താൾ:Malayalam New Testament complete Gundert 1868.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF JOHN, XVIII.

ചൊല്ലിയാറെ: ഞാൻ ആകുന്നു എന്നു യേശു പറയുന്നു. അപ്പോൾ അവനെ കാണിച്ചുകൊടുക്കുന്ന യൂദാവും അവരോടു

൬ നില്ക്കുന്നുണ്ടു. ഞാൻ ആകുന്നു എന്ന് അവരോടു പറഞ്ഞ ഉട

൭ നെ. അവർ പിൻവാങ്ങി. നിലത്തുവീണു: ആരെ തിരയുന്നു? എന്നു പിന്നെയും അവരോടു ചോദിച്ചതിന്നു: നച്ചറയ്യനായ യേശുവെ എന്നു പറഞ്ഞപ്പോൾ, യേശു ഉത്തരം ചൊല്ലിയതു:

൮ ഞാൻ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലൊ, ആകയാൽ എന്നെ തിരയുന്നു എങ്കിൽ, ഇവരെ പോകുവാൻ വിടുവിൻ.

൯ എന്നതിനാൽ നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടമാക്കീട്ടില്ല എന്നു (൧൭.൧൮) ചൊല്ലിയ വചനത്തിന്നു നി

൧൦ വൃത്തി വരേണ്ടിയിരുന്നു. ശിമോൻപേത്രനൊ, തനിക്കുള്ളവാളെ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ വലത്തു കാതെ അറുത്തുകളഞ്ഞു; ആ ദാസനും മല്കൻ എന്നു പേ

൧൧ ർ ഉണ്ടു. എന്നറെ, യേശു പേത്രനോടു; വാൾ ഉറയിൽ ഇടു; പിതാവ് എനിക്കു തന്ന പാനപാത്രത്തെ ഞാൻ കുടിക്കാതിരിക്കയൊ! എന്നു പറഞ്ഞു.

൧൨ പട്ടാളവും സഹസ്രാധിപനും യഹുദ്യ ഭൃത്യരും, യേശുവെ

൧൩ പിടിച്ചുകെട്ടി. ആ വൎഷത്തെ മഹാപുരോഹിതനായ കയഫാവിനു ഹന്നാശ്വശുരൻ ആകകൊണ്ട് മുമ്പെ അവനടുക്കെ

൧൪ കൊണ്ടുപോയി. കയഫാ എന്നവനൊ, ജനത്തിന്നുവേണ്ടി ഒരു മനുഷ്യൻ നശിച്ചുപോകുന്നത് ഉപകാരം എന്നു (൧൧.൫൦)

൧൫ യഹുദരോടു മന്ത്രിച്ചവൻ തന്നെ. ശിമോൻപേത്രനും മറ്റെ ശിഷ്യനും യേശുവിൻ പിന്നാലെ ചെല്ലുമ്പോൾ , ആ ശിഷ്യൻ മഹാപുരോഹിതനോടു പരിചയമുള്ളവനാകയാൽ യേശുവോടു

൧൬ കൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പേത്രൻ വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതനോടു പരിചയമുള്ള മറ്റെ ശിഷ്യൻ പുറപ്പെട്ടു, വാതില്ക്കാരത്തിയോടു പറ

൧൭ ഞ്ഞു, പേത്രനെ അകത്തു വരുത്തി. എന്നാറെ, വാതിൽ കക്കുന്ന ബല്യക്കാരത്തി പേത്രനോടു: പക്ഷെ നീയും അയാളുടെ ശിഷ്യരിൽ കൂടിയവനൊ? എന്നു പറയുന്നു. അല്ല എന്ന് അ

൧൮ വൻ പറയുന്നു. അന്നും കുളിർ ആകകൊണ്ടു ദാസരും ഭൃത്യരും കനൽകൂട്ടി, തീക്കാഞ്ഞുകൊണ്ടു നിന്നിരിക്കെ പേത്രനും അവ

൧൯ രോടു കൂടെ നിന്നും, തീകാഞ്ഞുകൊണ്ടിരുന്നു എന്നാറെ മഹാപുരോഹിതൻ യേശുവിനോട് അവന്റെ ശിഷ്യന്മാരേയും

൨൬൨

൨൬൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/286&oldid=163732" എന്ന താളിൽനിന്ന് ശേഖരിച്ചത്