താൾ:Malayalam New Testament complete Gundert 1868.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൪. അ.


൪. അദ്ധ്യായം.

ഒന്നാം ശത്രുത്വത്തെ അപോസ്തലർ അനുഭവിച്ചശേഷം, (൨൩) പ്രാൎത്ഥനയാലും, (൩൨) വിശ്വാസനടപ്പിനാലും സഭജയിച്ചു പോന്നതു.

വർ ജനത്തോടു പറയുമ്പോൾ തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും, ചദൂക്യരും ഇവർ ജനത്തിന്ന് ഉപദേശിക്കയാലും, മരിച്ചവരിൽനിന്നുള്ള എഴുനീല്പിനെ യേശുവിങ്കൽ അറിയിക്കയാലും, അഴൽ പിടിച്ച് അണഞ്ഞു നിന്ന്, അവരിൽ കൈകളെ ഇട്ടു, വൈകുന്നേരം ആകകൊണ്ടു, പിറ്റേന്നാളിന്നായി തടവിലാക്കി. വചനത്തെ കേട്ടവരൊ പലരും വിശ്വസിച്ചു, ആ പുരുഷന്മാരുടെ എണ്ണം ഐയായിരത്തോളവും വൎദ്ധിച്ചു. രാവിലെ അവരുടെ പ്രമാണികളും, മൂപ്പന്മാരും, ശാസ്ത്രികളും, മഹാപുരോഹിതനായ ഹന്നാ, കയഫാ, യോഹനാൻ, അലക്ഷന്തർ ആദിയായി മഹാപുരോഹിതകുലത്തിൽ ഉള്ളവരും എല്ലാ, യരുശലേമിലേക്ക് ഒന്നിച്ചുകൂടിയാറെ ഉണ്ടായിതു: അവരെ നടുവിൽ നിറുത്തി: ഏതുശക്തികൊണ്ടൊ, ഏതു നാമത്തിലൊ, നിങ്ങൾ ഇതു ചെയ്തു? എന്നു ചോദിച്ചു. അപ്പോൾ പേത്രൻ വിശുദ്ധാന്മാപൂൎണ്ണനായി, അവരോടു പറഞ്ഞിതു: ജനപ്രമാണികളും ഇസ്രയേൽ മൂപ്പന്മാരും ആയുള്ളോരെ! ബലഹീനമനുഷ്യങ്കലെ സൽക്രിയനിമിത്തം, ഇവന്ന് ഏതിങ്കൽ രക്ഷ ഉണ്ടായി എന്നു ഞങ്ങൾക്ക് ഇന്നു വിസ്താരം ഉണ്ടായാൽ, നിങ്ങൾക്കു എല്ലാവൎക്കും ഇസ്രേയേൽ ജനത്തിന്ന് ഒക്കെക്കും അറിയായ്പരേണ്ടുന്നിതു; നിങ്ങൾ ക്രൂശിച്ചും ദൈവം മരിച്ചവരിൽനിന്ന് ഉണൎത്തിയും ഉള്ള നചറയ്യനായ യേശുക്രിസ്തന്റെ നാമത്തിൽതന്നെ, ഇവൻ നിങ്ങളുടെ മുമ്പാകെ സ്വസ്ഥനായി നില്ക്കുന്നത് എന്നത്രെ. വീടുപണിയുന്ന നിങ്ങൾ നികൃഷ്ടമാക്കികളഞ്ഞിട്ടും, കോണിൻ തലയായി വന്നൊരുകല്ല് (മത്താ. ൨൧, ൪൨.) ഇവനത്രെ! വിശേഷിച്ച് മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷപ്പെടുവാൻ മനുഷ്യരിൽ കൊടുക്കപ്പെട്ട വെറൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല.

എന്നാറെ, അവർ പേത്രൻ യോഹനാൻ എന്നവരുടെ പ്രഗത്ഭ്യം കണ്ട്, അവർ അശാസ്ത്രരും സാമന്യരും ആയ മനുഷ്യർ എന്നു ഗ്രഹിച്ചിട്ട്, അവർ യേശുവിനോടു കൂടെ ഇരുന്നവർ എന്ന് അറിഞ്ഞും ആശ്ചൎയ്യപ്പെട്ടും കൊണ്ടതല്ലാതെ,

൨൮൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/305&oldid=163754" എന്ന താളിൽനിന്ന് ശേഖരിച്ചത്