Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൨. അ.

വൎത്തമാനം ഉണ്ടായതു കാണട്ടെ എന്നു തങ്ങളിൽ പറഞ്ഞു. വിരഞ്ഞു ചെന്നു മറിയ, യോസേഫ് എന്നവരെയും തൊട്ടിയിൽ കിടക്കുന്ന ശിശുവെയും കണ്ടെത്തി, ദൎശിച്ച ശേഷം ഈ പൈതലെ കൊണ്ടു തങ്ങളോട് അരുളിച്ചെയ്ത മൊഴിയെ ബോധിപ്പിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞവറ്റെ വിചാരിച്ചു ആശ്ചൎയ്യപ്പെട്ടു. മറിയ ആ വാൎത്തകളെ ഒക്കയും സംഗ്രഹിച്ചു. ഹൃദയത്തിൽ ആടിച്ചുകൊണ്ടിരുന്നു. ഇടയന്മാർ തങ്ങളോടുരെച്ചപ്രകാരം കണ്ടും കേട്ടും ഉള്ളത് എല്ലാം വിചാരിച്ചു, ദൈവത്തെ തേജസ്കരിച്ചു പുകണ്ണും കൊണ്ടു, മടങ്ങി പോകയും ചെയ്തു.

പരിഛേദനക്കുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ, അവൻ ഗൎഭസ്ഥനായ്യമയുമ്മുമ്പെ ദൂതൻ വിളിച്ചപ്രകാരം തന്നെ, അവനു, യേശു എന്ന പേർ ഇടപ്പെട്ടു.

പിന്നെ അവൎക്കു മോശധൎമ്മപ്രകാരം ശുദ്ധീകരണ നാളുകൾ തികഞ്ഞപ്പോൾ, (൨ മോ. ൧൩, ൨.) ഗൎഭപാത്രം തുറക്കുന്ന ആൺ എല്ലാം യഹോവെക്കു വിശുദ്ധമായി വിളിക്കപ്പെടും എന്നു കൎത്താവിൻ ധൎമ്മത്തിൽ എഴുതിയിരിക്കുന്ന പ്രകാരം, അവനെ കൎത്താവിന്ന് അൎപ്പിപ്പാനും, (൩ മോ, ൧൨, ൮.) ഒർ ഇണകറുപ്രാവാകട്ടെ, രണ്ടു പ്രാക്കുഞ്ഞുങ്ങൾ ആകട്ടെ, എന്നു യഹോവാധൎമ്മത്തിൽ കല്പിച്ച പ്രകാരം ബലികഴിപ്പാനും അവനെ യരുശലേമിലേക്കു കൊണ്ടുപോയി. യരുശലേമിൽ അതാ! ശിമ്യൊൻ എന്നൊരു മനുഷ്യൻ ഉണ്ടു: ആ മനുഷ്യ നീതിമാനും ഭക്തിമാനും ഇസ്രയേലിൻ ആശ്വാസത്തെ കാത്തുനില്ക്കുന്നവനുംതന്നെ; വിശുദ്ധാത്മാവും അവന്മേൽ ഉണ്ടു. കൎത്താവിന്റെ മശീഹാവെ കാണുമ്മുമ്പെ മരണം കാണ്കയില്ല എന്നു വിശുദ്ധാത്മാവിനാൽ അവന് അരുളപ്പാടുണ്ടായി. ആയവൻ ആത്മാവിലായി ദേവാലയത്തേക്കു വന്നു; പിന്നെ യേശു എന്ന പൈതലെ പിതാക്കൾ അകത്തു കൊണ്ടുവന്നു ധൎമ്മമൎയ്യാദപ്രകാരം അവന് വേണ്ടി ചെയ്പാൻ ഭാവിക്കുമ്പോൾ. അവൻ അരിനെ ഭുജങ്ങളിൽ ഏന്തികൊണ്ടു. ദൈവത്തെ വാഴ്ത്തി പറഞ്ഞിതു; ഇപ്പോൾ നാഥ! നിന്മൊഴി പ്രകാരം നിന്റെ ദാസനെ സമാധാനത്തിൽ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പാടിനുള്ള പ്രകാശവും, നിന്റെ ജനമായ ഇസ്രായേലിന്റെ തേജസ്സുമായിട്ടു (യശ. ൪൯, ൬.) നീ സകല വംശങ്ങളുടെ മുഖത്തിന്നും മുമ്പാകെ ഒരുക്കീട്ടുള്ള നിന്റെ ത്രാണനം എന്റെ കണ്ണുകൾ കണ്ടു

൧൩൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/159&oldid=163591" എന്ന താളിൽനിന്ന് ശേഖരിച്ചത്