Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൯. അ.
൯. അദ്ധ്യായം
വാതശാന്തി [മാ. ൨. ലൂ. ൫, 17.], (൯) മത്തായുടെ വിളിയും ഉപവാസ ചോദ്യവും [മാ. ൨. ലൂ. ൫.], (൧൮) യായിൎപുത്രിയും രക്തംവാൎച്ചയുള്ളവളും [ മാ. ൫, 22. ലൂ. ൮ ൪൧], (൨൭) രണ്ടു കുരുടരും ഭൂതഗ്രസ്തനും

പിന്നെ അവൻ പടകിൽ കരേറി ഇക്കരെക്ക് ഓടി തന്റെ പട്ടണത്തിൽ വന്നു. ൨ അവിടെ ഇതാ ശയ്യമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവനു കൊണ്ടുവന്നു; അവരുടെ വിശ്വാസത്തെ യേശു കണ്ടു പക്ഷവാതക്കാരനോടു: കുഞ്ഞനെ, ധൈൎ‌യ്യവാനാക! നിന്റെ പാപങ്ങൾ നിണക്കു മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. ൩ ഉടനെ ശാസ്ത്രികളിൽ ചിലർ ഇവൻ ദേവദൂഷണം ചൊല്ലുന്നു എന്നുള്ളമ് കൊണ്ടു പറഞ്ഞു. ൪ യേശുവോ അവരുടെ നിരൂപണങ്ങളെ കണ്ടു പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങളിൽ ദോഷങ്ങളെ നിരൂപിപ്പാൻ എന്തു? ൫ അല്ലയോ നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറവാനോ; എഴുനീറ്റു നടക്കൂ എന്നു പറവാനോ; എതിനു എളുപ്പം ഏറെ ഉണ്ടു. ൬ എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ടെന്നു നിങ്ങൾക്കു ബോധിക്കേണ്ടതിന്നു; അവൻ അപ്പോൾ പക്ഷവാതക്കാരനോടു പറഞ്ഞു: എഴുനീറ്റു നിന്റെ കിടക്ക എടുത്തു നിന്റെ വീട്ടിലേക്ക് പോക. അവനും എഴുനീറ്റു സ്വഭാവനത്തിലേക്ക് പോയി. ൭ ആയതു പുരുഷാരങ്ങൾ കണ്ടു ഭയപ്പെട്ടു ൮ മനുഷ്യൎക്ക് ഇങ്ങിനത്തെ അധികാരം കൊടുത്ത ദൈവത്തെ മഹത്വീകരിക്കയും ചെയ്തു.

൯ യേശു അവിടെ നിന്നു കടന്നു പോകുമ്പോൾ മത്തായി എന്നൊരു മനുഷ്യൻ ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ടു: എന്റെ പിന്നാലേ വാ! എന്ന് അവനോടു പറഞ്ഞു; അവൻ എഴുനീറ്റു അവന്റെ പിന്നാലേ പോയി. ൧൦ പിന്നെ അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഇതാ പല ചുങ്കക്കാരും പാപികളും വന്നു യേശുവോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു. ൧൧ ആയത് പറീശന്മാർ കണ്ട് അവന്റെ ശിഷ്യരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂട ഭക്ഷിക്കുന്നത് എന്ത്കൊണ്ട്? എന്നു പറഞ്ഞു. ൧൨ അതു യേശു കേട്ടാറെ ചൊല്ലിയതു: സ്വസ്ഥന്മാൎക്ക് വൈദ്യനെക്കൊണ്ട് ആവശ്യം ഇല്ല ദുസ്ഥന്മാൎക്കേ ഉള്ളൂ. (ഹൊ. ൬, ൬.) ൧൩ ബലിയല്ല ദയ

൧൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/29&oldid=163736" എന്ന താളിൽനിന്ന് ശേഖരിച്ചത്