Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. XII

തേജസ്കരിക്കയും ചെയ്യും എന്നു വാനത്തിൽനിന്ന് ഒരു ശബ്ദം

൨൯ ഉണ്ടായി. അതുകേട്ടിട്ടു, നില്ക്കുന്നപുരുഷാരം, ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റെവർ ഒരു ദൂതൻ അവനോട് അരുളിചെയ്തു ൩൦

എന്നു പറഞ്ഞു; യേശു ഉത്തരം ചൊല്ലിയതു: ഈ ശബ്ദം എൻ നിമിത്തമല്ല, നിങ്ങൾ നിമിത്തമത്രെ ഉണ്ടായതു:ഇപ്പോൾ ഈ

൩൧ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകപ്ര

൩൨ ഭു പുറത്തു കളയപ്പെടും. ഞാനും ഭൂമിയിൽനിന്ന് ഉയൎത്തപ്പെട്ടു

൩൩ എങ്കിൽ,എല്ലാവരെയും എങ്കലെക്കു വലിച്ചുകൊള്ളും. എന്നത്കൊണ്ട് താൻ ചാവാനുള്ളമരണവിധം ഇന്നത് എന്ന് സൂച്ചി

൩൪ പ്പിച്ചതു. പുരുഷാരം അവനോട്: മശീഹ എന്നേക്കും വസിക്കുന്നപ്രകാരം ഞങ്ങൾ വേദത്തിൽനിന്നു (ദാനി, ൭, ൧൪) കേട്ടു; പിന്നെ മനുഷ്യപുത്രൻ ആരുപോൽ? എന്ന്

൩൫ ഉത്തരം പറഞ്ഞാറെ, യേശു അവരോട് ചൊല്ലിയതു:ഇനി കുറയ കാലം വെളിച്ചം നിങ്ങളിൽ ഇരിക്കുന്നു; ഇരുൾ നിങ്ങലെ പിടിച്ചുകളയാതവണ്ണം നിങ്ങൾക്ക് വെളിച്ചം ഉള്ളവു നടന്നു കൊൾവിൻ! ഇരുളിൽ നടക്കുന്നവൻ എവിടെ പോകുന്നു എ

൩൬ ന്നറിയുന്നില്ലല്ലൊ! നിങ്ങൾക്കു വെളിച്ചം ഉള്ളടക്കം വെളിച്ചത്തിൻ മക്കൾ ആകേണ്ടതിന്നു,വെളിച്ചത്തിൽ വിശ്വസിപ്പിൻ! എന്നു യേശു അരുളിച്ചെയ്തു വാങ്ങിപ്പോയി; അവരിൽനിന്ന് ഒളിച്ചുകൊൾകയും ചെയ്തു.

൩൭ ഇത്ര അടയാളങ്ങളെ അവർ കാൺകെ, ചെയ്താറെയും അവ

൩൮ നിൽ വിശ്വസിക്കാത്തതു. യശയ്യാപ്രവാചകൻ (൫൩,൧) കൎത്താവെ, ഞങ്ങൾ കേൾപിക്കുന്നത് ആൎവിശ്വസിച്ചു? യഹോവാഭുജം ആൎക്കു വെളിപ്പെട്ടു എന്നു പറഞ്ഞ വചനം പൂരി

൩൯ പ്പാൻ തന്നെ.യശയ്യാ പിന്നെയും;(൬,൯) അവരുടെ കണ്ണുകളെ അവൻ കുരുടാക്കി, ഹൃദയത്തെതടിപ്പിച്ചിരിക്കുന്നത് അവർ കണ്ണുകൊണ്ടു കാണാതെയും,ഹൃദയംകൊണ്ടു ബോധിക്കാതെയും , മനം തിരിയാതെയും, ഞാൻ അവരെ സൗഖ്യമാക്കാതെ

൪൦ യും ഇരിപ്പാൻ തന്നെ.എന്നു പറഞ്ഞതിനാൽ അവൎക്ക് വി

൪൧ ശ്വസിച്ചുകൂടാഞ്ഞതു. ആയതു യശയ്യാ അവന്റെ തേജസ്സ് കണ്ടിട്ട് അവനെ കൊണ്ട് ഉരെച്ചപ്പോൾ തന്നെ പറഞ്ഞതു.

൪൨ എന്നിട്ടും പ്രമാണികളിലും അനേകർ അവനിൽ വിശ്വസിച്ചു എങ്കിലും, പള്ളിഭ്രഷ്ടർ ആകായ്‌വാൻ പറീശർ ഹേതുവായി ഏറ്റു

൨൪൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/272&oldid=163717" എന്ന താളിൽനിന്ന് ശേഖരിച്ചത്