പിന്നെ രക്ഷപ്പെടുവാൻ ആൎക്കു കഴിയും? എന്നു കേട്ടവർ പറഞ്ഞപ്പോൾ: മനുഷ്യരോട് അസാദ്ധ്യമായവ ദേവത്തോടു സാദ്ധ്യമാകുന്നു എന്ന് അവൻ പറഞ്ഞു. പ്രേതൻ ഇതാ ഞങ്ങൾ (സ്വന്തമായത്) എല്ലാം വിട്ടു കളഞ്ഞു നിന്റെ പിന്നാലെ വന്നു എന്നു പറഞ്ഞാറെ, യേശു അവരോട് ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: ദേവരാജ്യം നിമിത്തം വീടൊ, പിതാക്കളെയൊ, സഹോദരരെയൊ, ഭാൎയ്യയെയൊ, മക്കളെയൊ, വിട്ടുകളഞ്ഞാൽ, ഈ കാലത്തിൽ തന്നെ പലമടങ്ങായിട്ടും വരുവാനുള്ള യുഗത്തിൽ നിത്യജീവനെയും, പ്രാപിക്കാത്തവൻ ആരും ഇല്ല. പിന്നെ പന്തിരുവരെയും കൂട്ടിക്കൊണ്ട് അവരോട് പറഞ്ഞിതു: കണ്ടാലം നാം യരുശലേമിലേക്ക് കരേറി പോകുന്നു; മനുഷ്യപുത്രനു പ്രവാചകരാൽ എഴുതപ്പെട്ടുള്ളതിന്ന് എല്ലാം അവിടെ നിവൃത്തി വരും. അവർ അവനെ ജാതികളിൽ ഏല്പിച്ച ശേഷം പരിഹസിക്കയും, അഹങ്കരിക്കയും, തുപ്പുകയും, തല്ലീട്ടു കൊല്ലുകയും, മൂന്നാം നാൾ അവൻ വീണ്ടും എഴുനീല്ക്കയും ചെയ്യും എന്നത് ഒന്നും അവർ ഗ്രഹിച്ചില്ല; ഈ മൊഴി അവൎക്കു മറഞ്ഞിരുന്നു; പറഞ്ഞവ ബോധിച്ചതും ഇല്ല. അവർ യറിഹോവിലേക്ക് അടുക്കുമ്പോൾ, ഒരു കുരുടൻ വഴിയരികെ ഇരന്നു കൊണ്ടിരുന്നു. അവൻ പുരുഷാരം കടന്നുപോകുന്നതു കേട്ട്: ഇതെന്ത്? എന്നു ചോദിച്ചു: നചറയ്യനായ യേശു കൂടികടക്കുന്നു എന്ന് അവനോട് അറിയിച്ചപ്പോൾ, അവൻ: ദാവിദ് പുത്ര, യേശുവെ! എന്നെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു. മുന്നടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചാറെയും: ദാവിദ് പുത്ര, എന്നെ കനിഞ്ഞു കൊൾക! എന്ന് അവൻ ഏറ്റം അധികം കൂക്കി പോന്നു. യേശുവും നിന്ന് അവനെ അടുക്കെ വരുത്തുവാൻ കല്പിച്ചു. അവൻ സമീപിച്ചപ്പോൾ: നിണക്ക് എന്തു ചെയ്യേണ്ടു? എന്നു ചോദിച്ചു. കൎത്താവെ, കാഴ്ചവരിക തന്നെ! എന്ന് അവൻ പറഞ്ഞു. യേശു അവനോട്: കാഴ്ചപ്രാപിക്ക! നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു! എന്നു പറഞ്ഞു. ക്ഷണത്തിൽ അവൻ കാഴ്ചപ്രാപിച്ചു ദൈവത്തെ തേജസ്കരിച്ചുകൊണ്ട് അവനെ പിഞ്ചേൎന്നു വന്നു കണ്ട ജനങ്ങൾ എല്ലാം ദൈവത്തിന്നു പുകഴ്ച കൊടുക്കയും ചെയ്തു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |