Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൮. ൯. അ.

യേശു കേട്ടാറെ: ഭയപ്പെടായ്ക, വിശ്വാസിക്കെ ആവൂ, എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെം പേത്രൻ, യോഹനാൻ, യാക്കോബ് എന്നവരെയും കുട്ടിയുടെ അമ്മയപ്പന്മാരെയും അല്ലാതെ, ആരെയും അകത്തു വരുവാൻ സമ്മതിച്ചില്ല. അവിടെ എല്ലാവരും അവളെ ചൊല്ലി കരഞ്ഞും തൊഴിച്ചും കൊള്ളുമ്പൊൾ: കരയല്ല, അവൾ മരിച്ചില്ല; ഉറങ്ങുന്നത്രെ എന്ന് അവൻ പറഞ്ഞു. അവൾ മരിച്ചു എന്ന് അവർ അറിഞ്ഞ്, അവനെ പരിഹസിച്ചു, അവനോ എല്ലാവരെയും പുറത്താക്കി, അവളുടെ കൈയെ പിടിച്ചു: കുട്ടി എഴുനീല്ക്ക! എന്ന് അവളോടു വിളിച്ചു പറഞ്ഞു. അവളുടെ ആത്മാവ് തിരികെ വന്നിട്ട് അവൾ പെട്ടന്നു എഴുനീറ്റു, അവൾക്കു തിന്മാൻ കൊടുക്കേണം എന്ന് അവൻ കല്പിക്കയും ചെയ്തു. അവളുടെ പിതാക്കൾ വിസ്മയിച്ചു; ഉണ്ടായത് ആരോടും പറയാതിരിപ്പാൻ താൻ അവരോട് ആജ്ഞാപിക്കയും ചെയ്തു.

൯. അദ്ധ്യായം.

അപോസ്തലരെ നിയോഗിച്ചതു [മത്താ. ൧൦. മാ. ൬.], (൭) ൫൦൦൦ആൾക്കു ഭോജനം [മത്താ. ൧൪. മാ. ൬. യോ. ൬.], (൧൮) ശിമോന്റെ സ്വീകാരവും മരണപ്രവചനവും [മത്താ. ൧൬. മാ. ൮.], (൨൮) രൂപാന്തരവും (൩൭) അപസ്മാരശാന്തിയും [മത്താ. ൧൭. മാ. ൯.], ൪൬) കുട്ടിപ്രായമായ ഭാവം [മത്താ. ൧൮. മാ. ൯.], (൫൧) ശമൎയ്യയിൽ കടപ്പു, (൫൭) മൂന്നു ശിഷ്യരോടു കല്പിച്ചതു [മത്താ. ൮.]

പിന്നെ അവൻ പന്തിരുവരെ കൂടെ വിളിച്ചു, എല്ലാ ഭൂതങ്ങളുടെ മേലും വ്യാധികളെ മാറ്റുവാനും അവൎക്കു ശക്തിയും അധിഅകാരവും കൊടുത്തു. ദേവരാജ്യം ഘോഷിപ്പാനും രോഗികളെ സ്വസ്ഥരാക്കുവാനും അയച്ചു പറഞ്ഞിതു: വഴിക്കായിട്ടു വടികളും പൊക്കണവും അപ്പവും പണവും എടുത്തുകൊള്ള്അരുത്; ഈരണ്ട് ഉടുപ്പും അരുതു. ഏതു വീട്ടിൽ കടന്നാലും, അവിടെ പാൎപ്പിൻ; പിന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്പിൻ, ആർ എങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ, ആ പട്ടണം വിട്ടു, നിങ്ങളുടെ കാലുകളിൽനിന്നു ധൂളിയെ അവരുടെ നേരെ സാക്ഷ്യത്തിന്നായി കുടഞ്ഞു കളവിൻ. അവരും പുറപ്പെട്ട്, എങ്ങും സുവിശേഷിച്ചും സൌഖ്യമാക്കിക്കൊണ്ടു ഊൎതോറും കടന്നു പോന്നു.

൧൫൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/181&oldid=163616" എന്ന താളിൽനിന്ന് ശേഖരിച്ചത്