Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. XIII. XIV.

അന്യോന്യം സ്നേഹം ഉണ്ടെങ്കിൽ, അതുകൊണ്ടു നിങ്ങൾ എ ൩൬ ന്റെ ശിഷ്യർ എന്ന് എല്ലാവൎക്കും ബോധിക്കും. ശിമോ പേത്രൻ അവനോട്: കൎത്താവെ, നീ എവിടെ പോകുന്നു? എന്നു പറയുന്നതിന്നു: ഞാൻ പോകുന്നതിലേക്ക് നിണക്ക് ഇപ്പോൾ, അനുഗമിച്ചുകൂടാ; പിന്നേതിൽ നീ എന്നെ അനു

൩൭ ഗമിക്കും താനും എന്നു യേശു ഉത്തരം പറഞ്ഞു. പേത്രൻ അവനോട്: കൎത്താവെ, ഇന്നു നിന്നെ അനുഗമിച്ചു കൂടാത്തത് എന്തുകൊണ്ട്? നിണക്കുവേണ്ടി എൻപ്രാണനെ വെച്ചുകള

൩൮ യും എന്നു പറഞ്ഞാറെ, യേശു ഉത്തരം ചൊല്ലിയതു: നിന്റെ പ്രാണനെ എനിക്കുവേണ്ടി വെക്കുമൊ? ആമെൻ ആമെൻ ഞാൻ നിന്നോടു പറയുന്നു: നീ മൂന്നുരു എന്നെ തള്ളീപറഞ്ഞു എന്നു വരുവോളത്തിന്നു കോഴികൂവുകയില്ല.

൧൪. അദ്ധ്യായം.

യേശു ശിഷ്യരെ ആശ്വസിപ്പിച്ചു കൊണ്ടു തന്റെ യാത്രയും, (൮) പിതാവോടുള്ള ഐക്യവും, (൧൨) ശിഷ്യർ വ്യാപരിപ്പാനുള്ളതും, (൧൫) ആത്മാവെ പ്രാപിച്ചതും, (൨൨) തന്റെ പ്രത്യക്ഷതയും അറിയില്ല, (൨൫) സലാം പറയുന്നത്.

൧ നിങ്ങളൂടെ ഹൃദയം കലങ്ങിപ്പോകായ്ക! ദൈവത്തിൽ വിശ്വ

൨ സിപ്പിൻ! എന്നിലും വിശ്വസിപ്പിൻ! എന്റെ പിതാവിൻ ഭവനത്തിൽ പല പാൎപ്പിടങ്ങളൂം ഉണ്ട്, അല്ലാഞ്ഞാൽ ഞാൻ നിങ്ങളോടു പാരയുമായിരുന്നു; ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കു

൩ വാൻ പോകുന്നു സത്യം. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി എങ്കിൽ, ഞാൻ ഇരിക്കുന്നതിൽ നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു, നിങ്ങളെ എന്നോടു ചേൎത്ത്കൊള്ളും.

൪ ഞാൻ പോകുന്ന ഇടത്തെ നിങ്ങൾ അറിയുന്നു, വഴിയും അറി

൫ യുന്നു. തോമാ അവനോട്: കൎത്താവെ, നീ പോകുന്ന ഇടം ഞങ്ങൾക്കു അറിയാ; പിന്നെ വഴി എങ്ങിനെ അറിയാം എന്നു

൬ പറയുന്നു. യേശു അവനോട് ചൊല്ലുന്നിതു: ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു. എന്നിലൂടെ അല്ലാതെ

൭ ആരും പിതാവിനോട് ചേരുന്നില്ല.നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എൻ പിതാവിനേയും അറിയുമായിരുന്നു. വിശേഷിച്ച് ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു;അവനെ കണ്ടും ഇരിക്കുന്നു.

൮ ഫിലിപ്പൻ അവനോട്: കൎത്താവെ, പിതാവിനെ കാണിച്ചു

൨൫൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/276&oldid=163721" എന്ന താളിൽനിന്ന് ശേഖരിച്ചത്