താൾ:Malayalam New Testament complete Gundert 1868.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലൂക്ക. ൮. അ.

അവനെ ഉണൎത്തി, അവനും എഴുനീറ്റു, കാറ്റിനേയും വെഌഅത്തിൻ മോതയേയും ശാസിച്ചു; അവയും അമൎന്നു, ശാന്തത ഉണ്ടാകയും ചെയ്തു. പിന്നെ അവരോടു: നിങ്ങളുടെ വിശ്വാസം എവിടെ? എന്നു പറഞ്ഞു; എന്നാൽ കാറ്റുകളും വെഌഅവും അനുസരിക്കുമാറ് ആജ്ഞാപിക്കുന്നതു കൊണ്ട്, ഇവൻ ആരുപോൽ എന്ന് അവർ തങ്ങളിൽ ചൊല്ലി പേടിച്ച്, ആശ്ച‌ൎയ്യപ്പെടുകയും ചെയ്തു.

അവർ ഓടി, ഗലീലെക്ക് നേരെയുള്ള ഗദരദേശത്തിൽ അണഞ്ഞാറെ, അവൻ കരെക്ക് ഇറങ്ങിയപ്പൊൾ, ആ പട്ടണത്തിൽ നിന്ന് ഒരാൾ അവനെ എതിരേറ്റു; ആയവൻ ബഹുകാലം ഭൂതങ്ങൾ ഉറഞ്ഞിട്ടു, വസ്ത്രം ഉടുക്കാതെ, വീട്ടിലല്ല; തറകളിൽ തന്നെ വസിക്കുന്നവൻ. പിന്നെ യേശുവെ കണ്ടു നിലവിളിച്ച്, അവന്മുമ്പിൽ വീണു; ആയവൻ അശുദ്ധാത്മാവോട് ആ മനുഷ്യനിൽനിന്നു പുറപ്പെട്ടു പോവാൻ ആജ്ഞാപിച്ചതുകൊണ്ടു: മഹോന്നത ദൈവത്തിന്റെ പുത്രനായ യേശുവെ! എനിക്കും നിണക്കും എന്തു? നീ എന്നെ പീഡിപ്പിക്കാതിരിപ്പാൻ യാചിക്കുന്നു എന്നു മഹാശബ്ദത്തോടെ പറഞ്ൻജു. അത് വളരെ കാലമായി അവനെ പറിച്ചു കൊണ്ടിരുന്നു; പിന്നെ അവൻ ചങ്ങലകളാലും തളകളാലും കെട്ടി, സൂക്ഷിക്കപ്പെട്ടലും, ബന്ധനങ്ങളെ തകൎത്തു ഭൂതത്താൽ കാടുകളിൽ തെളിക്കപ്പെട്ടുപോകും. യേശു അവനോടു: നിന്റെ പേർ എന്ത്? എന്നു ചോദിച്ചതിന്ന്, അനേകം ഭൂതങ്ങൾ അവനിൽ പ്രവേശിച്ചതുകൊണ്ടു ലെഗ്യെൻ എന്നു പറഞ്ഞു. തങ്ങളെ അഗാധത്തിലേക്ക് പൊയ്ക്കളവാൻ നിയോഗിക്കരുത് എന്ന് അവനോട് അപേക്ഷിച്ചു. അവിടെ മലയിൽ പൊരുത്ത പന്നിക്കൂട്ടം മേയ്യുന്നുണ്ടു; ഇവറ്റിൽ പ്രവേശിക്കത്തക്കവണ്ണം തങ്ങൾക്ക് അനുവാദം തരേണ്ടതിന്ന് അവനോട് അപേക്ഷിച്ചു; അവനും അനുവാദം കൊടുത്തു. അപ്പൊൾ, ഭൂതങ്ങൾ മനുഷ്യനിൽനിന്നു പുരപ്പെട്ടു, പന്നികളിൽ കടന്നപ്പൊൾ, കൂട്ടം ഞെട്ടി, കടുന്തുക്കത്തൂടെ പൊയ്കയിൽ പാഞ്ഞിറങ്ങി, കുടിച്ചു ചാകയും ചെയ്തു. ഈ ഉണ്ടായതു മേയ്ക്കുന്നവർ കണ്ടു, മണ്ടിപോയി, പട്ടണത്തിലും നിലങ്ങളിലും അറിയിച്ചു. ഉണ്ടായതു കാണ്മാൻ(പലരും) പുറപ്പെട്ടു, യേശുവോട് എത്തി, ഭൂതങ്ങൾ നീങ്ങിപ്പോയ മനുഷ്യൻ വസ്ത്രം ഉടുത്തും സുബോധത്തോടും, യേശുവിൻ കാൽക്കൽ

൧൫൩


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/179&oldid=163613" എന്ന താളിൽനിന്ന് ശേഖരിച്ചത്