൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ 1 2 3 4 5 6 7 8 9
ചുങ്കക്കാരനായ ജക്കായി, (൧൧) മ്നാക്കളുടെ ഉപമ [മത്താ. ൨.൫.], (൨൯)യരുശലെമിലെപ്രവേശം [മത്താ. ൨൧. മാ. ൧൧. യോ. ൧൨.], (൪൧) പട്ടണത്തെ കുറിച്ചു കരഞ്ഞു വിലപിച്ചതു, (൪൫) ദേവാലയത്തെ ശുദ്ധീകരിച്ചതു [മത്താ. ൨൧. മാ. ൧൧.[
അവൻ യറിഹോവിൽ പുക്കു കൂടികടക്കുമ്പോൾ, കണ്ടാലും ചുങ്കപ്രമാണിയും, ധനവാനും ആയ ജക്കായി എന്ന് പേരുള്ള പുരുഷൻ, യേശു ഇന്നവൻ എന്നു കാണ്മാൻ ശ്രമിച്ചാറെയും, വളൎച്ചയിൽ കുള്ളനാക്കുകൊണ്ട് പുരുഷാരം നിമിത്തം കഴിവില്ലാതെയായ ശേഷം, അവൻ ഇന്ന ദിക്കിനൂടെ പോകും എന്നു ഗ്രഹിച്ചു മുന്നോട്ട് ഓടി, അവനെ കാണേണ്ടതിന്ന് ഒർ അമാറത്തിയിൽ കയറി. ആ സ്ഥലത്തു യേശു എത്തിയപ്പോൾ മേല്പെട്ട് നോക്കി, അവനെ കണ്ടു: ജക്കായെ! വിരഞ്ഞ് ഇറങ്ങിവാ! എനിക്ക് ഇന്നു നിന്റെ വീട്ടിൽ പാൎക്കേണ്ടതാകുന്നു. എന്നു പറഞ്ഞു. അവനും പിരിഞ്ഞ് ഇറങ്ങി വന്നു, സന്തോഷത്തോടെ, അവനെ കൈക്കൊണ്ടു. കണ്ടവർ എല്ലാം; ഇവൻ പാപിയായ പുരുഷനോടു വസിപ്പാൻ അകമ്പുക്കു എന്നു പിറുപിറുത്തു. എന്നാറെ, ജക്കായി നിന്നുകൊണ്ടു കൎത്താവിനോട് പറഞ്ഞിതു: കണ്ടാലും കൎത്താവെ, എന്റെ വസ്തുക്കളിൽ പാതിയെ ദരിദ്രൎക്കു കൊടുക്കുന്നുണ്ടു; ആരോടും വല്ലതും തോല്പിച്ചു വാങ്ങി എങ്കിൽ, നാലു മടന്നു തിരികെ കൊടുക്കുന്നു. അവനോടു യേശു ചൊല്ലിയതു: അവനും അബ്രഹാം പുത്രനാകയാൽ, ഇന്ന് ഈ വീട്ടിന്നു രക്ഷ ഉണ്ടായി; നഷ്ടമായതിനെ തിരഞ്ഞു രക്ഷിപ്പാനല്ലൊ മനുഷ്യപുത്രൻ വന്നതു (മത്താ. ൧൮, ൧൧.)
എന്നത് അവർ കേട്ടുകൊള്ളുമ്പോൾ, അവൻ യരുശലേമിനു സമീപിച്ചിരിക്കകൊണ്ടും ദേവരാജ്യം ക്ഷണത്തിൽ വിളങ്ങിവരും എന്ന് അവൎക്കു തോന്നുകകൊണ്ടും ഒർ ഉപമ കൂടി പറഞ്ഞു. അത് എന്തെന്നാൽ: കുലശ്ശ്രെഷ്ഠ്നായ ഒരുത്തൻ രാജത്വം പ്രാപിച്ചു മടങ്ങിവരെണം എന്നു വെച്ചു, ദൂരദേശത്തേക്കു യാത്രയാകുമ്പോൾ, തന്റെ പത്തു ദാസരെ വരുത്തി, അവൎക്കു പത്തു മ്നാക്കളെ കൊടുത്തു (മ്നാ ഒന്നിന്നു ൩൫ രൂപ്പിക): ഞാൻ വരുന്നതിന്നകത്തു വ്യാപാരം ചെയ്തുകൊൾവിൻ എന്ന് അവരോടു പറഞ്ഞു (പോയി). അവന്റെ പൌരന്മാരെ, അവനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |