താൾ:Malayalam New Testament complete Gundert 1868.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്ക. ർ. അ. അയച്ച ഹേതുവാൽതന്നെ, എന്ന് എഴുതിയിരിക്കുന്ന സ്ഥലം ക ൨ 0 ണ്ടു; പിന്നെ പുസ്തകം മടക്കി ഭൃത്യനുതിരികെ കൊടുത്തു താൻ ഇരുന്നു പള്ളിയിലുള്ള സകലരുടെ കണ്ണുകളും അവനെ ഉറ്റുന്നോക്കിയിരുന്നു. അവരോട് അവൻ: ഈ എഴുത്തിന്ന് ഇന്നു ൨൧ തന്നെ നിഹ്ങളുടെ ചെവികളിൽ നിവൃത്തി വന്നു എന്നു പറഞ്ഞു തുടങ്ങി അവന്റെ വായിൽനിന്നു പുറപ്പെടുന്ന ലാവണ്യവാ ൨൨ ക്കുകൾ നിമിത്തം എല്ലാവരും ആശ്യപ്പെട്ടു, അവനായി സാ ക്ഷ്യം ചൊല്ലിയശേഷം : ഇവൻ യോസേഫിന്റെ മകനല്ല യൊ എന്നു പരഞ്ഞു. അവരോട് അവൻ പറഞ്ഞിതു: വൈദ്യ ! ൨൩ നിണക്കു തന്നെ ചികിത്സക്ക എന്നുളള പഴഞ്ചൊല്ലും, കവൎന്ന ഭൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തി ലും ചെയ്ക എന്നും, നിങ്ങൾ എന്നോടു പറയുമല്ലൊ ! ആമെൻ ൨൪ ഞാൻ നിഹ്ങളോടു ഗ്രാഹ്യനാകയില്ല, ഞാൻ ഉണ്മയിൽ നിങ്ങളോടു ചൊല്ലു ൨൫ ന്നിതു: എലിയാവിൻ നാളുകലിൽ വാനം മൂവാണ്ടു ആറു മാസവും അടെക്കപ്പെട്ടിട്ടു, ദേശത്തിൽ എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ, ഇസ്രയേലിൽ പല വിധവമാരും ഉണ്ടായിരുന്നു; ചി ൨൬ ദോന്യയിലെ ചൎപ്പത്തിൽ ഒരു വിധവാസ്ത്രീയടുക്കലേക്കല്ലാതെ, അവരിൽ ആൎക്കും എലീയാ അയക്കപ്പെട്ടതും ഇല്ല. എലീശാ ൨൭ പ്രവാചകന്റെ കാലത്ത് ഇസ്രയേലിൽ പല കുഷ്ഠികളും ഉണ്ടായിരുന്നു; സുറിയാണി നയമാനല്ലാതെ, അവരാരും ശുദ്ധരായി ചമഞ്ഞതും ഇല്ല എന്നു പറഞ്ഞു. പള്ളിയിൽ ഉള്ളവർ ഇവ ൨൮ കേട്ടാറെ, എല്ലാവരും ക്രോധത്താൽ നിറഞ്ഞു. എഴുനീറ്റു, അ ൨൯ വനെ പട്ടണത്തിന്നു പുറത്താക്കി, അവരുടെ ഊർ തീൎത്തിട്ടുള്ള മലയുടെ അരുവിനോളവും കൊണ്ടുപോയി, അവനെ തല കീഴായി തള്ളി വിടുവാൻ ഭാവിച്ചു;അവനൊ അവരുടെ നടുവിൽ ൩0 കൂടി കടന്നുപോയി.

 അവൻ ഗലീലനഗരമായ കഫൎന്നഭൂമിലേക്ക് ഇറങ്ങി ൩൧ 

പോയി, ശബ്ബത്തുകളിൽ അവൎക്ക് ഉപദേശിച്ചു. പോന്നു. അവ ൩൨ ന്റെ വചനം അധികാരത്തിൽ ഉള്ളതാകയാൽ അവന്റെ ഉപദേശം നിമിത്തം അവർ സ്തംഭിച്ചുപോയി. (അന്നു) പള്ളിയിൽ ൩൩ അശുദ്ധ ഭൂതത്തിൻ ആത്മാവുള്ള മനുഷ്യൻ ഉണ്ടു; ആയവൻ ഹാനചറക്കാരനായ യേശുവെ! ഞങ്ങൾക്കും നിണക്കും എന്തു! ൩൪ ഞങ്ങളെ നശിപ്പിപ്പാൻ വന്നു; നീ ആർ എന്നു ഞാനറിയുന്നു;

                 ൧൩൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/165&oldid=163598" എന്ന താളിൽനിന്ന് ശേഖരിച്ചത്