താൾ:Malayalam New Testament complete Gundert 1868.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATHEW. VIII.

ശാസ്ത്രി അവനോട് അണഞ്ഞു: ഗുരോ, നീ എവിടെ പോയാലും ഞാൻ പിഞ്ചെല്ലാം എന്നു പറഞ്ഞു. ൨൦ യേശു അവനോടുരെച്ചു: കുറുനരികൾക്ക് കുഴികളും, വാനത്തിലെ പരാജാതികൾക്ക് പാൎപ്പിടങ്ങളും ഉണ്ടു; മനുഷ്യപുത്രനോ തലചായിപ്പാനും സ്ഥലമില്ല. ൨൧ പിന്നെ ശിഷ്യരിൽ വേറൊരുത്തൻ അവനോടു പറഞ്ഞു: കൎത്താവെ ഞാൻ മുമ്പെ പോയി അഛ്ശനെ കുഴിച്ചിടേണ്ടതിന്ന് അനുവാദം തരിക. ൨൨ അവനോടു യേശു: എന്റെ പിന്നാലെ വാ, മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടാൻ വിടുക എന്നു പറഞ്ഞു. ൨൩ പിന്നെ പടകിൽ കരേറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. ൨൪ ഉടനെ കണ്ടാലും കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മൂടി ചമവാറായി; അവനോ ഉറങ്ങിയിരിക്കുന്നു. ൨൫ ശിഷ്യന്മാർ അടുത്തു: കൎത്താവെ, രക്ഷിക്ക ഞങ്ങൾ നശിച്ചു പോകുന്നു! എന്ന് അവനെ ഉണൎത്തി, അവനും അവരോടു: ൨൬ അല്പവിശ്വാസികളെ! നിങ്ങൾ ഭീരുക്കളാവാൻ എന്തു? എന്നു ചൊല്ലിയ ശേഷം എഴുനീറ്റു കാറ്റുകളേയും കടലിനേയും ശാസിച്ചു, വലിയ ശാന്തത ഉണ്ടാകയും ചെയ്തു. ൨൭ ആളുകൾ അതിശയിച്ചു പറഞ്ഞു: ഇവൻ എങ്ങിനെയുള്ളവൻ! കാറ്റുകളും കടലും കൂടെ അവനു സ്വാധീനമാകുന്നു പോൽ.

൨൮ അവൻ അക്കരെ എത്തി, ഗിൎഗ്ഗശ്യദേശത്തിൽ വന്നാറെ, രണ്ടുഭൂതഗ്രസ്തർ കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനെ എതിരേറ്റു; ആയവർ അതികൊടുപ്പമുള്ളവരാകയാൽ ആൎക്കും ആ വഴി നടന്നു കൂടാതെയായി. ൨൯ അവർ ഇതാ കൂക്കി പറഞ്ഞു: ദേവപുത്ര! ഞങ്ങൾക്കും നിണക്കും എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ പീഡിപ്പിക്കുവാൻ ഇവിടെ വന്നുവൊ? ൩൦ (അന്ന്) അവരോട് അകലെ വലിയ പന്നിക്കൂട്ടം മേയുന്നുണ്ടു. ൩൧ പിന്നെ ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കിയാൽ പന്നിക്കൂട്ടത്തിലേക്ക് ചെല്ലുവാൻ അനുവദിക്ക എന്ൻ അപേക്ഷിച്ചാറെ, ൩൨ പോകുവിൻ! അവരോടു പറഞ്ഞു; അവരും പുറപ്പെട്ടു, പന്നിക്കൂട്ടത്തിലേക്ക് ചെന്നു; കണ്ടാലും പന്നിക്കൂട്ടം എല്ലാം ഞെട്ടി കടുനൂക്കത്തൂടെ കടലിൽ പാഞ്ഞു വെള്ളത്തിൽ ചാകയും ചെയ്തു. ൩൩ മേയ്ക്കുന്നവർ പാഞ്ഞു പട്ടണത്തിൽ ചെന്നു, ഭൂതഗ്രസ്തരുടെ വൃത്താന്തം മുതലായത് എല്ലാം അറിയിച്ചു, ൩൪ ഉടനെ പട്ടണം എല്ലാം യേശുവിന്റെ എതിരെ ചെല്ലുവാൻ പുറപ്പെട്ടു; അവനെ കണ്ടാറെ, തങ്ങളുടെ അതിരുകളിൽനിന്നു വാങ്ങിപ്പോകാൻ അപേക്ഷിക്കയും ചെയ്തു.

൧൮


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/28&oldid=163725" എന്ന താളിൽനിന്ന് ശേഖരിച്ചത്