨൪ ശൗലിന്ന് അവരുടെ കൂട്ടുകെട്ട് അറിഞ്ഞുവന്നു; അവനെ ഒടുക്കുവാൻ രാവും പകലും നഗരവാതിലുകളെ കാത്തുനിൽക്കുമ്പോൾ, ൨൫ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ എടുത്തു കൊട്ടയിലാക്കി മതിൽ വഴിയായി ഇറക്കിവിടുകയും ചെയ്തു. ൨൬ അവൻ യരുശലേമിൽ എത്തിയാറെ, ശിഷ്യരോടു പറ്റുവാൻ ശ്രമിക്കുമ്പോൾ, അവൻ ശിഷ്യൻ എന്നു വിശ്വസിക്കാതെ, എല്ലാവരും അവനെ പേടിച്ചുനിന്നു. ൨൭ ബൎന്നബാ മാത്രം അവനെ കൈപിടിച്ച് അപോസ്തലരുടെ അടുക്കൽ കൊണ്ട് ചെന്ന്, ഇവൻ വഴിയിൽ വെച്ച് കൎത്താവിനെ കണ്ടപ്രകാരവും, ആയവൻ ഇവനോട് അരുളിച്ചെയ്തതും, ദമഷ്കിൽ ഇവൻ യേശു നാമത്തിങ്കൽ പ്രാഗത്ഭ്യം കാട്ടിയവാറും അവരോടു വിവരിച്ചറിയിച്ചു. ൨൮ പിന്നെ അവൻ യരുശലേമിൽ അവരോട് ഒന്നിച്ച് വന്നും പോയും കൊണ്ടു കൎത്താവായ യേശുവിൻനാമത്തിൽ പ്രാഗത്ഭ്യം കാട്ടിക്കൊണ്ടിരുന്നു. ൨൯ യവനഭാഷക്കാരോടും സംസാരിച്ചു തൎക്കിച്ചു പോരുമ്പോൾ, അവർ അവനെ ഒടുക്കുവാൻ വട്ടം കൂട്ടി. ൩0 ആയത് സഹോദരന്മാർ അറിഞ്ഞ് അവനെ കൈസൎ‌യ്യ്യയിലേക്ക് കൂട്ടിക്കൊണ്ട് പോയി, പിന്നെ തൎസ്സിലേക്ക് അയച്ച് വിടുകയും ചെയ്തു.

൩൧ ആയതു കൊണ്ട് യഹൂദ ഗലീല ശമൎ‌യ്യ്യ ഈ നാട്ടിൽ ഒക്കെയും ഉള്ള സഭ സമാധാനത്തോടെ പാൎത്തു വീട്ടുവൎദ്ധന ചെയ്തും, കൎത്താവിൻ ഭയത്തിൽ നടന്നും, വിശുദ്ധാത്മാവിൻ പ്രബോധനത്താൽ പെരുകിയും കൊണ്ടിരുന്നു. ൩൨ പിന്നെ പേത്രൻ എല്ലാവരെയും കാണ്മാൻ ചെല്ലുമ്പോൾ ലോദിൽ പാൎക്കുന്ന വിശുദ്ധർ അടുക്കെയും ഇറങ്ങിപ്പോയി. ൩൩അവിടെ ഐനയാ എന്നൊരു

൨൯൭































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/321&oldid=163772" എന്ന താളിൽനിന്ന് ശേഖരിച്ചത്