Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഹനാൻ. ൧൯. അ.

പുറത്തുവന്നു: ഞാൻ അവനിൽ കുറ്റം കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്ന്, അവനെ നിങ്ങൾക്ക് ഇതാ പുറത്തു കൊണ്ടു വരുന്നു എന്ന് അവരോടു പറഞ്ഞു. ഉടനെ യേശു ൫

മുള്ളിൻ കിരീടവും ധൂമ്രവൎണ്ണപുതെപ്പും പൂണ്ടു, പുറത്തുവന്നപ്പോൾ: ആ മനുഷ്യൻ ഇതാ! എന്ന് അവരോട് പറയുന്നു. എന്നാറെ, മഹാപുരോഹിതരും ഭൃത്യന്മാരും അവനെ കണ്ടപ്പോ ൬

ൾ: ക്രൂശിക്ക! അവനെ ക്രൂശിക്ക! എന്ന് ആൎത്തു പോയി. പിലാതൻ, അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി, ക്രൂശിപ്പിൻ! ഞാനാ കുറ്റം അവനിൽ കാണുന്നില്ല എന്നു പറയുന്നു.യഹൂദർ അവനോട് ഉത്തരം ചൊല്ലിയതു: ഞങ്ങൾക്കു ഒരു ധൎമ്മം ഉണ്ടു; അവൻ തന്നെത്താൻ ദേവപുത്രൻ ആക്കിയതുകൊണ്ടൂ, ഞങ്ങളുടെ ധൎമ്മപ്രകാരം അവൻ മരിക്കേണ്ടതു.എന്നുള്ള വാക്കു പിലാതൻ കേട്ട് ഏറ്റം ഭയപ്പെട്ടു, പിന്നെയും ൮

ആസ്ഥാനത്തിൽ ചെന്നു: നീ എവിടെനിന്ന് ആകുന്നു? എ ൯ ന്ന് യേശുവിനോടു പറയുന്നു; യേശു അവന് ഉത്തരം കൊടുത്തില്ല്ല. പിലാതൻ അവനോടു പറയുന്നു: നീ എന്നോടു സം ൧൦

സാരിക്കുന്നില്ലയൊ? നിന്നെ ക്രൂശിപ്പാൻ അധികാരവും,നിന്നെ അഴിച്ചുവിടുവാൻ അധികാരവും എനിക്ക് ഉണ്ടു എന്നു അറിയുന്നില്ലയൊ! യേശു ഉത്തരം ചൊല്ലിയത്: മേലിൽനിന്നു ൧൧

നിണക്കു തരപ്പെട്ടിട്ടില്ല എങ്കിൽ, എന്റെ നേരെ നിണക്ക് ഒരു അധികാരവും ഇല്ല, ആയതുകൊണ്ടു, നിന്നിൽ എന്നെ ഏല്പിച്ചവന് അധികം പാപം ഉണ്ടു. എന്നതു നിമിത്തം പിലാതൻ ൧൨

അവനെ വിടുവിപ്പാൻ അന്വേഷിച്ചു; യഹൂദരോ: നീ ഇവനെ വിടുവിച്ചാൽ കൈസരുടെ സഖിയല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മറക്കുന്നുവല്ലൊ! എന്ന് ആൎത്തു പറഞ്ഞു. ആ വചനം പിലാതൻ കേട്ടു, യേശുവെ ൧൩

പുറത്തു വരുത്തി, എബ്രായഭാഷയിൽ ഗബ്ബത എന്നു ചൊല്ലുന്ന കൽത്തളമാകുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു കൊണ്ടു, പെസഹയുടെ ഒരുമ്പാടാഴ്ച ഏകദേശം ആറു മണിക്കു! അവനെ നീക്കിക്കളക! ക്രൂശിക്ക! എന്ന് അവർ ആൎത്തു കൂക്കിയപ്പോൾ: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്ക ൧൫

യൊ! എന്നു പിലാതൻ അവരോടു പറയുന്നു; മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസർ ഒഴികെ രാജാവില്ല! എന്ന്

൨൬൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/289&oldid=163735" എന്ന താളിൽനിന്ന് ശേഖരിച്ചത്