൩൦ നിയോഗിച്ചു പറഞ്ഞു: നിങ്ങൾക്ക് എതിരെ ഉള്ള ഗ്രാമത്തിൽ പോകുവിൻ; അതിൽ പ്രവേശിക്കയിൽ മനുഷ്യർ ആരും കയറീട്ടില്ലാത്ത കഴുതക്കുട്ടി കെട്ടി നില്ക്കുന്നതു കാണും; അത് അഴിച്ചു കൊണ്ടുവരിൻ! ൩൧ ആരും നിങ്ങളോട്: ഇത് അഴിപ്പാൻ എന്തു? എന്നു ചോദിച്ചാൽ: കൎത്താവിന് ഇത് കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവനോട് ചൊല്ലുവിൻ. ൩൨ അയച്ചവർ പോയി തങ്ങളോടു പറഞ്ഞപ്രകാരം കണ്ടെത്തി, ൩൩ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു പറഞ്ഞാറെ: ൩൪ കൎത്താവിന് അതുകൊണ്ട് ആവശ്യം ഉണ്ടെന്ന് അവർ പറഞ്ഞു. ൩൫ അതിനെ യേശുവിനടുക്കെ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ കഴുതക്കുട്ടിമേൽ ഇട്ടു, യേശുവെ ഇരുത്തുകയും ചെയ്തു. ൩൬ അവൻ ചെല്ലുമ്പോൾ, തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു പോന്നു. ൩൭ പിന്നെ അവൻ ഒലീവ് മലയുടെ ഇറക്കത്തിൽ തന്നെ അടുക്കുമ്പോൾ, ശിഷ്യക്കൂട്ടം എല്ലാം കണ്ട ശക്തികളെ ഒക്കയും ഓൎത്തു സന്തോഷിച്ചു, മഹാശബ്ദത്തോടെ ദൈവത്തെ സ്തുതിച്ചു തുടങ്ങിയത് ഇവ്വണ്ണം: ൩൮ കൎത്താവിൻ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവനാക! സ്വൎഗ്ഗത്തിൽ സമാധാനവും, അത്യുന്നതങ്ങളിൽ തേജസ്സും (ഉണ്ടു). ൩൯ എന്നാറെ, പുരുഷാരത്തിൽനിന്നു ചില പറീശർ അവനോടു: കൎത്താവെ, നിന്റെ ശിഷ്യന്മാരെ വിലക്കുക! എന്നു പറഞ്ഞതിന്നു ചൊല്ലിയ ഉത്തരമാവിതു: ൪൦ ഇവർ മിണ്ടാതിരുന്നു എങ്കിൽ, കല്ലുകൾ ആൎത്തു പൊകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൪൧ പിന്നെ സമീപിച്ചപ്പോൾ നഗരത്തെ കണ്ട്, അതിനെ കുറിച്ചു കരഞ്ഞു പറഞ്ഞിതു: ൪൨ അല്ലയൊ, നിന്റെ സമാധാനത്തിന്നുള്ളവ നീയും ഈ നിന്റെ നാളിൽ എങ്കിലും അറിഞ്ഞു എങ്കിൽ (കൊള്ളാം)! ൪൩ ഇപ്പൊഴൊ, അവ നിന്റെ കണ്ണുകൾക്കു മറഞ്ഞു കിടക്കുന്നു; എന്തെന്നാൽ നിന്റെ ശത്രുക്കൾ നിണക്കു ചുറ്റും കിടങ്ങു കിളെച്ചു, ൪൪ നിന്നെ വലഞ്ഞ് എല്ലാടത്തും ഞെരുക്കികൊണ്ടു, നിന്നെയും നിന്നിലുള്ള മക്കളെയും നിലത്താക്കിക്കളഞ്ഞു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിയാതാക്കി വെക്കുന്ന നാളുകൾ നിന്റെ മേൽ വരും; നിന്നെ സന്ദൎശിച്ചതിന്റെ സമയം നീ അറിയാഞ്ഞതുകൊണ്ടത്രെ.
൪൫ എന്നാറെ, അവൻ ദേവാലയത്തിൽ പ്രവേശിച്ചു: ൪൬ എന്റെ ഭവനം പ്രാൎത്ഥനാലയം ആകും എന്ന് (യശ. ൫൬, ൭) എഴുതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syam Kumar എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |