തികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപോകുന്ന പ്രകാരം നിങ്ങൾക്ക് ആർ കാണിച്ചു? എന്നാൽ മാനസാന്തരത്തിന്നു യോഗ്യമായ ഫലങ്ങൾ ഉണ്ടാക്കുവിൻ! അബ്രഹാം നമുക്കു പിതാവായിട്ടുണ്ടു എന്ന് ഉള്ളം കൊണ്ടു പറവാൻ തുടങ്ങരുതെ; അബ്രഹാമിന് ഈ കല്ലുകളിൽനിന്നു മക്കളെ എഴുനീല്പിപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ! എന്നു ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും ഇപ്പൊൾ കൂടെ, കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചു കിടക്കുന്നു; നല്ലഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു. രീയിൽ ഇടപ്പെടുന്നുണ്ടു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു പുരുഷാരങ്ങൾ അവനോടു ചോദിച്ചതിന്നു: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു കൊടുക്കുക; ഭോജ്യങ്ങൾ ഉള്ളവനും അപ്രകാരം ചെയ്ത എന്നുത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനപ്പെടുവാൻ വന്നു: ഗുരൊ, ഞങ്ങൾ എന്ത് ചെയ്യേണ്ടു? എന്ന് അവനോടു പറഞ്ഞാറെ, നിങ്ങളോട് ആജ്ഞാപിച്ചതിൽ പുറമെ ഒന്നും പിഠികരുതു എന്നു പരഞ്ഞു. പടജ്ജനങ്ങളും ഞങ്ങളൊ എന്തു ചെയ്യു? എന്ന് അവനോട് ചോദിച്ചപ്പൊൾ, ആരെയും ബലാല്ക്കാരം ചെയ്യാതെയും, തോല്പിക്കാതെയും, നിങ്ങളുടെ ശമ്പളം മതി എന്നു വെച്ചിരിപ്പിൻ എന്ന് അവരോടു പറഞ്ഞു.
പിന്നെ ജനം കാത്തുനിന്നു ഇവൻ മശീഹാവൊ എന്ന് എല്ലാവരും ഹൃദയങ്ങളിൽ യോഹനാനെ ചൊല്ലി ചോദിക്കുമ്പൊൾ, അവൻ സകലാരോടും ഉത്താം പറഞ്ഞിതു: ഞാൻ നിങ്ങളെ വെള്ളത്തിലെ സ്നാനം ഏല്പിക്കുന്നുള്ളു, എന്നേക്കാൾ ഊക്കേറിയവൻ വരുന്നുണ്ടു താനും; അവന്റെ ചെരിപ്പുകളുടെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ വിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. അവനു ചേറു മുറം കൈയിൽ ഉണ്ടായിട്ടു തന്റെ കളത്തെ തീരെ വെടിപ്പാക്കി, കോതമ്പ് തന്റെ കളപ്പുരയിൽ കൂടിവെക്കയും, പതിരിനെ കെടാത്തരീയിൽ ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചു. ജനത്തോടു സുവിശേഷിച്ചു കൊണ്ടിരിക്കുമ്പൊൾ, ഇടപ്രഭുവായ ഹെരോദ തന്റെ സഹോദരന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തവും, ഹെരോദാ താൻ ചെയ്ത സകല ദോഷങ്ങൾ നിമിത്തവും അവനാൽ ആക്ഷേപിക്കപ്പെട്ടിട്ടു, ശേഷം എല്ലാ മതിയാക്കാതെ യോഹനാനെ തടവിൽ ആക്കി വെക്കയും ചെയ്തു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |