Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN.XII.

൧൨. അദ്ധ്യായം.

ബെത്ഥന്യയിലെ അഭിഷേകം {മത്ത. ൨൬. മാ. ൧൪.}, (൯) യരുശലേമിലെ പ്രവേശം {മത്ത. ൨൧. മാ.൧൧. ലൂ. ൧൯}, (൨൦) യ വനന്മാരുടെ സന്ദൎശനവും അന്ത്യപ്രസംഗവും, {൩൭} യഹൂദരുടെ മനകോഠിന്യം.

ത്തുകിടന്ന ശേഷം യേശു മരിച്ചവരിൽനിന്ന് ഉണൎത്തിയ ലാജർ ഉള്ള ബെത്ഥന്യയിൽ (യേശു) പെസഹെക്കു ആറു

൨ നാൾ മുമ്പെ വന്നാറെ, അവന് അവിടെ അത്താഴും ഉണ്ടാക്കി. മൎത്ഥ ശുശ്രൂഷ ചെയ്തു; അവനോടുകൂടെ ചാരിക്കൊണ്ടവരിൽ

൩ ലാജരും ചേൎന്നിരുന്നു. അപ്പോൾ മറിയ വിലയേറിയ ജടാമാംസിതൈലം ഒരു റാത്തൽ എടുത്തു,യേശുവിന്റെ കാലുകളിൽ പൂശി, കാലുകളെ തന്റെ തലമുടികൊണ്ടു തുവൎത്തി; തൈലത്തി

൪ ന്റെ സൗരഭ്യം വീട്ടിൽ നിറകയും ചെയ്തു. അതിന്ന് അവന്റെ ശിഷ്യരിൽ ഒരുത്തനായി, അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ, ഇഷ്കൎയ്യോതാ എന്ന ശിമോന്റെ മകൻ പറയുന്നു:

൫ ഈ തൈലം മുന്നൂറു ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുക്കാഞ്ഞത്

൬ എന്തിന്നു? എന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടില്ല; കള്ളനായി പണപ്പെട്ടിയെ സൂഖിച്ചും, അതിൽ ഇടുന്നത് എടുത്തും കൊ

൭ ണ്ടിട്ടത്രെ പറഞ്ഞതു.ആകയാൽ യേശു: ഇവളെ വിടു; എ

൮ ന്നെ കുച്ചിടുന്ന നാൾക്കയിട്ട് ഇതിനെ സംഗ്രഹിച്ചിരുന്നു. ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അല്ല താനും എന്നു പറഞ്ഞു.

൯ എന്നാറെ, അവൻ അവിടെ ഉള്ളപ്രകാരം അറിഞ്ഞിട്ടു, യഹൂദരുടെ വലിയ കൂട്ടം യേശുവെ തന്നെ അല്ല: അവൻ മരിച്ച

൧൦ വരിൽനിന്ന് ഉണൎത്തിയ ലാജരേയും കാണ്മാന്വന്നു. അവൻ ഹേതുവായിട്ട്, അനേകം യഹൂദന്മാർ പോയി, യേശുവിൽ

൧൧ വിശ്വസിക്കയാൽ, ലാജരേയും കൊല്ലേണം എന്നു മഹാപുരോ

൧൨ ഹിതൻ നിരൂപിക്കയും ചെയ്തു. പെരുനാൾക്കു വന്നൊരു വലിയ

൧൩ പുരുഷാരം യേശു യരുശലേമിൽ വരുന്നത് അറിഞ്ഞു: പിറ്റെന്നാൾ ൟത്തപ്പനകളുടെ മട്ടിൽ എടുത്തുകൊണ്ട് അവനെ എതിരേല്പാൻ പുറപ്പെട്ടുപോയി: ഹൊശന്ന ഇസ്രയേലിൻ രാജാവായി (സങ്കീ. ൧൧൮, ൨൫): കൎത്താവിൻ നാമത്തിൽ വ

൧൪ രുന്നവർ വാഴ്ത്തപ്പെട്ടവനാക! എന്ന് ആൎത്തുകൊണ്ടിരുന്നു. യേശു ചെറിയകഴുതയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു.

൨൪൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/270&oldid=163715" എന്ന താളിൽനിന്ന് ശേഖരിച്ചത്