യേശു അവനോട്: നീയും പോയി, അപ്രകാരം തന്നെ ചെയ്ക എന്നു പറഞ്ഞു. അവർ യാത്രയായിരിക്കയിൽ ഉണ്ടായിതു: അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചാറെ, മൎത്ത എന്ന പേരുള്ള സ്ത്രീ തന്റെ വീട്ടിൽ അവനെ കൈക്കൊണട്ു. അവൾക്കു മറിയ എന്നുള്ള സഹോദരി ഉണ്ടു; ആയവൾ യേശുവിന്റെ കാല്ക്കൽ ഇരുന്നു കൊണ്ട് അവന്റെ വചനം കേട്ടു പാൎത്തു. മൎത്ത പല ശുശ്രൂഷയാലും കുഴങ്ങീട്ട്, അടുക്കെ നിന്നു: കൎത്താവെ, സഹോദരി എന്നെ മാത്രം ശുശ്രൂഷ ചെയ്യിച്ചു വിട്ടുപോയതു നിണക്ക് വിചാരം ഇല്ലെയൊ? അതുകൊണ്ട് അവളോട് എനിക്കു തുണ നില്പാൻ കല്പിച്ചാലും എന്നു പറഞ്ഞു. അവളോട് യേശു ഉത്തരം ചൊല്ലിയതു: മൎത്തെ, മൎത്തെ, നീ പലതും ചൊല്ലി, ചിന്തപ്പെട്ടും, മുഷിഞ്ഞും ഇരിക്കുന്നു; ആവശ്യമായിട്ട് ഒന്നെ ഉള്ളു, മറിയ നല്ല അംശത്തെ തെരിഞ്ഞെടുത്തു; ആയ്ത് അവളോട് അപഹരിക്കപ്പെടുകയും ഇല്ല.
൧൧. അദ്ധ്യായം
പ്രാൎത്ഥിപ്പാൻ ഉപദേശിച്ചതു [മത്താ. ൬, ൯. ൭, ൭], (൧൪) പറീശരുടെ ദൂഷണാദികൾ മത്താ. ൧൨, ൨൨. മാ ൩, ൨൨], (൧൯) യോനാവിൻ അടയാളം [മത്താ ൧൨.], (൩൭) മുത്താഴത്തിങ്കൽ പറീശരെ ആക്ഷേപിച്ചതു [മത്താ. ൨൩.]
അവൻ ഒരു സ്ഥലത്തിൽ പ്രാൎത്ഥിച്ചിരിക്കുമ്പോൾ സംഭവിച്ചതു (പ്രാൎത്ഥന) തീൎന്നാറെ, ശിഷ്യരിൽ ഒരുത്തൻ അവനോടു: കൎത്താവെ, യോഹനാൻ തന്റെ ശിഷ്യന്മാൎക്ക് ഉപദേശിച്ചതു പോലെ പ്രാൎത്ഥിപ്പാൻ ഞങ്ങൾക്കും ഉപദേശിക്കേണമെ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞിതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ, ചൊല്ലേണ്ടിയതു: സ്വൎഗ്ഗസന്ഥനായ ഞങ്ങളുടെ പിതാവെ! നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ! നിന്റെ രാജ്യം വരേണമെ! നിന്റെ ഇഷ്ടം (സ്വൎഗ്ഗതിലെ പോലെ ഭൂമിയിലും) നടക്കേണമെ! ഞങ്ങൾക്കു വേണ്ടുന്ന അപ്പം ദിനമ്പ്രതിതരേണമെ! ഞങ്ങളുടെ പാപങ്ങളെ വിട്ടു തരേണമെ; ഞങ്ങൾക്കു കടംപെട്ടവന്ന് എല്ലാവനും ഞങ്ങളും വിട്ടു കൊടുക്കുന്നവല്ലൊ; ഞങ്ങളെ പരീക്ഷയിൽ കടത്തൊല്ല (ദോഷത്തിൽ നിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ). പിന്നെ അവരോടു പറഞ്ഞിതു: നിങ്ങളിൽ ആൎക്കാനും ഒരു സ്നേഹിതൻ ഉണ്ടായിരിക്കെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |