താൾ:Malayalam New Testament complete Gundert 1868.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൬. അ.

ക്ഷാഭാവം കാണിച്ചു പോകകൊണ്ടു. ആ കൂട്ടൎക്ക് എബ്രായക്കാരുടെ നേരെ പിറുപിറുപ്പുണ്ടായി. എന്നാറെ, പന്തിരുവരും ശിഷ്യരുടെ കൂട്ടത്തെ വരുത്തി പറഞ്ഞിതു: ഞങ്ങൾ ദൈവവചനത്തെ വിട്ടുംകളഞ്ഞു; മോശകളെ ശുശ്രൂഷിക്ക തെളിയുന്നതല്ല; ആകയാൽ സഹോദരന്മാരെ, ദേവാത്മാവും ജ്ഞാനവും നിറഞ്ഞു, നല്ല സാക്ഷ്യം കൊണ്ടുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നെ കണ്ടുകൊൾവിൻ; അവരെ ഈ വേലെക്ക് ആക്കാം; ഞങ്ങളൊ പ്രാൎത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കും. എന്നീവചനം കൂടത്തിന്ന് ഒക്കയും തെളിഞ്ഞു; വിശ്വാസവും വിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫനൻ, ഫിലിപ്പൻ, പ്രൊഖരൻ, നിക്കാനൊർ, തീമോൻ, പൎമ്മനാവ്, അന്ത്യൊഹ്യയിലെ മതാവലംബിയായ നിക്കൊലാവ് എന്നിവരെ തെഇഞ്ഞെടുത്ത് അപോസ്തലരുടെ മുമ്പാകെ നിറുത്തി ഇവർ പ്രാൎത്ഥിച്ചു അവരുടെ മേൽ കൈകളെ വെച്ചു. പിന്നെ ദൈവവചനം വൎദ്ധിച്ചു; യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റം പെരുകി പോന്നു; പുരോഹിതരിലും വലിയ സമൂഹം വിശ്വാസത്തിന്നു സ്വാധീനമായ്പന്നു.

അനന്തരം സ്തെപനൻ കരുണയും, ശക്തിയും നിറഞ്ഞവനായി, ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു നടക്കുമ്പോൾ, (രോമാ ദാസ്യത്തിൽനിന്നു വിടുതൽ കിട്ടിയ) ലിബൎത്തിനരുടെ പള്ളിയിൽനിന്നും കുറേന്യരും അലക്ഷന്ത്ൎ‌യ്യക്കാരും ആസ്യകിലിക്യാകളിൽ നിന്നുള്ളവരും ചിലർ എഴുനീറ്റു, സ്തെഫനോടു തൎക്കിച്ചു. അവൻ പറയുന്ന ജ്ഞാനത്തോടും ആത്മാവോടും എതിൎത്തു നില്പാൻ കഴിയാഞ്ഞപ്പോൾ, അവർ ചില പുരുഷന്മാരെ വശീകരിച്ച്: ഇവൻ മോശെക്കും ദൈവത്തിന്നും നേരെ ദൂഷണമൊഴികൾ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചതല്ലാതെ, ജനത്തെയും, മൂപ്പന്മാരെയും, ശാസ്ത്രികളേയും ഇളക്കിയ ശേഷം അടുത്തു ചെന്ന് അവനെ പിടിച്ചു വെച്ചു സുനേദ്രിയത്തിലേക്കു കൊണ്ടു പോയി, കള്ളസ്സാക്ഷികളെ നിറുത്തി പറയിച്ചിതു: ഈ മനുഷ്യൻ വിശുദ്ധ സ്ഥലത്തിന്നും, ധൎമ്മത്തിന്നും, എതിരേയുള്ള മൊഴികളെ വിടാതെ ചൊല്ലി വരുന്നു. ആ നചറയ്യനായ യേശു ഈ സ്ഥലത്തെ അഴിച്ചു, മോശെ നമ്മിൽ ഏല്പിച്ച മൎയ്യാദകളെ മാറ്റിക്കളയും എന്ന് അവൻ പറയുന്നതു ഞങ്ങൾ കേട്ടു സത്യം

൨൮൭


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/311&oldid=163761" എന്ന താളിൽനിന്ന് ശേഖരിച്ചത്