താൾ:Malayalam New Testament complete Gundert 1868.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE ACTS OF APOSTLES. IX. X

മനുഷ്യൻ പക്ഷവാതം പിടിച്ച് എട്ടു വൎഷം ശയ്യമേൽ കിടക്കുന്നതു കണ്ടപ്പോൾ, പേത്രൻ അവനോട്: ഐനയാവെ, യേശു ക്രിസ്തൻ നിനെ സ്വസ്ഥനാക്കുന്നു! എഴുനീറ്റു നിണക്കായി താനെ വിരിക്ക! എന്നു പരഞ്ഞു. ഉടനെ അവൻ എഴുനീറ്റു. ലൊദിലും ശരോനിലും ഉള്ള സകല നിവാസികളും അവനെ കണ്ടു, കൎത്താവിലേക്ക് തിരിഞ്ഞു വരികയും ചെയ്തു.

അന്നു യാഫൊവിൽ പേടമാൻ എന്നൎത്ഥമുള്ള തബീഥ എന്ന പേരോടെ ഒരു ശിഷ്യ ഉണ്ടു. അവൾ ചെയ്തുപോരുന്ന ഭിഷാദി സല്ക്രിയകളാൽ നിറഞ്ഞവൾ തന്നെ. ആ നാളുകളിൽ അവൾക്കു വ്യാധിപിടിച്ചു മരണം സംഭവിക്കയും ചെയ്തു. അവളെ കഴുകി മാളികയിൽ കിടത്തിയ ശേഷം, ലൊദ് യാഫൊ വിന്നു സമീപമാകയാൽ, പേത്രൻ അവിടെ ഉള്ളപ്രകാരം ശിഷ്യന്മാർ കേട്ടു: വൈകാതെ ഞങ്ങളോളവും വരെണം "എന്നു പ്രബോധിപ്പിച്ചുംകൊണ്ടു, രണ്ടു പുരുഷന്മാരെ അവനടുക്കൽ അയച്ചു. പേത്രൻ എഴുനീറ്റ് അവരോടു കൂടെ ചെന്ന് എത്തിയപ്പോൾ തന്നെ, അവനെ മാണികമുറിയിൽ കരേറ്റി, അവിടെ എല്ലാവിധവമാരും ചുറ്റിവന്നു കരഞ്ഞു, ആ പേമാൻ എന്നവൾ കൂടെ ഉള്ളപ്പോൽ ഉണ്ടാക്കിയ കുപ്പായങ്ങളും വസ്ത്രങ്ങളും എല്ലാം കാണിച്ചും കൊണ്ടുനിന്നു. പേത്രം അവരെ ഒക്കയും പുറത്താക്കി, മുട്ടുകുത്തി പ്രാൎത്ഥിച്ച് ഉടലിനെ നോക്കി തിരിഞ്ഞു: തബീഥെ, എഴുനീല്ക്ക! എന്നു പറഞ്ഞു; അവളും കണ്ണുകളെ തുറന്നു പേത്രനെ കണ്ടു നിവിൎന്നിരുന്നു. അവൻ കൈ കൊടുത്ത് അവളെ എഴുനീല്പിച്ചു, വിശുദ്ധരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി നിറുത്തി കാണിച്ചു. ആയതു യാഫൊവിൽ എങ്ങും പ്രസിദ്ധമായി പലരും കൎത്താവിൽ വിശ്വസിച്ചു. അവനും തോല്ക്കൊല്ലനായ ശിമോൻ എന്നവന്റെ പക്കൽ ബഹു ദിവസം യാഫൊവിൽ വസിക്കയും ആയി.

൧൦. അദ്ധ്യായം.

പുറജാതികളിലെ ആദ്യഫലത്തെ പേത്രൻ ചേൎത്തതു.

നന്തരം കൈസൎയ്യയിൽ കൊൎന്നേല്യൻ എന്നൊരു പുരുഷൻ ഇതല്യ പട്ടാളത്തിൽ ശതാധിപനായി, തന്റെ സകല ഗൃഹത്തോടും കൂടെ ദൈവഭയവും ഭക്തിയും പൂണ്ടു (യഹൂദ) ജ

൨൯൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/322&oldid=163773" എന്ന താളിൽനിന്ന് ശേഖരിച്ചത്