താൾ:Malayalam New Testament complete Gundert 1868.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE GOSPEL OF JOHN. XIV. XV.

൨൨ ഇഷ്ക്കരയ്യോതാവ് അല്ലാത്ത് യൂദാ അവനോട് പറയുന്നിതു: കൎത്താവെ, നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രെ നിന്നെ പ്ര

൨൩ സിദ്ധാക്കുവാൻ ഭാവിക്കുന്നത്, എന്തുണ്ടായിട്ടാകുന്നു? യേശു അവനോട് ഉത്തരം ചൊല്ലിയതു: ആരാനും എന്നെ സ്നേഹിച്ചാൽ അവൻ എന്റെ വചനം കാത്തുകൊള്ളും. എൻ പിതാവ്, അവനെ സ്നേഹിക്കും ഞങ്ങളും അവന്നടുക്കെ വന്നു അവനോ

൨൪ ട്വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനങ്ങളേയും കാക്കുന്നില്ല. നിങ്ങൾ കേൾക്കുന്ന വചനമൊ, എ

൨൫ ന്റെതല്ല; എന്നെ അയച്ച പിതാവിന്റെതത്ര. നിങ്ങളോടു വസിച്ചിരിക്കുമ്പപ്പോൾ, ഞാൻ ഇവ നിങ്ങളോട് ഉരെച്ചിരിക്കുന്നു.

൨൬ എങ്കിലും പിതാവ് എൻനാമത്തിൽ അയപ്പാനുള്ള വിശുദ്ധാത്മാവ് എന്ന കൎയ്യസ്ഥനായവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചും, ഞാൻ നിങ്ങലോട് പറഞ്ഞത് ഒക്കയും ഓൎപ്പിച്ചും തരും.

൨൭ സമാധാനം ഞാൻ നിങ്ങൾക്കു വിട്ടേക്കുന്നു: എന്റെ സമാധാനത്തെ നിങ്ങൾക്കു തരുന്നുണ്ടു; ലോകം തരുംപോലെ അ

൨൮ ല്ല, ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങുകയും അഞ്ചുകയും അരുതു. ഞാൻ(൩.) പോകുന്നു പിന്നെ നിങ്ങളുടെ അടുക്കെ വരുന്നു എന്നു നിങ്ങളോട് പറഞ്ഞതു കേട്ടുവല്ലൊ; എന്നെ സ്നേഹിക്കുന്നു എങ്കിൽ, ഞാൻ പിതാവിന്നരികിലേക്ക് പോകുന്നതിന്നതിനാൽ, നിങ്ങൾ സന്തോഷിക്കുമായിരുന്നു:

൨൯ കാരണം പിതാവ് എന്നേക്കാൾ വലിയവനാകുന്നു. ഇപ്പോഴും ഞാൻ അതു സംഭവിക്കും മുമ്പെ, നിങ്ങളോട് പറഞ്ഞിരിക്കുന്നതു സംഭവിച്ചാൽ പിന്നെ. നിങ്ങൾ വിശ്വസിപ്പാനായിതന്നെ

൩൦ (൧൩,൧൯.) ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; കാരണം ലോകത്തിൻപ്രഭു വരുന്നു, അവന് എന്നിൽ ഏതും

൩൧ ഇല്ല. എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും, പിതാവ് എന്നോട് കല്പിച്ചപ്രകാരം ചെയ്യുന്നു എന്നും ലോകം അറിയേണ്ടതിന്ന് (അല്ലയൊ) എഴുനീല്പിൻ നാം ഇവിടെനിന്ന് പോക.

൧൫. അദ്ധ്യായം.

മുന്തിരിവെള്ളിയുടെ ഉപമ, (൯) തന്റെ സ്നേഹത്തിലും അന്യോന്യസ്നേഹത്തിലും നില്പാനും, (൧൮.൧൬,൪) ലോകദ്വേഷത്തെ സഹായിപ്പാനു: പ്രബോധനം.

൧ ഞാൻ സത്യമായുള്ള മുന്തിരിവള്ളിയും (സങ്കീ. ൮ .൯)

൨ എൻ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത

൨൫൪
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/278&oldid=163723" എന്ന താളിൽനിന്ന് ശേഖരിച്ചത്