താൾ:Malayalam New Testament complete Gundert 1868.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. VIII.

കാണായ്പാനും, കേട്ടിട്ടും ഗ്രഹിക്കായ്പാനും തന്നെ. ഉപമയൊ എന്തെന്നാൽ, വിത്തു ദേവവചനം ആകുന്നു; വഴിയരികെ ഉള്ളവർ കേൾക്കുന്നവരത്രെ; പിന്നെ അവർ വിശ്വസിച്ചു രക്ഷപെടാതിരിപ്പാൻ പിശാച് വന്ന്, അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തു കളയുന്നു. പാറമേലുള്ളവരൊ, കേട്ടിട്ടു വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവരെങ്കിലും തല്കാലത്തിൽ വിശ്വസിച്ചും പരീക്ഷാസമയത്തിൽ ഭ്രംശിച്ചു പോയും കൊണ്ട് ഇങ്ങിനെ വേരില്ലാത്തവരത്രെ. മുള്ളുകളിൽ വീണതൊ, കേട്ടിട്ടും പോയ്ക്കൊണ്ടു, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങലാലും ഞെരുങ്ങി, ഫലം കായ്ക്കാതെ ഇരിക്കുന്നവർ. നല്ല മണ്ണിൽ ഉള്ളതൊ, വചനം കേട്ടു, ഗുണമുള്ള നല്ല ഹൃദയത്തിൽ സ്മഗ്രഹിച്ചു, ക്ഷാന്തിയോടെ ഫലം തരുന്നവർ ആകുന്നു. വിളക്കു കൊളുത്തീട്ട് ആരും പാത്രംകൊണ്ടു മൂടുകയൊ, കട്ടില്ക്കീഴെ ആക്കുകയൊ, ചെയ്യാതെ, പ്രവേശിക്കുന്നവർ വെളിച്ചം കാണേണ്ടതിന്നു വിളക്കു തണ്ടിന്മേൽ അത്രെ ഇടുന്നു. എങ്ങിനെ എന്നാൽ വെളിപ്പെടാതെ ഗൂഢമായത് ഒന്നും ഇല്ല; തിരിഞ്ഞു വന്നു വെളിച്ചത്താകാതെ മറവായതും ഒന്നും ഇല്ല. ആകയാൽ, നിങ്ങൾ കേൾക്കുന്നപ്രകാരം നോക്കുവിൻ! ഏവൻ ഉള്ളവനായാലും അവനു കൊടുക്കപ്പെടും; ഏവൻ ഇല്ലാത്തവനായാൽ, ഉണ്ടെന്നു തോന്നുന്നതും കൂടെ അവനോട് എടുക്കപ്പെടും.

അവന്റെ അമ്മയും സഹോദരരും എത്തിയാറെ, പുരുഷാരം നിമിത്തം അവനോടു ചേരുവാൻ കഴിയാതിരുന്നു. അപ്പൊൾ, നിന്റെ അമ്മയും, സഹോദരരും, നിന്നെ കാണ്മാൻ ഇഛ്ശിച്ചു, പുറത്തു നില്ക്കുന്നു എന്ന് അവനെ അറിയിച്ചവരോട്: എന്റെ അമ്മയും എന്റെ സഹോദരരും എങ്കിലൊ, ദേവവചനത്തെ കേട്ടും ചെയ്തുംകൊള്ളുന്നവരത്രെ എന്ന് അവൻ ഉത്തരമായി പറഞ്ഞു.

ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ശിഷ്യരുമായി പടകിൽ കരേറി: നാം പൊയ്കയുടെ അക്കരെ കടന്നു പോക എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പൊൾ, അവൻ ഉറങ്ങിപ്പോയി; പിന്നെ ചുഴലിക്കാറ്റു പൊയ്കമേൽ ഇറങ്ങി. തട്ടി അവർ(വെള്ളം) നിറഞ്ഞിട്ടു പ്രാണഭയത്തിലായി, അടുക്കെ ചെന്നു: നായക, നായക, ഞങ്ങൾ നശിച്ചുപോകുന്നു എന്ന്

൧൫൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/178&oldid=163612" എന്ന താളിൽനിന്ന് ശേഖരിച്ചത്