THE GOSPEL OF JOHN . XVIII. XIX.
വിളിച്ചു; നീ യഹൂദരുടെ രാജാവൊ? എന്നു ചോദിച്ചാറെ, യേശു ഉത്തരം ചൊല്ലിയതു: ഇതു നീ സ്വയമായി പറയുന്നു
൩൪ വൊ? മറ്റുള്ളവർ എന്നെകൊണ്ടു നിന്നോടു ബോധിപ്പിച്ചി
൩൫ ട്ടൊ? പിലാതൻ: ഞാൻ യഹുദനൊ? നിന്റെ ജനവും മഹാപുരോഹിതരും നിന്നെ എങ്കൽ ഏല്പിച്ചു: നീ എന്തു ചെയ്തു!
൩൬ എന്ന് എതിരെ പറഞ്ഞപ്പോൾ, യേശു ഉത്തരം ചൊല്ലിയതു: എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല; എന്റെ രാജ്യം ഇഹലോകത്തിൽനിന്ന് എന്നുവരികിൽ, എന്റെ ഭൃത്യന്മാർ ഞാൻ യഹുദരിൽ ഏല്പിക്കപ്പെടാതവണ്ണം പോരാടുകയായിരു
൩൭ ന്നുവല്ലൊ, എന്നിട്ട് എന്റെ രാജ്യം ഇവിടുന്നല്ല സ്പഷ്ടം! പിലാതൻ അവനോട്: പിന്നെ നീ രാജാവല്ലൊ! എന്നു പറഞ്ഞാരെ, യേശു ഉത്തരം ചൊല്ലിയതു: നീ പറയുന്നു; ഞാൻ രാജാവാകുന്നു സത്യം; സത്യത്തിന്നു സക്ഷി നില്ക്കേണ്ടതിന്നു ഞാൻ ജനിച്ചിരിക്കുന്നു; ഇതിനായി, ലോകത്തിൽ വന്നും ഇരിക്കുന്നു; സത്യത്തിൽനിന്നുള്ളവൻ എല്ലാം എന്റെ ശബ്ദം കേ
൩൮ ൾക്കുന്നു. പിലാതൻ അവനോട്: സത്യം എന്ത് എന്നു പറഞ്ഞു (വെച്ചു) പിന്നെയും യഹുദരുടെ അടുക്കെ പുറത്തുപോയി, അവരോടു പറഞ്ഞിതു: അവനിൽ ഞാൻ കുറ്റം ഒന്നും കാണു
൩൯ ന്നില്ല. എന്നാൽ പെസഹയിൽ നിങ്ങൾക്ക് ഒരുത്തനെ വിട്ടുകൊടുക്കുന്നതു, നിങ്ങളിൽ മൎയ്യാദയാകുന്നുവല്ലൊ; അതുകൊണ്ട് യഹുദ രാജാവിനെ നിങ്ങൾക്ക് അഴിച്ചു തരുവാൻ ഇഛ്ശിക്കു
൪൦ ന്നുവൊ? എന്നാറെ, അവർ എല്ലാവരും: ഇവനെ അല്ല, ബറബ്ബാവെ തന്നെ! എന്ന് ആവൎത്തിച്ചു വിളിച്ചു; ബറബ്ബ എന്നവനൊ കവച്ചക്കാരൻ തന്നെ.
൧൯. അദ്ധ്യായം.
യേശു അടിക്കപ്പെട്ടശേഷം മരണവിധിയും, (൧൭) ക്രൂശാരോഹണാദികളൂം,(൩൧) മരിച്ചവന്റെ നെഞ്ഞിലെ കുത്തും, (൩൧) ശവസംസ്കാരവും {മത്താ. ൨൭. മാ. ൧൫. ലൂ ൨൩}
൧ അപ്പോൾ, പിലാതൻ യേശുവിനെ കൂട്ടിക്കൊണ്ടു വാറടി
൨ ഏല്പിക്കയും ചെയ്തു. സേവകർ മുള്ളൂകൾ കൊണ്ടു കിരീടം മെട
൩ ഞ്ഞു, അവന്റെ തലയിൽ ആക്കി, ധൂമ്രവൎണ്ണമുള്ള പുതെപ്പും ഇട്ട്, അവനെ ചെന്നുകണ്ടു: യഹൂദരാജാവെ, വാഴ്ക! എന്നു
൪ പറഞ്ഞും കമകൊടുത്തും കൊണ്ടിരുന്നു. പിലാതൻ പിന്നെയും,
൨൬൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |