Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഹനാൻ. ൧൭.൧൮.അ.

എന്നിൽ വിശ്വസിക്കുന്നവൎക്കു വേണ്ടിയും അപേക്ഷിക്കുന്നതു. പിതാവെ, നീ എന്നിലും ഞാൻ നിന്നിലും ഉള്ളാപോലെ ൨൧

എല്ലാവരും ഒന്നാകേണ്ടതിന്നു തന്നെ, നീ എന്നെ അയച്ചപ്രകാരം ലോകം വിശ്വസിപ്പാനായിട്ട്, അവരും നമ്മിൽ ആകേണ്ടതിന്നത്രെ. പിന്നെ നീ എനിക്കു തന്നിട്ടുള്ള തേജസ്സിനെ ൨൨

അവൎക്കു കൊടുത്തിരിക്കുന്നതു നാം ഒന്നായിരിക്കുന്ന പ്രകാരം അവരും ഒന്നാവാൻ തന്നെ. ഞാൻ അവരിലും നീ എന്നിലും ൨൩

എന്നിട്ട് അവർ ഒന്നിലേക്കു തികെഞ്ഞിരിപ്പാനും നീ തന്നെ എന്നെ അയച്ചു എന്നും, നീ എന്നെ സ്നേഹിച്ചപ്രകാരം അവരേയും, സ്നേഹിച്ചു എന്നും ലോകം അറിവാനും തന്നെ. പിതാ ൨൪

വെ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിട്ട് എനിക്കു നല്കിയ എന്റെ തേജസ്സിനെ നീ എനിക്കു തന്നിട്ടുള്ളവർ കാണ്മാന്തക്കവണ്ണം ഞാൻ ഇരിക്കുന്ന ഇടത്ത് ആയവരും എന്റെ കൂടെ ഇരിക്കേണം എന്നു ഞാൻ ഇഛ്ശിക്കുന്നു. നീതിയുള്ള പിതാവെ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനൊ ൨൫

നിന്നെ അറിഞ്ഞു; നീ എന്നെ അയച്ചപ്രകാരം ഇവരും അറിഞ്ഞു. നീ എന്നെ സ്നേഹിച്ച സ്നേഹം അവരിൽ ആവാനും ൨൬

ഞാൻ അവരിൽ ആവാനും നിന്റെ നാമത്തെ ഞാൻ അവൎക്കു അറിയിച്ചു; ഇനി അറിയിക്കയും ചെയ്യും.

൧൮.അദ്ധ്യായം.

യൂദാവിന്റെ ദ്രോഹവും പേത്രന്റെ വെട്ടും,(൧൨) ഹന്നാവും കയഫാവും വിസ്തരിക്കുമ്നേരം പേത്രന്റെ വീഴ്ചയും {മത്താ. ൨൬. മാ. ൧൪. ലൂ. ൨൨,} (൨൮) പിലാതനോടു സംഭാഷണം {ലൂ. ൨൩, ൪}

എന്നിവ യേശു പറഞ്ഞശേഷം തന്റെ ശിഷ്യരോടു കൂടെ ൧

പുറപ്പെട്ടു, കിദ്രൊൻ തോടിന് അക്കരെ തോട്ടം ഉള്ളതിൽ താൻ ശിഷ്യരുമായി കടന്നു.അവിടെ യേശു പലപ്പോഴും, തന്റെ ശിഷ്യരോടു ചേൎന്നിരിക്കയാൽ, അവനെ കാണിച്ചുകൊടുക്കുന്ന യൂദാവും,സ്ഥലത്തെ അറിഞ്ഞു. എന്നാറെ, യൂദാ (രോമാ) ൩ പട്ടാളത്തേയും മഹാപുരോഹിതൎക്കും, പറീശൎക്കും. ഉള്ള ഭൃത്യന്മാരേയും കൂട്ടികൊണ്ടു ദീപട്ടിക പന്തങ്ങളോടും,ആയുധങ്ങളോടും കൂടെ അവിടെ വരുന്നു. തന്റെ മേൽ വരുന്നവ എല്ലാം യേശു അ ൪

റിഞ്ഞിട്ടു പുറത്തു വന്ന്: ആരെ തിരയുന്നു? എന്ന് അവരോടു പറഞ്ഞു: നചറയ്യനായ യേശുവെ എന്ന് അവർ ഉത്തരം ൫

൨൬൧

൨൩൧




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/285&oldid=163731" എന്ന താളിൽനിന്ന് ശേഖരിച്ചത്