൬ അവൻ, പാതിരാവിൽ അവിടെ ചെന്നു: സ്നേഹിത! എനിക്കു ചങ്ങാതിയായുള്ളവൻ യാത്രയായ്‌വന്ന് എന്നോട് എത്തി, അവനു വിളമ്പുവാൻ കൈക്കൽ ഏതും ഇലായ്കകൊണ്ടു മൂന്നപ്പം വായ്പതന്നാലും, എന്ന് അവനോടു പറഞ്ഞാൽ,
൭ എനിക്ക് അലമ്പൽ ചെയ്യേണ്ട, കതകു പൂട്ടിക്കളഞ്ഞിരിക്കുന്നു; എന്റെ പൈതങ്ങൾ എന്നോടു കിടക്കയിൽ ആയി കിടക്കുന്നു; എഴുനീറ്റു നിണക്കുതരുവാൻ എനിക്ക് കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം ചൊല്ലുമൊ?
൮ അവൻ സ്നേഹിതനാകകൊണ്ട് എഴുനീറ്റ് അവനു കൊടുക്കും എന്നു വരായ്കിലും അവന്റെ നിൎല്ലജ്ജയാൽ പോലും ഉണൎന്ന് അവനു വേണ്ടുന്നതത്രെയും കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
൯ പിന്നെ ഞാൻ നിങ്ങളോടു പറയുന്നിതു: യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു തരപ്പെടും; അന്വേഷിപ്പിൻ, എന്നാൽ കണ്ടെത്തും; മുട്ടുവിൻഷ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും;
൧൦ കാരണം യാചിക്കുന്നവന് എല്ലാവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.
൧൧ പിന്നെയൊ, നിങ്ങളിൽ അപ്പനായുള്ളവനോടു മകൻ അപ്പം യാചിച്ചാൽ, ആരും അവനു കല്ലു കൊടുക്കുമൊ?
൧൨ മീനു യാചിച്ചാൽ, മീനിനു പകരം പാമ്പു കൊടുക്കുമൊ? മുട്ട യാചിച്ചു എങ്കിലൊ തേളു കൊടുക്കുമൊ?
൧൩ ആകയാൽ ദുഷ്ടർ എങ്കിലും നിങ്ങൾ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ, സ്വൎഗ്ഗത്തിൽനിന്നു പിതാവ് തന്നോടു യാചിക്കുന്നവൎക്കു വിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
൧൪ പിന്നെ അവൻ ഊമയായൊരു ഭൂതം പുറത്താക്കി; ഭൂതം പുറപ്പെട്ടപ്പോൾ, ഊമൻ ഉരിയാടി, പുരുഷാരങ്ങൾ ആശ്ചൎയ്യപ്പെടുകയും ചെയ്തു.
൧൫ അവരിൽ ചിലരൊ: ഇവൻ ഭൂതങ്ങളുടെ തലവനായ ബയൾജബൂലെ കൊണ്ടാകുന്നു ഭൂതങ്ങളെ ആട്ടിക്കളയുന്നത് എന്നു പറഞ്ഞു.
൧൬ വേറെ ചിലർ പരീക്ഷിച്ചു കൊണ്ടു വാനത്തിൽനിന്് ഒർ അടയാളം അവനോടു ചോദിച്ചു.
൧൭ അവരുടെ വിചാരങ്ങളെ അവൻ അറിഞ്ഞ് അവരോടു പറഞ്ഞിതു: എന്റെ രാജ്യവും തന്നിൽതന്നെ ഛിദ്രിച്ചു എങ്കിൽ പാഴായിപോകും;
൧൮ വീടു വീട്ടിന്മേൽ വീഴുകയും ചെയ്യും; സാത്താനും തന്നിൽതന്നെ ഛിദ്രിച്ചു എങ്കിൽ അവന്റെ രാജ്യം എങ്ങിനെ നിലനില്ക്കും?
൧൯ ബയൾജബൂലെ കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്ന പ്രകാരം നിങ്ങൾ പറയുന്നുവല്ലൊ; ഞാനൊ ബയൾജബൂലെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |