Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF LUKE VIII ൩൬ ഇരിക്കുന്നതും കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തൻ രക്ഷപ്പെട്ടു പ്രകാരം കാണികൾ അവരോട് അറിയിച്ചപ്പോൾ, ഗദരപ്രദേശത്തിലെ ജനക്കൂട്ടം എല്ലാം വലിയ ഭയം അകപ്പെടുകകൊണ്ടു തങ്ങളെ വിട്ടുപോവാൻ അവനോട് ചോദിച്ചു; അവനും പട ൩൯ നോടു കൂടെ ഇരിപ്പാൻയാചിച്ചാറെയും: നിൻറെ വീട്ടിൽ തിരികെ ചെന്നു, ദൈവം നിണക്ക് ചെയ്തത് എല്ലാം കഥിക്ക എന്നു ചൊല്ലി അവനെ അയച്ചു; അവനും പോയി, യേശു തനിക്ക് ചെയ്ത് ഒക്കയും പട്ടണത്തിൽ എല്ലാടവുംഘോഷിച്ചു നടന്നു. യോശു മടങ്ങി വരുന്പോൾ, എല്ലാവരും അവനെ കാത്തു നില്ക്കുന്നതുകൊണ്ടു പുരുഷാരം അവനെ കൈക്കൊണ്ടു, കണ്ടാലും പള്ളിക്കു മുപ്പനായ യായീർ എന്നു പേരുള്ള പുരുഷൻ വന്നു, യേശുവിൻറെ കാൽക്കൽ വീണു: തനിക്കു പന്ത്രണ്ടു വയസ്സുള്ള ഒറ്റ മകളായവൾ മരിക്കുന്നതു കൊണ്ടു, തൻറെ വീട്ടിൽ വരേണം എന്ന് അവനോടു അപേക്ഷിച്ചു. അവൻ ചെല്ലുന്പോൾ, പുരുഷാരങ്ങൾ അവനെ തിക്കി വന്നു. അപ്പോൾ, പന്തീരാണ്ടു രക്തവാൎച്ചയുള്ളരു സ്ത്രീ, വൈദ്യന്മാൎക്കായി മുതലും എല്ലാം അഴിച്ചു കളഞ്ഞിട്ടും, ഭേദം ആരാലും വന്നു കൂടാഞ്ഞതിൻറെ ശേഷം, പിറകിൽ അടുത്തു ചെന്ന്, അവൻറെ വസ്ത്രത്തിൽ തോങ്കലെ തൊട്ടു: അവളിൽ രക്തവാൎച്ച പെട്ടന്നു നിന്നുപോകയും ചെയ്തു. യേശു : എന്നെ തൊട്ടത് ആർ? എന്നു ചോദിച്ചതിന്, എല്ലാവരും ഇല്ല എന്നു നീ പറയുന്നുവൊ? എന്നിട്ടും യേശു: എന്നെ ആരാനും തൊട്ടു; എങ്കൽ നിന്നു ശക്തി പുറപ്പെട്ടതു ബോധിച്ചവല്ലൊ. പിന്നെ സ്ത്രീ താൻ മറയാത്തതു കണ്ടു, വിറെച്ചും വന്നു അവന്മുന്പിൽ വീണ്, അവനെ തൊട്ട സംഗതിയും പെട്ടന്നു സൌഖ്യമായതും സകലജനത്തിനും മുന്പാകെ അറിയിച്ചു. അവളോട് അവൻ പറഞ്ഞു; മകളെ, ധൈൎ‌യ്യത്തോടിരിക്ക; നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചു. സമാധാനത്തിൽ പോക. ഇങ്ങിനെ പറയുന്പോൾ തന്നെ, പള്ളിമൂപ്പൻറെ ഒരാൾ വന്നു: നിൻറെ മകൾ മരിച്ചു പോയി, ഗുരുവിനെ അസഹ്യപ്പെടുത്തൊല്ല എന്നു പറഞ്ഞതു \1\5\4




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/180&oldid=163615" എന്ന താളിൽനിന്ന് ശേഖരിച്ചത്