താൾ:Malayalam New Testament complete Gundert 1868.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഹനാൻ .൧൮. അ.

ഉപദേശത്തേയും കുറിച്ചു ചോദിച്ചപ്പോൾ യേശു ഉത്തരം ചൊല്ലിയതു: ഞാൻ ലോകത്തോടു പരസ്യത്തിൽ പറഞ്ഞിരുന്നു: ൨൦

പള്ളീയിലും, എല്ലാ യഹൂദന്മാരും കൂടുന്ന ദേവാലയത്തിലും, ഞാൻ എപ്പോഴും ഉപദേശിച്ചു. രഹസ്യത്തിൽ ഒന്നും ഉരെച്ചതും ഇല്ല. നീ എന്നോട് ചോദിക്കുന്നത് എന്ത്? കേട്ടവരോടു ഞാ ൨൧

ൻ അവരെ കേൾപിച്ചത് എന്തു എന്നു ചോദിക്ക; കണ്ടാലും ഞാൻ പറഞ്ഞവ അവർ അറിയുന്നു. എന്നു പറഞ്ഞാറെ, ഭൃത്യരി ൨൨

ൽ അരികെ നില്ക്കുന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങിനെ ഉത്തരം ചൊല്ലുന്നുവൊ? എന്നു പറഞ്ഞു,യേശുവിന് കുമകൊടുത്തു.അതിനു യേശു: ഞാൻ ദോഷമായി സംസാരിച്ചു ൨൩

എങ്കിൽ ദോഷം എന്നതിന്നു തുമ്പുണ്ടാക്ക; നല്ലവണ്ണം എങ്കിൽ, എന്നെ തല്ലുന്നത് എന്ത്? എന്നു പറഞ്ഞു. ഹന്ന അവനെ കെട്ടപ്പെട്ടവനായി, മഹാപുരോഹിതനായ കയഫാവിന്നടുക്കെ അയച്ചു. ശിമോൻ, പേത്രൻ തീക്കാഞ്ഞു നില്ക്കുമ്പോൾ: നീ ൨൫

യും അവന്റെ ശിഷ്യരിൽ ഒരുത്തനല്ലയൊ! എന്നു (ചിലർ) അവനോടു പറഞ്ഞു. അല്ല എന്ന് അവൻ മറുത്തു പറഞ്ഞു. പേത്രൻ കാതറുത്തവന്റെ ചാൎച്ചക്കാരനായി മഹാപുരോഹിത ൨൬

ന്റെ ദാസന്മാരിൽവെച്ച് ഒരുത്തൻ: നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടിട്ടില്ലയൊ? എന്നു പറയുന്നു. പേത്രൻ പി ൨൭

ന്നെയും മറുത്തു പറഞ്ഞു ഉടനെ, പൂവങ്കോഴി കൂകി.

പുലൎച്ചെക്കൊ, അവർ യേശുവിനെ കയഫാവിൻ പോക്ക ൨൮

യിൽനിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി, തങ്ങൾ തീണ്ടി പ്പോകാതെ, പെസഹതിന്മാന്തക്കവണ്ണം. ആസ്ഥാനത്തിൽ പ്രവേശിക്കാതെ നിന്നു. അതുകൊണ്ടു പിലാതൻ അവരുടെ അ ൨൯

ടുക്കെ പുറത്തു വന്നു:ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്നു ചോദിച്ചതിന്നു: ഇവൻ ദുഷ്‌പ്രവൃത്തിക്കാരൻ അല്ല എങ്കിൽ, അവനെ നിങ്കൽ ഏല്പിക്കുമാറില്ലല്ലൊ എന്നു ഉത്തരം പറഞ്ഞു. പിലാതൻ അവരോടു: നിങ്ങൾ അ ൩൧

വനെ കൂട്ടിക്കൊണ്ടു. നിങ്ങൾടെ ധൎമ്മപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞാറെ, യഹൂദർ അവനോട്: ആരെയും കൊല്ലുന്നത് ഞങ്ങൾക്കു വിഹിതമല്ലല്ലൊ! എന്നു പറഞ്ഞു. ഇവ്വണ്ണം താൻ ൩൨

ഇന്ന മരണം മരിക്കും എന്നു യേശു (൩. ൧൪, ൩൨) സൂച്ചിപ്പിച്ച വചനത്തിന്നു, നിവൃത്തിവരികയും ചെയ്തു. ആകയാ ൩൩ ൽ, പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പൂക്കു, യേശുവെ


൨൬൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/287&oldid=163733" എന്ന താളിൽനിന്ന് ശേഖരിച്ചത്