താൾ:Malayalam New Testament complete Gundert 1868.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്യുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപോഷിക്കുന്നു; നേടുന്നതിൽ ഒക്കയും പതാരം കൊടുത്തു വരുന്നു. ചുങ്കക്കാരനൊ, ദൂരത്തുനിന്നുകൊണ്ട് കണ്ണുകൾ സ്വൎഗ്ഗത്തേക്ക് ഉയൎത്തുവാനും മനസ്സിലാതെ, തന്റെ മാറത്ത് അടിച്ചുകൊണ്ടു, ദൈവമെ പാപിയായ എന്നെ കടാക്ഷിച്ചു കൊള്ളേണമെ എൻ്നു പറഞ്ഞ. അവനേക്കാൾ ഇവൻ നീതീകരിക്കപ്പെട്ടവനായി തന്റെ ഭവനത്തിലേക്ക് ഇറങ്ങിപോയി എന്നു ഞാൻ നിങ്ങളോട് പറയുന്നു; കാരണം തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയൎത്തപ്പെടുകയും ചെയ്യും (൧൪, ൧൧). അവൻ തൊടുവാനായി, ചിലർ കുട്ടികളെയും അവനു കൊണ്ടുവരുന്നതു ശിഷ്യന്മാർ കണ്ട്, അവരെ ശാസിച്ചു. യേശുവൊ ആ കുട്ടികളെ വിളിച്ചു വരുത്തി പറഞ്ഞിതു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദേവരാജ്യം ഇപ്രകാരമുള്ളവൎക്കു ആകുന്നു സത്യം. ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ദേവരാജ്യത്തെ ശിശുവെന്ന പോലെ കൈക്കൊള്ളാത്തവൻ ആരും അതിൽ കടക്കയില്ല. പിന്നെ ഒരു പ്രമാണി അവനോട്: നല്ല ഗുരൊ, എന്തു ചെയ്തിട്ടു ഞാൻ നിത്യജീവനെ അവകാശമാക്കൂ? എന്നു ചോദിച്ചതിന്നു യേശു പറഞ്ഞു: എന്നെ നല്ലവൻ എന്നു ചെല്വാൻ എന്തു? ദൈവമാകുന്ന ഒരുവനല്ലാതെ, നല്ലവൻ ആരും ഇല്ല. കല്പനകളെ അറിയുന്നവല്ലൊ; വ്യഭിചരിക്കല്ല, കുലചെയ്യല്ല, മോഷ്ടിക്കല്ല, കള്ളസ്സാക്ഷി പറയല്ല, നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക (൨മോ, ൨൦.) എന്നുള്ളവ തന്നെ. അവൻ പറഞ്ഞു: ഇവ ഒക്കയും ഞാൻ ചെറുപ്പം മുതൽ കാത്തു കൊണ്ടിരിക്കുന്നു. എന്നതു യേശു കേട്ട് ഇനി നിണക്ക് ഇല്ലാത്തത് ഒന്ന് ഉണ്ടു; ഉള്ളത് എല്ലാം വിറ്റു, ദരിദ്രൎക്കു പകുത്തു കൊടുക്കു എന്നാൽ സ്വൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ട് ആയതു കേട്ടിട്ട് അതിദുഃഖിതനായി ചമഞ്ഞു. അതിദുഃഖിയായതു യേശു കണ്ടു: ദ്രവ്യങ്ങൾ ഉള്ളവർ ദേവരാജ്യത്തിൽ പ്രവേശിപ്പാൻ എത്ര പ്രയാസം! ധനവാൻ ദേവരാജ്യത്തിൽ പൂകുന്നതിലും ഒട്ടകും സൂചിക്കുഴയൂടെ കടക്കുന്നതിന്ന് എളുപ്പം എറെ ഉണ്ടു സത്യം എന്നു പറഞ്ഞു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/212&oldid=163651" എന്ന താളിൽനിന്ന് ശേഖരിച്ചത്