Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരം പറഞ്ഞപ്പോൾ, അവനെ ക്രൂശിക്കേണ്ടതിന്ന് അവൎക്കു നല്കി. ആയവർ യേശുവിനെ കൈക്കൊണ്ടു നടത്തുമ്പോൾ, അവൻ തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രയർ ഗൊല്ഗഥ എന്നു ചൊല്ലുന്ന തലയോടിടത്തേക്കു പുറത്തുപോയി. അവിടെ അവനെയും, അവൻ നടുവിൽ ഇരിക്കെ, ഇങ്ങും അങ്ങും വേറെ രണ്ടാളുകളെയും, അവനോടു കൂട ക്രൂശിച്ചു. ശേഷം പിലാതൻ ഒരു ശാസനം എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നചറയ്യനായ യേശു യഹൂദരുടെ രാജാവ് എന്നു വരെച്ചിട്ടുണ്ടു. യേശുവെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപമാകയാൽ, എബ്രയ, യവന, രോമ ഈ (മൂന്നവക) അക്ഷരങ്ങൾ കൊണ്ടും എഴുതീട്ടുള്ള ശാസനത്തെ അനേക യഹൂദന്മാർ വായിച്ചു; പിന്നെ യഹൂദന്മാരുടെ മഹാപുരോഹിത്മാർ പിലാതനോടു പറഞ്ഞു: യഹൂദരാജാവ് എന്നല്ല; ഞാൻ യഹൂദരാജാവ് എന്ന് അവൻ പറഞ്ഞത് എന്നത്രെ എഴുതേണ്ടത്; എന്നാറെ, പിതാലൻ: ഞാൻ എഴുതിയത് എഴുതീട്ടുണ്ടു എന്ന് ഉത്തരം പറഞ്ഞു. സേവകർ യേശുവെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങളെ ഓരൊ സേവകന് ഓരൊ പങ്കായിട്ടു നാലംശം ആക്കി; ഉള്ളങ്കിയെ എടുത്തു, മീത്തലോട് അടിയോളം മുട്ടാതെ മുറ്റും നെയ്ത്തുപണിയായതു കണ്ടു: ഇതു നാം കീറല്ല, ആൎക്കു വരും എന്നു ചീട്ട് ഇടുക! എന്നു തമ്മിൽ പറഞ്ഞു. (സങ്കീ. ൨൨, ൧൯.) തങ്ങളിൽ എന്റെ വസ്ത്രങ്ങളെ പകുത്തും, എന്റെ തുണിമേൽ ചീട്ടും ഇട്ടും എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ, സേവകർ ഇവ ചെയ്തതു. യേശുവിൻ ക്രൂശിന്നരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ഹല്‌വായുടെ മറിയയും, മഗ്ദലക്കാരത്തി മറിയയും നിന്നുകൊണ്ടിരിക്കെ, യേശു അമ്മയും, താൻ സ്നേഹിക്കുന്ന ശിഷ്യനും, നില്ക്കുന്നതു കണ്ടു: സ്ത്രീയെ, കണ്ടാലും നിന്റെ മകൻ! എന്നു തന്റെ അമ്മയോടു പറഞ്ഞു. അനന്തരം ശിഷ്യനോട്: കണ്ടാലും, നിന്റെ അമ്മ എന്നു പറയുന്നു. ആ നാഴികമുതൽ ശിഷ്യൻ അവളെ തന്റെ കുടിയിൽ ചേൎത്തുകൊണ്ടു. അതിൽ പിന്നെ തിരുവെഴുത്തിന്നു നിവൃത്തിയാവാൻ സകലവും തികെഞ്ഞു വന്നു എന്നു, യേശു അറിഞ്ഞിട്ട് എനിക്കു ദാഹിക്കുന്നു എന്നു പറയുന്നു. അവിടെ കാടിനിററഞ്ഞ പാത്രം ഉണ്ടു; അവരും ഒരു സ്പോങ്ങു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/290&oldid=163737" എന്ന താളിൽനിന്ന് ശേഖരിച്ചത്