താൾ:Malayalam New Testament complete Gundert 1868.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൂക്ക. ൨൩.അ

വായി തടവിലായവനെ അവർ അപേക്ഷിക്കയാൽ വിട്ടുകൊടുത്തു; യേശുവെ അവരുടെ ഇഷ്ടത്തിൽ ഏല്പിച്ചു വിടുകയും ചെയ്തു.

അവനെ കൊണ്ടുപോയപ്പോൾ, നാട്ടിൽനിന്നു വരുന്ന ശി ൨൬

മോൻ എന്ന് ഒരു കുറ്റക്കാരനെ അവർ പിടിച്ചു, യെശുവിന്റെ ക്രൂശ് ചുമത്തിവെച്ച് അവനെ യേശുവിൻ വഴിയെ നടക്കുമാറാക്കി. അതു കൂടാതെ, വലിയ ജനസമൂഹവും, അവ ൨൭

നെ ചൊല്ലി, തൊഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു ആയവരുടെ നെരെ യേശു തിരിഞ്ഞു: യ്രുശലേം ൨൮

പുത്രിമാരെ! എന്നെ അല്ല! നിങ്ങളെയും നിങ്ങളുടെ മക്കളെയുംചൊല്ല്ലി കരവിൻ! എന്തിന്ന് എന്നാൽ, മച്ചിമാരും പെറാത്ത ൨൯

ഉദരങ്ങളും കുടിപ്പിക്കാത്തമുലകളും ധന്യമാർ തന്നെ എന്നു ചൊല്ലുന്ന നാളുകൾ ഇതാ വരുന്നു! അന്നു മലകളോട് ഞങ്ങളുടെ ൩൦

മേൽ വീഴുവിൻ എന്നും കുന്നുകളോടു ഞങ്ങളെ മറെപ്പിൻ എന്നും പറഞ്ഞു തുടങ്ങും (ഹൊശ. ൧൦, ൮) കാരണം പച്ചമരത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്ത് ഉണ്ടാകും? എന്നു പറഞ്ഞു. മറ്റു രണ്ടു ദുഷ്പൃവൃത്തിക്കാരും അവനോട് കൂ ൩൨ ടെ പ്രാണൻ എടുപ്പാൻ കൊണ്ടുപോകപ്പെട്ടു.

പിന്നെ തലയോടിടം എന്നുള്ള സ്ഥൽത്തേക്കു ചെന്നപ്പോ ൩൩

ൾ, അവിടെ അവനെയും ദുഷ്പ

പിന്നെ തലയോടിടം എന്നുള്ള സ്ഥലത്തേക്കു ചെന്നപ്പോ ൩൩

ൾ, അവിടെ അവനെയും ദുഷ്പൃവൃത്തിക്കാരെയും ഒരുത്തനെ വലത്തും, ഒരുത്തനെ ഇടത്തും ക്രൂശിച്ചു. യേശുപറഞ്ഞു: പി ൩൪ താവെ, ഇവർ ചെയ്യുന്നത് ഇന്നത് എന്നറിയായ്കകൊണ്ട് അവൎക്കു ക്ഷമിച്ചു വിടേണമെ! അവരൊ, അവന്റെ വസ്ത്രങ്ങളെ പങ്കാക്കി ചീട്ട് ഇടുകയും ചെയ്തു. ജനം നോക്കി നിൽക്കയ ൩൫ ല്ലാതെ, പ്രധാനികളും കൂടി ഇവൻ: മറ്റവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കട്ടെ! ദൈവം തെരിഞ്ഞെടുത്ത മഹീശ എങ്കിൽ, എന്ന് ഇളിച്ചു പറഞ്ഞു. പടജ്ജനങ്ങളും അടുത്തു വന്നു, കാടി ൩൬

കൊണ്ടുകാണിച്ചു: നീ യഹൂദരുടെ രാജാവായാൽ നിന്നെ ത ൩൭ ന്നെ രക്ഷിക്ക! എന്ന് അവനെ പരിഹസിച്ചു. "ഇവൻ യ ൩൮ ഹൂദരുടെ രാജാവ്" എന്നു യവൻ രോമ എബ്രയ ഈ (മൂന്നുവക) അക്ഷരങ്ങൾകൊണ്ട് ഒരു മേലെഴുത്തും വരെച്ചിട്ടിരുന്നു. തൂക്കിവിട്ട ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ മശീഹ അല്ലയോ! നിന്നെയും ഞങ്ങളേയും രക്ഷിക്ക! ൩൯

എന്ന് അവനെ രക്ഷിച്ചപ്പോൾ, മറ്റവൻ അവനെ ശാസിച്ചു: നീ ഈ ശിക്ഷാ ൪൦

൨൦൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/229&oldid=163669" എന്ന താളിൽനിന്ന് ശേഖരിച്ചത്