Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൧൨. അ.

(ജക.൯,൯.) ചിയോൻപുത്രി, ഭയപ്പെടായ്ക! കണ്ടാലും നിന്റെ ൧൫

രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറികൊണ്ടു വരുന്നു എന്ന് എഴുതിയിരിക്കുന്നപ്രകാരം തന്നെ.ആയത് അവന്റെ ശിഷ്യന്മാർ ൧൬

ആദിയിൽ അറിയാഞ്ഞു; യേശുവിന്നു തേജസ്കരണം ആയ ശേഷം അവനെ കുറിച്ച് ഇത് എഴുതിക്കിടന്നു എന്നും തങ്ങൾ അവനോട് ഇന്നത് ചെയ്തു എന്നും ഓൎമ്മ ഉണ്ടായി. അന്ന് അ ൧൭ വനോട് കൂടി വന്ന സമൂഹമൊ, അവൻ ലാജരെ കല്ലറയിൽനിന്നു വിളിച്ചു, മരിച്ചവരിൽനിന്ന് ഉണൎത്തി എന്നു സാക്ഷ്യം ചൊല്ലിക്കൊണ്ടിരുന്നു. അതുകൊണ്ട് ഈ അടയാളം ചെയ്ത ൧൮

പ്രകാരം പുരുഷാരം കേട്ടിട്ടു, അവനെ എതിരേറ്റുകൂടി. പറീശ ൧൯

ർ: നമുക്ക് ഏതും ഫലിക്കുന്നില്ല എന്നു കണ്ടുവോ? ഇതാ ലോകം അവന്റെ പിന്നാലെ ആയ്പായി! എന്നു തങ്ങളിൽ പറകയും ചെയ്തു.

 പെരുനാളിൽ കുമ്പിടുവാൻ കയറിവരുന്നവരിൽ (അന്നു)  ൨൦

ചില യവനന്മാർ ഉണ്ടായിരുന്നു. ആയവർ ഗലീലയിലെ ബെഥചൈദക്കാരനായ ഫിലിപ്പനെ ചെന്നുകണ്ടു: യജമാനെ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ മനസ്സുണ്ടു എന്നു ചോദിച്ചു. ൨൨

ഫിലിപ്പൻ വന്ന് അന്ദ്രെയാവിനോടു പറയുന്നു: പിന്നെ അന്ദ്രെയാവും, ഫിലിപ്പനും യേശുവിനോടു പറയുന്നു: അതിന്ന് യേശു ഉത്തരം ചൊല്ലിയതു: മനുഷ്യപുത്രനു തേജസ്കരണം ൨൩

ഉണ്ടാവാനുള്ള നാഴിക വന്നു. ആമെൻ ആമെൻ ഞാൻ നിങ്ങ ൨൪

ളോടു പറയുന്നു, കോതമ്പുമണി ഭൂമിയിൽ വീണു ചത്താൽ ഒഴികെ തനിയെ വസിക്കുന്നുള്ളു; ചത്തു എങ്കിലൊ വളരെ ഫലം ഉണ്ടാകുന്നു. തന്റെ ദേഹിയെ സ്നേഹിക്കുന്നവൻ അതിനെ ൨൫

കളയും; ഇഹലോകത്തിൽ തന്റെ ദേഹിയെ പകെക്കുന്നവൻ അതിനെ നിത്യജീവനോളം സൂക്ഷിക്കും (ലൂക്ക. ൯, ൨൪)

ആരാനും എന്നെ ശുശ്രൂഷ ചെയ്താൽ അവൻ എന്നെ അനു ൨൬

ഗമിക്ക! പിന്നെ ഞാൻ എവിടെ ആയാലും ,അവിടെ എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; ആർ എന്നെ ശുശ്രൂഷചെയ്താൽ അവനെ പിതാവ് മാനിക്കും. ഇപ്പോൾ എൻ ദേഹി , കലങ്ങി ഇ ൨൭

രിക്കുന്നു; പിന്നെ ഞാൻ എന്തു പറവു? പിതാവെ, ഈ നാഴികയിൽ നിന്ന് എന്നെ രക്ഷിക്ഷേണമേ! എങ്കിലും ഇതിൽ നിമിത്തം, ഈ നാഴികയിൽ വന്നുവല്ലൊ. പിതാവെ, നിൻ നാമത്തെ ൨൮

തേജസ്കരിക്കേണമേ! എന്നതുകൊണ്ടു, ഞാൻ തേജസ്കരിച്ചു,

൨൪൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/271&oldid=163716" എന്ന താളിൽനിന്ന് ശേഖരിച്ചത്