Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൩. ൪. അ.

(നടേതിലൊ) എല്ലാ ജനവും സ്നാനപ്പെട്ടാറെ, യേശുവും സ്നാനം ഏറ്റു പ്രാൎത്ഥിക്കുമ്പൊൾ, വാനം തുറക്കയും വിശുദ്ധാത്മവ് ദേഹരൂപത്തിൽ പ്രാവു പോലെ അവങ്കലേക്ക് ഇറങ്ങിവരികയും: ഞാൻ പ്രസാദിച്ച എന്റെ പ്രിയ പുത്രൻ നീ ആകുന്നു എന്നു സ്വൎഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടാകയും ചെയ്തു.

യേശു എന്നവനൊ(പ്രവൃത്തി) ആരംഭിക്കുമ്പൊൾ, ഏകദേശം മുപ്പതുവയസ്സുള്ളവനായി, (ലോകൎക്കു) തോന്നും പോലെ യോസേഫിന്റെ പുത്രൻ തന്നെ. ആയവന്ന് അഛ്ശന്മാരൊ എളി, മത്ഥാത്ത്, ലേവി, മല്കി, യന്നാ, യോസേഫ്. മത്ഥത്യാ, അമൊച്, നഫ്രം, ഹെസ്ലി, നഗ്ഗായി. മഹെത്, മത്ഥാത്യാ, ശിമയി, യോസേഫ്, യഹൂദാ. യോഹനാൻ, രേസാ, ജരുബാബൽ, ശയല്ക്കിയെൽ, നേരിം മല്കി, അദ്ദി, കൊസം, അല്മൊദാം, ഏർ.(൨൯) യോസ, എലിയേജർ, യൊറാം, മത്ഥത്, ലേവി, ശിമയൊൻ, യഹൂദാ, യോസേഫ്, യൊനാൻ, എല്യാക്കിം. മല്യാ,, മയിനാൻ, മത്തഥാ, നാഥാൻ, ദാവിദ്. ഇശ്ശായി, ഒബെദ്, ബോവജ്, സല്മോൻ, നഹ്ശോൻ, അമ്മിനദാബ്, അറാം, ഹെപ്രോൻ, ഹെരെച്, യഹൂദ. യാകോബ്, ഇഛ്ശാക്, അബ്രഹാം, തെരഃ, നഹോർ. (൩൫) സരൂഗ്, റഘു, ഫെലഗ്, എബർ, ശലഃ.കയ്നാൻ, അൎഫക്ഷാദ്, ശേം, നോഹ, ലാമെക്. മതുശെലഃ, ഹനോക്, യാരദ്, മഹലല്യേൽ, കൈനാൻ. എനോശ്, ശെഥ്, ആദാം, ദൈവം എന്തത്രെ.

൪. അദ്ധ്യായം.

യേശുവിൻ പരീക്ഷ [മത്താ ൧൩, ൫൪. മാ. ൬.], (൩൧) കഫൎന്നഹ്രമിൽ ഭൂതഗ്രസ്തനെയും [മാ. ൧.], (൩൮) പേത്രന്റെ അമ്മാവിയെയും മറ്റും സൌഖ്യാമാക്കിയതു [മത്താ. ൮. മാ. ൧]

പിന്നെ യേശു വിശുദ്ധാത്മാപൂൎണ്ണനായി യൎദ്ധനെ വിട്ടു വാങ്ങി, പിശാചിനാൽ പരീക്ഷിക്കപ്പെട്ടുംകൊണ്ടു മരുഭൂമിയിൽ നാല്പതു ദിവസം ആത്മാവിനാൽ നടത്തപ്പെട്ടു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിക്കാതെ ഇരുന്നു; അവ തികഞ്ഞശേഷം, വിശക്കയും ചെയ്തു. പിശാച് അവനോടു: നീ ദൈവ പുത്രനായാൽ, ഈ കല്ലിനോട് അപ്പമായ്ചമവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോട് ഉത്തരം പറഞ്ഞിതു: മനുഷ്യൻ

൧൩൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/163&oldid=163596" എന്ന താളിൽനിന്ന് ശേഖരിച്ചത്