യോഹനാൻ. ൧൪. അ.
തരേണം എന്നാൽ ഞങ്ങൾക്കു തിയായി എന്ന് പറയുന്നതിന്ന് യേശു ചൊല്ലുന്നിതു: ഇത്രകാലവും നിങ്ങളോടുക്കൂടിയ ഇരുന്നിട്ടും ൯
നീ എന്നെ അറിഞ്ഞില്ലയൊ ഫിലിപ്പ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു പിന്നെ പിതാവിനെ കാണിക്കേണം എന്നു ചൊല്ലുന്നത് എങ്ങിനെ? ഞാൻ പിതാവിലും പിതാവ് എ ൧൦
ന്നിലും എന്നു നീ വിശ്വസിക്കുന്നില്ലയൊ? ഞാൻ നിങ്ങളോടു ചൊല്ലുന്ന മൊഴികളെ സ്വയമായി ചൊല്ലുനില്ല; എന്നിൽ വസിക്കുന്ന പിതാവ് തന്നെ ക്രിയകളെ ചെയുന്നത്.ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ! അ ൧൧
അല്ലെങ്കിൽ , ക്രിയകൾ നിമിത്തമത്രെ എന്നെ വിശ്വസിപ്പിൻ.ആമെൻ ആമെൻ ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ആർ എ ൧൨
ന്നെ വിശ്വസിച്ചാൽ, ഞാൻ ചെയ്യുന്ന ക്രിയകളെ അവനും ചെയ്യും, ഇവറ്റിലും വലിയവ ചെയ്യും. കാരണം ഞാൻ എൻ പി ൧൩
താവിന്നടുക്കെ പോകുന്നതുകൊണ്ടും, നിങ്ങൾ എന്റെ നാമത്തിൽ എന്തു യാച്ചിച്ചാലും പിതാവ് പുത്രനിൽ തേജസ്കരിക്കപ്പെടേണ്ടതിന്ന് ഞാൻ ചെയ്വാനുള്ളതുകൊണ്ടും (ആകുന്നു). നിങ്ങൾ ൧൪
എന്റെ നാമത്തിൽ വല്ലതും യാചിച്ചാൽ, ഞാൻ ചെയ്യും.
നിങ്ങൾ എന്നെ സ്നേഹിച്ചാൽ, എന്റെ കല്പനകളെ കാത്തു ൧൫
കൊൾവിൻ! എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും;അവ ൧൬
ൻ എന്നേക്കും നിങ്ങളോടു കൂടെ വസിപ്പാനുള്ള മറ്റൊരു കാൎയ്യസ്ഥനെ നിങ്ങൾക്കു തരും;സത്യാത്മാവിനെ തന്നെ. ആയവ ൧൭
നെ ലോകം കാണാത്തതും അറിയാത്തതും ആകെകൊണ്ട് കൈക്ക്ല്വാൻ കഴികയില്ല; നിങ്ങളോടൊ അവൻ വസിക്കുന്നു നിങ്ങളിൽ ഇരിക്കും എന്നതുകൊണ്ടത്രെ; നിങ്ങൾ അവനെ അറിയുന്നു. ഞാൻ നിങ്ങളെ അനാഥരാക്കി വിടുകയില്ല; നി ൧൮
ങ്ങളുടെ അടുക്കെ ഞാൻ (തിരികെ) വരും. കുറയ നേരം (കഴി ൧൯ ഞ്ഞാൽ) ലോകം ഇനി എന്നെ കാണുന്നില്ല; നിങ്ങളൊ എന്നെ കാണുന്നു; ഞാൻ ജീവിച്ചിരിക്കുന്നുവല്ലൊ, പിന്നെ നിങ്ങളൂം ജീവിച്ചിരിക്കും. ഞാൻ എൻ പിതാവിലും, നിങ്ങൾ എന്നിലും, ൨൦
ഞാൻ നിങ്ങളിലും എന്നതു നിങ്ങൾ ആന്നറിയും. എന്റെ ക ൨൧
ല്പനകളെ ധരിച്ചു കാത്തുകൊള്ളുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു. എന്നെ സ്നേഹിക്കുന്നവനൊ, എൻ പിതാവിനാൽ സ്നേഹിക്കപ്പെടും, ഞാൻ അവനെ സ്നേഹിച്ച് അവന് എന്നെ തന്നെ പ്രസിദ്ധനാക്കും.
൨൫൩
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |