താൾ:Malayalam New Testament complete Gundert 1868.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. IX.

നിന്നോടു ചൊല്ലപ്പെടും എന്ന് അവൻ പറഞ്ഞു. പ്രയാണത്തിൽ കൂടെ ഉള്ള പുരുഷന്മാർ ശബ്ദത്തെ കേൾക്കയല്ലാതെ ആരെയും ദൎശിക്കാതെ നിൎജ്ജീവരായി നിന്നിരുന്നു. പിന്നെ ശൌൽ നിലത്തു നിന്ന് എഴുനീറ്റു. കണ്ണുകളെ തുറന്നാറെയും ഒന്നും കണ്ടില്ല. അവർ കൈ താങ്ങി, അവനെ ദമഷ്കിൽ കൂട്ടികൊണ്ടുപോയി. അവൻ മൂന്നുദിവസം കൺ കാണാതെയും തിന്നുകുടിക്കാതെയും പാൎത്തു.

ദഷ്കിലോ ഹനന്യ എന്നൊരു ശിഷ്യൻ ഉണ്ടു; അവനോടു കൎത്താവ് ഒരു ദൎശനത്തിൽ: ഹനന്യെ! എന്നു പറഞ്ഞാറെ:കൎത്താവെ! ഞാൻ ഇതാ! എന്ന് അവൻ പറഞ്ഞു. കൎത്താവ് അവനോടു ചൊല്ലിയതു: നീ എഴുനീറ്റു "നേരെ വീഥി" എന്നതിലേക്കു പോയി യൂദാവിൻ വീട്ടിൽ തൎസ്സുകാരൻ ശൌൽ എന്ന് പേരുള്ളവനെ അന്വേഷിക്ക; കണ്ടാലും അവൻ പ്രാൎത്ഥിക്കുന്നു. അത്രയല്ല അവൻ ഹനന്യ എന്ന ഒരു പുരുഷൻ അകമ്പുക്കു, താൻ കാഴ്ചപ്രാപിക്കേണ്ടതിന്നു തന്റെ മേൽ കൈ വെക്കുന്നതു കണ്ടു. എന്നതിന്നു ഹനന്യ ഉത്തരം പറഞ്ഞിതു: കൎത്താവെ! അയ്യാൾ യരുശലേമിൽ നിന്റെ വിശുദ്ധൎക്ക് എത്ര തിന്മകൾ പിണെച്ചു എന്നു പലരിൽനിന്നും കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചു ചോദിക്കുന്നവരെ ഒക്കയും കെട്ടുവാൻ മഹാപുരോഹിതരുടെ അധികാരം അവന് ഉണ്ടു. കൎത്താവ് അവനോടു പറഞ്ഞു: ഇവൻ എന്റെ നാനം ജാതികൾക്കും രാജാക്കന്മാൎക്കും ഇസ്രയേൽ പുത്രന്മാൎക്കും മുമ്പിൽ വഹിപ്പാൻ തെരിഞ്ഞെടുത്തോരു പാത്രമായി, എനിക്കുണ്ടാകയാൽ പോയ്ക്കൊൾക! എൻനാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം അനുഭവിക്കേണ്ടത് എന്നു ഞാൻ അവനെ കാണിക്കും സത്യം. എന്നാറെ, ഹനന്യ പോയി പീടകം പൂക്കു, അവന്റെ മേൽ കൈകളെ വെച്ചു: സഹോദര ശൌലെ! നീ വന്ന വഴിയിൽ നിണക്കു കാണയ യേശു എന്ന കൎത്താവ് നീ കാഴ്ചപ്രാപിച്ചു വിശുദ്ധാത്മാപൂൎണ്ണനാകേണ്ടതിന്ന് എന്നെ അയച്ചിരിക്കുന്നു എന്നു പരഞ്ഞ ഉടനെ, അവന്റെ കണ്ണുകളിൽനിന്നു ചെതുമ്പുപോലെ വീണു, അവൻ കാഴ്ചപ്രാപിച്ച് എഴുനീറ്റു സ്നാനം ഏറ്റശേഷം ആഹാരം കൈക്കൊണ്ട് ഊക്കുണ്ടാകയും ചെയ്തു.

൨൯൬


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/320&oldid=163771" എന്ന താളിൽനിന്ന് ശേഖരിച്ചത്