താൾ:Malayalam New Testament complete Gundert 1868.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATHEW. IX.

യിലത്രെ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്ത് എന്നു നിങ്ങൾ പോയി പഠിപ്പിൻ; ഞാനല്ലൊ നീതിമാന്മാരെ അല്ല പാപികളെ (മാനസാന്തരത്തിലേക്ക്)വിളിപ്പാൻ വന്നതു.

൧൪ അപ്പോൾ യോഹനാന്റെ ശിഷ്യന്മാർ അവന്റെ അടുക്കെ വന്നു പറഞ്ഞു: ഞങ്ങളും പറീശന്മാരും വളരെ ഉപവസിക്കുന്നതും, നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതും എന്തുകൊണ്ടു?. ൧൫ അവരോടു യേശു പറഞ്ഞിതു: മണവാളൻ കൂടെയുള്ളന്നും കല്യാണകൂട്ടൎക്കു ഖേദിപ്പാൻ കഴിയുന്നില്ലല്ലൊ! മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാളുകൾ വരും താനും; അന്ന് അവർ ഉപവസിക്കും. ൧൬ അലക്കാത്ത തുണിക്കണ്ടം ഒരുത്തരും പഴയ വസ്ത്രത്തിൽ ചേൎത്തു തുന്നുമാറില്ല; ചെയ്താൽ നിറപ്പിന്നായി ചേൎത്തതു വസ്ത്രത്തെ വലിച്ചെടുക്കുന്നു, ചീന്തൽ ഏറ്റം വല്ലാതെ ആകും. ൧൭ പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുവാറുമില്ല; ഇട്ടാൽ തുരുത്തികൾ പൊളിഞ്ഞു വീഞ്ഞു ഒഴുകി പോകുന്നു, തുരുത്തികളും കെട്ടു പോകും; പുതിയ വീഞ്ഞിനെ പുതിയ തുരുത്തികളിൽ പകൎന്നു വെക്കെ ഉള്ളൂ, രണ്ടും ചേരും വരാതെ നില്ക്കും.

൧൮ ഇവ അവരോടു പറയുമ്പോൾ കണ്ടാലും ഒരു പ്രമാണി അകത്തു വന്ന് അവനെ കുമ്പിട്ടു പറഞ്ഞു: എന്റെ മകൾ ഇപ്പോൾ തന്നെ കഴിഞ്ഞു, എങ്കിലും നീ വന്ന് അവളുടെ മേൽ കൈ വെക്ക എന്നാൽ ജീവിക്കും. ൧൯ എന്നാറെ യേശു എഴുനീറ്റു ശിഷ്യരുമായി അവന്റെ പിന്നാലെ ചെന്നു. ൨൦ ഇതാ പന്തീരാണ്ടു രക്തം വാൎച്ചയുള്ളോരു സ്ത്രീ: ൨൧ ഞാൻ അവന്റെ വസ്ത്രത്തെ മാത്രം തൊട്ടു എങ്കിൽ രക്ഷിക്കപ്പെടും എന്നുള്ളം കൊണ്ടു പറഞ്ഞു; പിന്നിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്കലെ പിടിച്ചു. ൨൨ യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ : മകളെ, ധൈൎ‌യ്യത്തോടിരിക്ക! നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു, ൨൩ ആ നാഴിക മുതൽ സ്ത്രീ രക്ഷിക്കപ്പെട്ടു. പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു കുഴലൂതുന്നവരെയും ആരവാര സമൂഹത്തേയും കണ്ടിട്ട്: ൨൪ വാങ്ങി പോവിൻ! കുട്ടി ചത്തിട്ടില്ലല്ലൊ ഉറങ്ങുന്നതത്രെ എന്നു അവരോടു പറഞ്ഞു; അവർ അവനെ പരിഹസിച്ചു. ൨൫ പുരുഷാരത്തെ നീക്കിയപ്പോൾ അവൻ അകമ്പൂക്കു അവളുടെ കൈയെ പിടിച്ചുകൊണ്ടു കുട്ടി ഉണരുകയും ചെയ്തു. ൨൬ ആയ്തിന്റെ ശ്രുതി ആ ദേശം ഒക്കെയും പരന്നു പോയി.

൨൦































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/30&oldid=163748" എന്ന താളിൽനിന്ന് ശേഖരിച്ചത്