താൾ:Malayalam New Testament complete Gundert 1868.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. III.

നാമത്തിലെ വിശ്വാസം നിമിത്തം നിങ്ങൾ ഈ കണ്ടറിയുന്നവന്ന് അവന്റെ നാമം തന്നെ ഉറപ്പു വരുത്തി; അവനാലുള്ള വിശ്വാസം ഇവന് നിങ്ങൾ എല്ലാവരും കണ്കെ ഈ ആരോഗ്യം കൊടുത്തു. ഇപ്പോൾ സഹോദരന്മാരെ, നിങ്ങളെ വാഴുന്നവരെ പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവൃത്തിച്ചു എന്നു ഞാൻ അറിയുന്നു; ദൈവമൊ മശീഹ കഷ്ടപ്പെടും എന്നു തന്റെ എല്ലാ പ്രവാചകന്മാരുടെ വായിനാലും മുൻ അറിയിച്ചതിനെ ഇപ്രകാരം നിവൃത്തിച്ചു. ആകയാൽ, നിങ്ങളുടെ പാപങ്ങൾ മാച്ചുപോകേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ! എന്നാൽ, കൎത്താവിന്റെ സമ്മുഖത്തിൽ നിന്നു തണുപ്പിന്റെ സമയങ്ങൾ വരുവാനും നിങ്ങൾക്കു മുന്നിയമിക്കപ്പെട്ടുള്ള യേശുക്രിസ്തനെ അവൻ അയപ്പാനും സംഗതി വരും. ദൈവമൊ തന്റെ വിശുദ്ധ പ്രവാചകന്മാരുടെ വായിനാൽ യുഗാദിമുതൽ അരുളിച്ചെയ്തത് ഒക്കയും വഴിക്കാക്കുന്ന കാലങ്ങൾ വരുവോളം ആയവനെ സ്വൎഗ്ഗം കൈക്കൊള്ളേണ്ടതു. മോശെ ആകട്ടെ (പിതാക്കന്മാരോടു) പറഞ്ഞിതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സഹോദരരിൽനിന്ന് എന്നെ പോലെ ഒരു പ്രവാചകനെ എഴുനീല്പിക്കും; ആയവൻ നിങ്ങളോട് എന്തെല്ലാം പറഞ്ഞാലും അവനെ നിങ്ങൾ കേൾക്കേണം. പിന്നെ ആ പ്രവാചകനെ കേൾക്കാത്ത ഏത് ആത്മാവും ജനത്തിൽനിന്ന് അറുതിപെടും (൫ മോ. ൧൮. ൧൫, ൧൯.) എന്നല്ലാതെ ശമുവേൽ ആദിയായി അരുളിച്ചെയ്ത പ്രവാചകന്മാർ ഒക്കയും ഈ നാളുകളെയും അറിയിച്ചു. (൧ മോ. ൨൨, ൧൮.) നിന്റെ സന്തതിയിങ്കൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ദൈവം അബ്രഹാമിനോട് ചൊല്ലി, നമ്മുടെ പിതാക്കന്മാരോടു നിയമിച്ച നിയമത്തിന്നും, ആ പ്രവാചകന്മാൎക്കും നിങ്ങൾ മക്കളാകുന്നു. മുമ്പെ നിങ്ങൾക്കു തന്നെ ദൈവം സ്വദാസനെ എഴുനീല്പിച്ചു; ആയവൻ നിങ്ങളുടെ ദുഷ്ടതകളിൽനിന്ന് അവനവനെ തിരിച്ചു കൊണ്ടു നിങ്ങളെ അനുഗ്രഹിപ്പാനായി അവനെ അയച്ചതു.

൨൮൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/304&oldid=163753" എന്ന താളിൽനിന്ന് ശേഖരിച്ചത്