താൾ:Malayalam New Testament complete Gundert 1868.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൫. അ.

രായി, അപോസ്തലന്മാരിൽ കൈകളെ ഇട്ട്, അവരെ നടപ്പുള്ള കാരാഗ്രഹത്തിൽ ആക്കി. രാത്രിയിലൊ കൎത്താവിൻ ദൂതൻ തടവിന്റെ വാതിലുകളെ തുറന്ന് അവരെ പുറത്തേക്കു നടത്തി: നിങ്ങൾ പോയി, ദേവാലയത്തിൽ നിന്നുകൊണ്ട് ഈ ജീവമൊഴികൾ എല്ലാം ജനത്തോടു ചൊല്ലുവിൻ! എന്നു പറഞ്ഞു. അവർ കേട്ടു പുലൎച്ചെക്കു ദേവാലയത്തിൽ കടന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാ പുരോഹിതനും കൂടയുള്ളവരും എത്തിസുനേദ്രിയത്തോട് ഒക്കത്തക്ക ഇസ്രയേൽ പുത്രരുടെ മൂപ്പക്കൂട്ടവും എല്ലാം വിളിച്ചുകൂട്ടി ആയവരെ വരുത്തുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. ഭൃത്യന്മാർ ചെന്നപ്പോൾ, അവരെ തടവിൽ കാണാതെ മടങ്ങിപ്പോന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയും, കാവല്ക്കാർ വാതിലുകൾക്കു മുന്നെ നിന്നും കണ്ടു സത്യം, തുറന്നപ്പോൾ ആരും അകത്തു കാണായില്ല താനും എന്ന് ഉണൎത്തിച്ചു. ഈ വാക്കുകളെ പുരോഹിതനും ദേവാലയത്തിലെ പടനായകനും മഹാപുരോഹിതരും കേട്ടാറെ: ഇത് എന്തായ്തീരും? എന്ന് അവരെ കുറിച്ചു ബുദ്ധിമുട്ടി നില്ക്കുമ്പോൾ, ഒരുത്തൻ വന്നു; നിങ്ങൾ തടവിലാക്കിയ പുരുഷന്മാർ അതാ ദേവാലയത്തിൽ നിന്നുകൊണ്ടു, ജനത്തിന്ന് ഉപദേശിക്കുന്നു എന്ന് അവരോടു ബോധിപ്പിച്ചു. അപ്പോൽ പടനായകൻ ഭൃത്യരുമായി പോയി, അവരെ കൂട്ടിക്കൊണ്ടു വന്നു, ജനത്തെ ഭയപ്പെടുകയാൽ, കല്ലെറിഞ്ഞു പോകായ്പാൻ നിൎബന്ധത്തോടെ അല്ല താനും. ശേഷം അവരെ കൊണ്ടുവന്നു സുനേദ്രിയത്തിൽ നിറുത്തിയാറെ, മഹാപുരോഹിതൻ അവരോടു ചോദിച്ചു: ഈ നാമം ആശ്രയിച്ച് ഇനി ഉപദേശിക്കരുത് എന്നു നിങ്ങളോട് അമൎച്ചയായി ആജ്ഞാപിച്ചുവല്ലൊ! നിങ്ങളൊ കണ്ടാലും യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇഛ്ശിക്കുന്നുവൊ? എന്നതിന്നു പേത്രൻ മുതലായ അപോസ്തലന്മാർ ഉത്തരം ചൊല്ലിയതു: മനുഷ്യരെക്കാൾ ഏറ്റം ദൈവത്തെ വഴിപ്പെടേണ്ടതു. നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങൾ മരത്തിൽ തൂക്കി വധിച്ച യേശുവിനെ ഉണൎത്തി. ആയവനെ ദൈവം നായകനും രക്ഷിതാവും ആയിട്ട് തന്റെ വലത്തുകൈക്കൽ ഉയൎത്തി, ഇസ്രയേലിന്നു മാനസാന്തരവും പാപമോചനവും കൊടുപ്പിച്ചു. ഞങ്ങളൊ ഈ വസ്തുതകൾക്ക്

൨൮൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/309&oldid=163758" എന്ന താളിൽനിന്ന് ശേഖരിച്ചത്