THE GOSPEL OF LUKE, XXIII.
വിധിയിൽ തന്നെ ആയിട്ടും ദൈവത്തെ ഭയപ്പെടാതിൎക്കുന്നു
൪൧ വൊ? നാമൊ ന്യായപ്രകാരം സത്യം; നാം വ്യാപരിച്ചതിന്നു യോഗ്യമായതു കിട്ടിപ്പോയല്ലൊ! ഇവനൊ പറ്റാത്തത് ഒന്നും
൪൨ വ്യാപരിച്ചില്ല എന്ന് ഉത്തരം ചൊല്ലി: കൎത്താവെ, നിന്റെ രാജത്വത്തിൽ നീ വരുമ്പോൾ, എന്നെ ഓൎക്കണമെ! എന്നു
൪൩ യേശുവോടു പറഞ്ഞു. യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്നു നീ എന്നോടു കൂടെ പരദീസയിൽ ഇരിക്കും എന്നു പറകയും ചെയ്തു.
൪൪ ഏകദേശം ആറാം മണിനേരമായപ്പോൾ, ഒമ്പതാം മണിവരെയും ആ ദേശത്തിൽ ഒക്കെയും അന്ധകാരം ഉണ്ടായി; സൂൎയ്യൻ
൪൫ ഇരുണ്ടു, മന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേ
൪൬ ശൂ (സങ്കീ, ൩൧,൬) പിതാവെ! നിന്റെ കൈകളിൽ എൻ ആത്മാവെ ഏല്പിക്കുന്നു! എന്നു മഹാശബ്ദത്തോടെ വിളിച്ചു
൪൭ പറഞ്ഞ ഉടനെ പ്രാണനെവിട്ടു, ഈ ഉണ്ടായതു ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ ഉള്ളവണ്ണം നീതിമാനായിരുന്നു!
൪൮ എന്നു ചൊല്ലി, ദൈവത്തെ തേജസ്കരിച്ചു. ആ കാഴെച്ചക്കു കൂറ്റിയ പുരുഷാരങ്ങളും എല്ലാം സംഭവിച്ചവ നോക്കികൊണ്ടു മാറ
൪൯ ത്തടിച്ചു മടങ്ങി പോയി. അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽനിന്നു പിഞ്ചെന്നു വന്ന സ്ത്രീകളും ഇവ കണ്ടു കൊണ്ടു ദൂരത്തുനിൽക്കുന്നു.
൫൦ അപ്പോൾ കണ്ടാലും, നീതിയുള്ള നല്ലൊരു പുരുഷനായ യോസേഫ് എന്ന മന്ത്രി യഹൂദരുടെ ഊരായ അറിമത്യയിൽ
൫൧ നിന്ന് (അവിടെ ഉണ്ടു). അവൻ താനും ദേവരാജ്യത്തെ കാത്തു കൊള്ളുന്നവനും അവർ മന്ത്രിച്ചതും പ്രവൃത്തിച്ചതും സമ്മ
൫൨ തിക്കാതെ നിന്നവനും, ആയതല്ലാതെ, പിലാതെ ചെന്നുക
൫൩ ണ്ടു, യേശുവുന്റെ ഉടൽ ചോദിച്ചൂ. അത് ഇറക്കി ശീല ചുറ്റി, താൻ വെട്ടിച്ച കല്ലറയിൽ ആരും ഒരിക്കലും കിടന്നിട്ടില്ലാ
൫൪ ത്ത സ്ഥലത്തു സ്ഥാപിച്ചു; അന്ന് ഒരുമ്പാടാഴചയും ശബ്ബത്തു ഉദുക്കും നേരവും ആയി.
൫൫ ഗലീലയിൽ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും പിഞ്ചെന്നു വന്നു കല്ലറയും, അവന്റെ ഉടൽ വെച്ച പ്രകാരവും,
൫൬ നോക്കിയശേഷം മടങ്ങിപോയി. സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരുക്കി, ശബ്ബത്തിൽ കല്പനപ്രകാരം സ്വസ്ഥമായി പാൎത്തു.
൨൦൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |