താൾ:Malayalam New Testament complete Gundert 1868.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലൂക്ക. ൧൯. അ.

പകെച്ച് അവന്റെ പിന്നാലെ മന്ത്രികളെ അയച്ച് ഇവൻ ഞങ്ങളിൽ വാഴുന്നതിന്നു, ഞങ്ങൾക്കു മനസ്സില്ല എന്ന് ഉണൎത്തിക്കയും ചെയ്തു. എന്നാറെ, അവൻ രാജത്വം പ്രാപിച്ചിട്ടു തിരികെ വന്നപ്പോൾ, ആ ദ്രവ്യം കൊടുത്ത ദാസരിൽ ഇന്നവൻ ഇന്നതു വ്യാപരിച്ചു നേടി എന്ന് അറിയേണ്ടതിന്നു, അവരെ വിളിച്ചു വരുത്തുവാൻ കല്പിച്ചു. ഒന്നാമൻ വന്നു: കൎത്താവെ, നിന്റെ മ്ലാ പത്തു മ്ലാക്കൾ സമ്പാദിച്ചു എന്നു പറഞ്ഞു. അവനോട് അവൻ: നന്നു, നല്ല ദാസനെ, നീ ഏറ്റം ചെറിയതിൽ വിശ്വസ്തനായതുകൊണ്ടു പത്തു പട്ടണങ്ങളിൽ അധികാരമുള്ളവനായിരിക്ക! എന്നു പറഞ്ഞു. രണ്ടാമൻ വന്നു: കൎത്താവെ, നിന്റെ മ്നാ അഞ്ചു മ്നാക്കളെ ഉണ്ടാക്കി എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണങ്ങൾക്കു മേല്പെട്ടവനാക് എന്ന് അവനോടു പറഞ്ഞു. മറ്റൊരുവൻ വന്നു: കൎത്താവെ, ഞാൻ മാമാലിൽ കെട്ടിവെച്ചിട്ടുള്ള നിന്റെ മ്നാവ് ഇതാ! കാരണം നീ ഇടാത്തത് എടുത്തും, വിതെക്കാത്തതു കൊയ്തുംകൊണ്ടു കടുപ്പമുള്ള മനുഷ്യനകകൊണ്ടു, ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവനോട് അവൻ പറയുന്നിതു: ദുഷ്ടദാസനെ! നിന്റെ വായിൽനിന്നു നിനെക്കു ന്യായം വിധിക്കും! ഞാൻ ഇടാത്തത് എടുത്തും വിതെക്കാത്തതു കൊയ്തുംകൊണ്ടു കടുപ്പമുള്ള മനുഷ്യൻ ആകുന്നപ്രകാരം അറിഞ്ഞുവല്ലൊ. പിന്നെ ഞാൻ വന്നിട്ട് എന്റെ ദ്രവ്യം പലിശയോടും കൂട ശേഖരിക്കേണ്ടതിന്ന് അതു നാണ്യപീഠത്തിൽ വെക്കാഞ്ഞത് എന്തു? എന്നിട്ടു ചുറ്റും നില്ക്കുന്നവരോട്: ആ മ്നാവ് അവനോട് എടുത്തു പത്തു മ്നാവുള്ളവനു കൊടുപ്പിൻ എന്നും: കൎത്താവെ, അവനു പത്തു മ്നാവുണ്ടല്ലൊ എന്ന് അവർ ചൊല്ലുമ്പോൾ: ഞാനല്ലൊ നിങ്ങളോട് പറയുന്നിതു: ഉള്ളവന്ന് എല്ലാവനും കൊടുക്കപ്പെടും; ഇല്ലാത്തവനോട് ഉള്ളതും കൂടെ എടുക്കപ്പെടും (൮, ൧൮). ശേഷം ഞാൻ അവരിൽ വാഴുന്നതിന്നു മനസ്സില്ലാത്ത എന്റെ ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പിൽ വെച്ച് അറുത്തുകളവിൻ എന്നും കല്പിച്ചു.

ഇവ പറഞ്ഞശേഷം, അവൻ യരുശലേമിലേക്കു യാത്രയായി മുന്നോട്ടു നടന്നു. പിന്നെ ഒലീവമരങ്ങളാൽ പേൎകൊണ്ട മയരികെ ബെഥഫഗ്ഗ ബെത്ഥന്യ എന്നവറ്റോടു സമീപിച്ചപ്പോൾ, ഉണ്ടായിതു: അവൻ തന്റെ ശിഷ്യരിൽ ഇരുവരെ

൧൮൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/215&oldid=163654" എന്ന താളിൽനിന്ന് ശേഖരിച്ചത്