താൾ:Malayalam New Testament complete Gundert 1868.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. V. VI.

അവന്റെ സാക്ഷികൾ ആകുന്നു. ദൈവം തന്നെ വഴിപ്പെടുന്നവൎക്ക് നല്കിയ വിശുദ്ധാത്മാവും കൂടെ(സാക്ഷി).

എന്നതു കേട്ട് അവർ ഉള്ളം പിളൎന്ന് അവരെ ഒടുക്കിക്കളവാൻ മന്ത്രിക്കുമ്പോൾ, സൎവ്വജനത്തോടും ബഹുമാനം ഏറിയ ധൎമ്മോപദേശകനായ ഗമല്യേൽ എന്നൊരു പഠീശൻ സുനേദ്രിയത്തിൽ എഴുനീറ്റ്, ആ മനുഷ്യരെ തെല്ലു നേരം പുറത്താക്കുവാൻ കല്പിച്ചനന്തരം: ഇസ്രയേല്യ പുരുഷന്മാരെ! ഈ മനുഷ്യരിൽ നിങ്ങൾ എന്തു ചെയ്പാൻ പോകുന്നു എന്നു സൂക്ഷിച്ചു നോക്കുവിൻ! എങ്ങിനെ എന്നാൽ ഈ നാളുകൾക്കു മുമ്പെ തുദാസ് എന്നവൻ എഴുനീറ്റു, താൻ വല്ലതും ആകുന്നു എന്നു നടിച്ചു, നാന്നൂറോളം പുരുഷന്മാർ അവനെ ആശ്രയിച്ചു പോയാറെയും, അവന് ഹാനിവന്നു, അവനെ തേറിയവർ ഒക്കെയും, നാനാവിധമായി ഇല്ലാാതെ പോകയും ചെയ്തു. അവന്റെ ശേഷം ഗലീലക്കാരൻ യൂദാ ചാൎത്തലിന്റെ നാളുകളിൽ (ലൂ. ൨, ൨.) എഴുനീറ്റു ജനങ്ങളെ മത്സരിച്ചു പിഞ്ചേരുമാറാക്കി; പിന്നെ താനും നശിച്ചു; അവനെ തേറിയവരും ഒക്കയും ചിതറി പോയി. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഈ മനുഷ്യരെ തൊടാതെ വിടുവിൻ! കാരണം ഈ ആലോചനയൊ, കാൎയ്യമൊ മനുഷ്യരിൽ നിന്ന് എന്നു വരികിൽ അഴിഞ്ഞുപോകും; ദൈവത്തിൽനിന്ന് എങ്കിലൊ അതു നിങ്ങൾക്ക് അഴിച്ചു കൂടാ; ദേവമാറ്റാന്മാരായി കാണരുതല്ലൊ! എന്നാറെ, അവനെ അനുസരിച്ച് അപോസ്തലരെ വരുത്തി തല്ലിച്ചു: യേശുനാമത്തെ ആശ്രിയിച്ച് ഇനി പറയരുത് എന്ന് ആജ്ഞാപിച്ചു വിട്ടയച്ചു. അവരും ആ നാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ പാത്രങ്ങളായത്കൊണ്ടു, സന്തോഷിച്ചു, സുനേദ്രിയത്തിൻ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ നാൾതോറും ദേവാലയത്തിലും വീട്ടിലും വിടാതെ, ഉപദേശിച്ചും മശീഹയാകുന്ന യേശുവെ സുവിശേഷിച്ചും കൊണ്ടിരുന്നു.

൬. അദ്ധ്യായം.

സഭയിൽ ഒന്നാം ഇടച്ചൽ ഉണ്ടായതിനാൽ ശുശ്രൂഷക്കാരെ നിയമിച്ചതു. (൮) അതിൽ സ്തേഫനന്റെ വൈഭവം.

നാളുകളിൽ ശിഷ്യന്മാർ പെരുകുമ്പോൾ; യവനഭാഷക്കാരുടെ വിധവമാരെ ദിനമ്പ്രതിയുള്ള ശുശ്രൂഷയിൽ ഉപേ

൨൮൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/310&oldid=163760" എന്ന താളിൽനിന്ന് ശേഖരിച്ചത്