Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF LUKE. IV.

അപ്പത്താൽ തന്നെ അല്ല, ദൈവത്തിന്റെ സകലവചനത്താലത്രെ ജീവിക്കും (൫ മോ. ൮. ൩.) എന്ൻ എഴുതികിടക്കുന്നു. ൫ പിന്നെ പിശാച് അവനെ ഉയൎന്ന മലമേൽ നടത്തി, പ്രപഞ്ചരാജ്യങ്ങളെ ഒക്കയും ഒരു ക്ഷണനേരത്തിൽ കാണിച്ചു: ൬ ഈ സൎവ്വാധികാരവും ഇവറ്റിലെ തേജസ്സും നിണക്കു തരാം; കാരണം അത് എന്നിൽ ഭരമേല്പിച്ചു കിടക്കുന്നു, തെളിഞ്ഞവനു ഞാൻ കൊടുക്കയും ചെയ്യുന്നു. ൭ എന്നാൽ നീ എന്റെ മുമ്പിൽ കുമ്പിട്ടു എങ്കിൽ, ഇതെല്ലാം നിന്റേതാകും എന്നു പിശാച് അവനോട് പറഞ്ഞു. ൮ യേശു അവനോട് ഉത്തരം ചൊല്ലിയതു: നിന്റെ ദൈവമായ യഹോവയെ കുമ്പിട്ടു, അവനെ മാത്രം ഉപാസിക്കാവു (൫ മോ.൬. ൧൩.) എന്ന് എഴുതിയിരിക്കുന്നു. ൯ അവനെ യരുശലേമിലും നടത്തി, ദേവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി, അവനോടു പറഞ്ഞു: നീ ആ ദേവപുത്രനായാൽ, ഇവിടെനിന്നു താഴോട്ടു ചാടുക (സങ്കീ.൯൧, ൧൧.) ൧൦ നിന്നെ ചൊല്ലി, അവൻ സ്വദൂതന്മാരോടു നിന്നെ കാപ്പാൻ കല്പിക്കും; ൧൧ അവരും നിന്നെ കാലു കല്ലിനോടു തട്ടാതവണ്ണം കൈകളിൽ താങ്ങികൊള്ളും എന്ന് എഴുതിക്കിടക്കുന്നുവല്ലൊ! ൧൨ യേശു അവനോട്, ഉത്തരം പറഞ്ഞു: (൫ മോ. ൬. ൧൬.)നിന്റെ ദൈവമായ യഹോവയെ പരീക്ഷിക്കൊല്ല എന്നു ചൊല്ലി ഇരിക്കുന്നു. ൧൩ പിന്നെ പിശാച് സകല പരീക്ഷയും തികെച്ചു ഒരു സമയം വരെ അവനെ വിട്ടു മാറി.

൧൪ യേശു ആത്മാവിൻ ശക്തിയിൽ ഗലീലയിലേക്കു മടങ്ങി ചെന്നു, അവനെ കൊണ്ടൊരു ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കയും പരക്കയും ചെയ്തു. ൧൫ അവൻ എല്ലാവരാലും മഹത്വപ്പെട്ടും കൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കും. ൧൬ അവൻ വളൎന്ന നചറത്തിൽ വന്നപ്പോൾ, തനിക്കു ശീലമുള്ളപ്രകാരം, ശബ്ബത്തുനാളിൽ പള്ളിയിൽ ചെന്നു, വായിപ്പാൻ എഴുനീറ്റു നിന്നു. ൧൭ യശയ്യാ പ്രവാചകന്റെ പുസ്തകം അവനു കൊടുക്കപ്പെട്ടു, അവനും പുസ്തകം വിടൎത്തി, (യശ. ൬൧, ൧.)൧൮ യഹോവയുടെ ആത്മാവ് എന്മേൽ അത്രെ; ദരിദ്രരോട് സുവിശേഷിപ്പാൻ അവൻ എന്നെ അഭിഷേകം ചെയ്തു (ഹൃദയം നുറുങ്ങിയവരെ പൊറുപ്പിപ്പാനും), ൧൯ ബദ്ധന്മാരോടു വിടുതലും കുരുടരോടും കാഴ്ചയും, ഘോഷിപ്പാനും (യശ. ൫൮, ൬.) ചതഞ്ഞവരെ ഒഴിച്ചു വിടുവാനും, കൎത്താവിന്റെ പ്രസാദവൎഷം ഘോഷിപ്പാനും എന്നെ

                        ൧൩൮





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/164&oldid=163597" എന്ന താളിൽനിന്ന് ശേഖരിച്ചത്